ബോളിവുഡ് താരം ഹിന ഖാന്‍ അടുത്തിടെ തനിക്ക് സ്തനാര്‍ബുദം (സ്റ്റേജ് 3) സ്ഥിരീകരിച്ചതിനെപ്പറ്റി തുറന്നുപറഞ്ഞിരുന്നു. താന്‍ കടന്നുപോകുന്ന ചികിത്സാഘട്ടങ്ങളെപ്പറ്റിയെല്ലാം വിശദീകരിച്ച അവര്‍ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഹിന ഖാന് 36 വയസ്സാണ്.
ഒരു കാലത്ത് പ്രായമായവരുടെ രോഗമായി അറിയപ്പെട്ടിരുന്ന സ്തനാര്‍ബുദം എങ്ങനെയാണ് ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയില്‍ ഇത്രയധികം വ്യാപകമാകുന്നത് എന്ന ചോദ്യം ഉയരുകയാണ്. ഒരു ദശാബ്ദത്തിനുമുമ്പ്, സ്റ്റേജ് 3 സ്തനാര്‍ബുദം നിര്‍ണ്ണയിക്കുന്നതിനുള്ള ശരാശരി പ്രായം ഏകദേശം 50 മുതല്‍ 64 വയസ്സ് വരെയായിരുന്നു. എന്നാല്‍ സമീപകാലത്ത്, 20-നും 30-നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ ഇത് വളരെയധികം കാണുന്നു.
Also Read
ഇന്ത്യയിലും ലോകത്തിലും വളരെയധികം സാധാരണയായിക്കഴിഞ്ഞിരിക്കുന്ന രോഗമാണിന്ന് സ്തനാര്‍ബുദം. ഇന്ത്യയിലെ ചെറുപ്പക്കാരായ സ്ത്രീകളില്‍ സ്തനാര്‍ബുദം വളരെയേറെ വര്‍ധിക്കുന്നു. .
ജീവിതശൈലിയും ജനിതക ഘടകങ്ങളും രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ട്. മുലയൂട്ടല്‍ കുറയുക, കുട്ടികളുണ്ടാകാതിരിക്കുക, വൈകിമാത്രം കുട്ടികളുണ്ടാവുക, അമിതവണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ സ്തനാര്‍ബുദത്തിന് കാരണമാകുന്നു. കുട്ടികളുണ്ടാകാന്‍ വൈകുമ്പോള്‍ സ്തനകോശങ്ങളിലെ പ്രയോജനകരമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നടക്കാതിരിക്കുകയും കാലത്തിനൊത്ത് കിട്ടേണ്ട സംരക്ഷണം കിട്ടാതെ വരികയും ചെയ്യുന്നു. ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുലയൂട്ടുന്ന ഓരോ 12 മാസത്തിലും സ്തനാര്‍ബുദ സാധ്യത 4.3% കുറയുന്നതായി കണ്ടെത്തി.
സാങ്കേതികപുരോഗതിയും അവബോധവും നേരത്തെയുള്ള രോഗനിര്‍ണയം സാധ്യമാക്കിയിട്ടുണ്ടെങ്കിലും ആളുകള്‍ ചികിത്സയ്‌ക്കെത്തുന്നതിലും അതിജീവന നിരക്കിലും വെല്ലുവിളികള്‍ ഇപ്പോഴുമുണ്ട്. പ്രത്യേകിച്ചും ഇന്ത്യയില്‍. 20-കളും 30-കളുമാണ് ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ ശരാശരി പ്രായം. വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആളുകള്‍ രക്ഷപ്പെടാനുള്ള സാധ്യത രാജ്യത്ത് കുറഞ്ഞും വരുന്നു.
ജനിതക പരിശോധന, സ്വയം പരിശോധന, മാമോഗ്രാഫി, ലളിതമായ അള്‍ട്രാസൗണ്ട് എന്നിവ സ്ത്രീകളില്‍ രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താനും സമയബന്ധിതമായി ചികിത്സ നടത്താനും സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുക, വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം കുറയ്ക്കുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക തുടങ്ങിയവയാണ് ജീവിതശൈലീ മാറ്റത്തിലൂടെ സ്തനാര്‍ബുദത്തെ തടയാനുള്ള വഴികള്‍.
Content Highlights: breast cancer cases rising among young women
Published: 09 Jul 2024, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented