തിരക്കേറിയ ജീവിതത്തിൽ 'ഇന്ന് എന്ത് പാകം ചെയ്യും?' എന്നത് പലരെയും അലട്ടുന്ന ഒരു ചോദ്യമാണ്. ഇന്റർനെറ്റിൽ നോക്കിയാൽ കൊതിപ്പിക്കുന്ന ഒട്ടനവധി പാചകക്കുറിപ്പുകൾ കാണാമെങ്കിലും, അവയിൽ ഭൂരിഭാഗവും തയാറാക്കാൻ ഏറെ സമയവും അധ്വാനവും വേണ്ടിവരും. ജോലിത്തിരക്കുകൾക്കിടയിൽ പെട്ടെന്ന് തയാറാക്കാൻ പറ്റിയ, ഒപ്പം സ്വാദിഷ്ടവും പോഷകഗുണമുള്ളതുമായ ഒരു വിഭവം തിരയുന്നവർക്കായി ഇതാ ഒരു അടിപൊളി ലെമൺ റൈസ് (Lemon Rice) റെസിപ്പി. സെലിബ്രിറ്റി ഷെഫും ടെലിവിഷൻ അവതാരകനുമായ സഞ്ജീവ് കപൂറിന്റേതാണിത്.
നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ ചേരുവകൾ മാത്രം ഉപയോഗിച്ച് വെറും അരമണിക്കൂറിനുള്ളിൽ ഇത് തയാറാക്കാം. ഓഫീസിൽ നിന്ന് വരുമ്പോൾ ക്ഷീണം കാരണം അധിക സമയം പാചകം ചെയ്യാൻ വയ്യാത്തവർക്കും ബാച്ചിലേഴ്സിനും പരീക്ഷിക്കാവുന്ന ഒന്നാണിത്.
Also Read
ആവശ്യമായ ചേരുവകൾ
വേവിച്ച ചോറ്: മൂന്ന് കപ്പ്
ചെറുനാരങ്ങ : ഒന്ന് (പകുതി)
ക്യാപ്സിക്കം : ഒന്ന് (അരിഞ്ഞത്)
കാരറ്റ് : ഒന്ന് (അരിഞ്ഞത്)
വെളിച്ചെണ്ണ : രണ്ട് ടേബിൾ സ്പൂൺ
കടുക് : ഒരു ടീസ്പൂൺ
കായപ്പൊടി : ഒന്നര ടീസ്പൂൺ
പച്ചമുളക് : രണ്ടെണ്ണം (അരിഞ്ഞത്)
കറിവേപ്പില : ആവശ്യത്തിന്
വറ്റൽമുളക് : രണ്ടെണ്ണം
സവാള : ഒന്ന് (അരിഞ്ഞത്)
മഞ്ഞൾപ്പൊടി: ഒന്നര ടീസ്പൂൺ
നിലക്കടല : അരക്കപ്പ്
മല്ലിയില : ആവശ്യത്തിന്
ഉപ്പ് : പാകത്തിന്
തയാറാക്കുന്ന വിധം
ഒരു നോൺ-സ്റ്റിക് പാൻ അല്ലെങ്കിൽ കടായി അടുപ്പിൽ വെച്ച് എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക്, കായപ്പൊടി, പച്ചമുളക്, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റുക. സവാള ചെറുതായി വാടിവരുമ്പോൾ കാരറ്റും ക്യാപ്സിക്കവും ചേർത്ത് 4-5 മിനിറ്റ് വരെ വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് വീണ്ടും ഇളക്കാം. ഇനി വേവിച്ചുവെച്ചിരിക്കുന്ന ചോറും വറുത്ത നിലക്കടലയും ചേർത്ത് യോജിപ്പിക്കുക. ശേഷം പാത്രം മൂടിവെച്ച് 5-6 മിനിറ്റ് വരെ ചെറുതീയിൽ വേവിക്കുക. തീ അണയ്ക്കുന്നതിന് തൊട്ടുമുമ്പ് നാരങ്ങ പിഴിഞ്ഞൊഴിച്ച് ഇളക്കി യോജിപ്പിക്കുക. ലെമൺ റൈസ് തയാർ! മുകളിൽ കുറച്ച് മല്ലിയില തൂകി വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Quick and healthy meal preparation under 10 minutes, Authentic Lemon Rice recipe shared by Chef Sanjeev Kapoor, Perfect solution for busy professionals and bachelors, Uses simple, easily available kitchen ingredients, Nutritious blend of vegetables and rice.
Published: 15 Jul 2026, 04:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented