നല്ല ചർമം കിട്ടാനായി പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മൾ. കൃത്യമായ ചർമ്മ സംരക്ഷണ രീതികൾ പിന്തുടരുകയും വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ പോലും, പലർക്കും ആരോഗ്യമുള്ള ചർമ്മം നേടാൻ സാധിക്കാറില്ലെന്നത് വസ്തുതയാണ്. അതിനുകാരണം അറിയാതെ ചെയ്യുന്ന ചില മണ്ടത്തരങ്ങളാവാം. ദിനചര്യയുടെ ഭാഗമായ ഇത്തരം അബദ്ധങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
1. മുഖം ശക്തിയിൽ കഴുകുന്നത്
കഠിനമായി ഉരസുന്നത് ചർമ്മത്തിന് നല്ലതല്ല. കഠിനമായി കഴുകുന്നത് ചർമ്മത്തെ സംരക്ഷിക്കുന്ന സ്വാഭാവികമെഴുക്ക് പൂർണമായും ഇല്ലാതാവാനും ചർമ്മത്തിന്റെ സംരക്ഷണ സംവിധാനം ദുർബലപ്പെടാനും കാരണമാവും. മുഖം വരണ്ടുപോവാനും മുഖത്ത് ചുവന്നതടിപ്പ്, അസ്വസ്ഥത, മുഖക്കുരു എന്നിവയ്ക്കും കാരണമാവുന്നു. തിരക്കുപിടിച്ച് മുഖം കഴുകുമ്പോൾ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മൃദുവായ ക്ലെൻസറും ഇളം ചൂടുവെള്ളവുമാണ് മുഖം കഴുകാൻ ഏറ്റവും നല്ലത്.
2. മുഖം സ്പർശിക്കുന്നത്
മുഖത്ത് അറിഞ്ഞോ അറിയാതെയോ സ്പർശിച്ചുകൊണ്ടിരിക്കുന്നത് പലരുടെയും ശീലമായിരിക്കാം. ഫോണുകൾ, കീബോർഡുകൾ, ഡോർ ഹാൻഡിലുകൾ, മറ്റ് ഉപരിതലങ്ങൾ എന്നിവ സ്പർശിക്കുമ്പോൾ കൈകളിൽ പറ്റുന്ന ബാക്ടീരിയകൾ മുഖത്തേക്കുമെത്താൻ ഇത് കാരണമാകും. താടിയിൽ കൈകൾ വെക്കുന്നത്, കണ്ണുകൾ തിരുമ്മുന്നത്, മുഖക്കുരു തൊടുന്നത് എന്നിവ പരമാവധി ഒഴിവാക്കുക.
3. മേക്കപ്പ് ഇട്ടുകൊണ്ട് ഉറങ്ങുന്നത്
ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് നീക്കം ചെയ്യേണ്ടതുണ്ട്. മേക്കപ്പോടെ കിടക്കുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞുകിടക്കാനും മുഖക്കുര വരാനും സാധ്യതയുണ്ട്. വേഗത്തിലുള്ള വാർധക്യം, ചർമത്തിന്റെ നിറം നഷ്ടപ്പെടൽ എന്നിവയ്ക്കും കാരണമാകുന്നു.
4. ട്രെൻഡുകൾ കണ്ണടച്ച് പിന്തുടരുന്നത്
കൃത്യമായി പഠിക്കാതെ, ട്രൻഡിങ് ആയിട്ടുള്ള ചർമസംരക്ഷണരീതികൾക്കു (trending beauty tips) പുറകെ പോകുന്നത് ദോഷം ചെയ്തേക്കും. ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കി മാത്രം ഉത്പന്നങ്ങൾ ഉപയോഗിക്കണം. വൈറൽ ഉത്പന്നങ്ങളെ അതീവശ്രദ്ധയോടെ മാത്രം സമീപിക്കുക.
5. സൺസ്ക്രീൻ ഒഴിവാക്കുന്നത്
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനമാണ് സൺസ്ക്രീൻ (sunscreen). ഇരുണ്ട പാടുകൾ, ചുളിവുകൾ, അകാല വാർധക്യം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സൺസ്ക്രീൻ സഹായിക്കും. ഒപ്പം വെള്ളം ആവശ്യത്തിന് കുടിക്കാൻ ശ്രദ്ധിക്കണം.
(പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Avoid aggressive face washing to protect the skin barrier., Prevent bacteria transfer by avoiding touching your face., Never sleep with makeup on to allow overnight skin repair., Avoid blindly following viral skincare trends without research., Prioritize daily sunscreen use to prevent premature aging.
Published: 27 Mar 2026, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented