ഒരു കുഞ്ഞ് ജനിക്കുന്നതോടെ ഏതൊരു കുടുംബത്തിന്റെയും ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. എന്നാൽ ആ സ്വപ്നത്തിലേക്ക് നടന്നെത്താനുള്ള ശ്രമങ്ങൾക്കിടയിൽ പലപ്പോഴും ഗർഭധാരണം വൈകുന്നത് ദമ്പതികളിൽ വലിയ ആശങ്ക സൃഷ്ടിക്കാറുണ്ട്. ശാരീരികവും മാനസികവുമായ പല കാരണങ്ങളാൽ ഗർഭധാരണം വൈകാമെങ്കിലും, കൃത്യമായ രോഗനിർണ്ണയവും അനുയോജ്യമായ ചികിത്സയും ലഭ്യമായാൽ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. സ്ത്രീയുടെയും പുരുഷന്റെയും ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി, ശരിയായ പരിശോധനകളിലൂടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് ഇതിൽ പ്രധാനം. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ റിപ്രൊഡക്റ്റീവ് മെഡിസിൻ & ഫെർട്ടിലിറ്റി കെയർ വിഭാഗം വന്ധ്യതാ നിവാരണത്തെ ഒരു സാധാരണ ചികിത്സാരീതി മാത്രമായല്ല കാണുന്നത്. ഓരോ ദമ്പതികളുടെയും സവിശേഷമായ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള സമഗ്രമായ പരിചരണമാണ് ഇവിടെ നൽകിവരുന്നത്.

To advertise here,

എം.ഇ.എസ് ഫെർട്ടിലിറ്റി സെന്ററിൽ ദമ്പതികൾക്കായി സമഗ്രമായ ഫെർട്ടിലിറ്റി ഇവാലുവേഷൻ, സ്ത്രീ-പുരുഷ വന്ധ്യതാ നിർണ്ണയം, മാനസിക പിന്തുണ നൽകുന്ന വിശ്വസ്തമായ കൗൺസിലിങ് എന്നിവ ലഭ്യമാണ്. പരിശോധനയിലൂടെ രോഗനിർണ്ണയം നടത്തിയ ശേഷം ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ ഐ.യു.ഐ (IUI), ഐ.വി.എഫ് (IVF), ഐ.സി.എസ്.ഐ (ICSI) തുടങ്ങിയ അത്യാധുനിക ചികിത്സാരീതികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ നൽകുന്നു. ഫെർട്ടിലിറ്റി ചികിത്സയിലൂടെ ഗർഭധാരണം സാധ്യമാകുന്നതോടെ എം.ഇ.എസിലെ പരിചരണം അവസാനിക്കുന്നില്ല, മറിച്ച് അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു ഘട്ടത്തിന് തുടക്കമാകുകയാണ് ചെയ്യുന്നത്.

ഡോ. മുംതാസ് പി. യുടെ നേതൃത്വത്തിലുള്ള ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗത്തിൽ 24 മണിക്കൂറും ലഭ്യമായ ഒബ്സ്റ്റട്രിക് കെയർ, അത്യാധുനിക ലേബർ റൂം, ഇലക്ട്രോണിക് ഫീറ്റൽ മോണിറ്ററിങ്, ഹൈ-റിസ്‌ക് ഗർഭകാല പരിചരണം, ഡീറ്റെയിൽഡ് സോണോളജിക്കൽ പരിശോധനകൾ എന്നിവ അമ്മയ്ക്കും കുഞ്ഞിനും പൂർണ്ണ സുരക്ഷിതത്വം നൽകുന്നു. കൂടാതെ, സാധാരണ ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചികിത്സകൾക്കൊപ്പം ലാപ്രോസ്‌കോപ്പിക്, മിനിമൽ ആക്സസ് സർജറികളും, ടി.വി.ടി (TVT), ടി.ഒ.ടി (TOT) തുടങ്ങിയ യൂറോ-ഗൈനക്കോളജിക്കൽ പ്രൊസീജറുകളും ഈ വിഭാഗത്തിൽ ലഭ്യമാണ്.

പ്രസവാനന്തരം നവജാതശിശുക്കൾക്കായി പെഡിയാട്രിക്സ് & നിയോനാറ്റോളജി വിഭാഗത്തിൽ അത്യാധുനിക ഐ.സി.യു സൗകര്യങ്ങളും, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള സവിശേഷ പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യാനുസരണം CPAP, ഇൻവേസീവ് / നോൺ-ഇൻവേസീവ് വെന്റിലേറ്റർ സപ്പോർട്ട്, ROP സ്‌ക്രീനിങ്, നിയോനാറ്റൽ ന്യൂറോളജിക്കൽ മോണിറ്ററിങ്, ഫോട്ടോതെറാപ്പി, Neonatal ECHO, PPHN മാനേജ്മെന്റ്, അസ്ഫിക്സിയ ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ഹെഡ് കൂളിങ് ചികിത്സ എന്നിവയൊക്കെ വിദഗ്ധരുടെ നേതൃത്വത്തിൽ ഇവിടെ ലഭ്യമാക്കുന്നു.

ജനനശേഷവും കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ വാക്സിനേഷൻ, ഹിയറിങ് സ്‌ക്രീനിങ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയ ആരോഗ്യസംരക്ഷണ സേവനങ്ങളും ഇവിടെ ലഭിക്കും. വന്ധ്യതാ ചികിത്സ മുതൽ ഗർഭകാല പരിചരണവും പ്രസവവും നവജാതശിശു പരിചരണവും, തുടർന്ന് കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമെല്ലാം ലഭ്യമാക്കുന്ന പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ഓരോ കുടുംബത്തിന്റെയും സന്തോഷകരമായ ജീവിതയാത്രയിൽ കരുതലോടെയും പ്രതിബദ്ധതയോടെയും ഒപ്പമുണ്ട്.

ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. മുംതാസ് പി. യുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് മികച്ച ചികിത്സ ഉറപ്പുനൽകുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi