സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരമാണ്ഡി ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. കരിയറിന്റെ തുടക്കകാലത്ത് പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍ തന്നോട് ടു പീസ് ബിക്കിനിയില്‍ പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.
വളരെ പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍ക്കു മുമ്പില്‍ പോസ് ചെയ്യുകയായിരുന്നു. അമ്മയുടെ കൂടെയാണ് പോയത്. 'അടുത്ത സൂപ്പര്‍സ്റ്റാര്‍ നിങ്ങളാണ്, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ ആ ഫോട്ടോഗ്രാഫര്‍ എന്നോടു പറഞ്ഞു. ശേഷം ഒരു ടു പീസ് ബിക്കിനി എന്റെ അടുക്കല്‍ കൊണ്ടുവന്ന് അത് ധരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു, 'സാര്‍, ഞാന്‍ ബീച്ചില്‍ പോകുമ്പോഴോ നീന്താന്‍ പോകുമ്പോഴോ ഒക്കെയാണ് ഇത് ധരിക്കാറ്. പക്ഷേ ഈ വഴിയിലാണ് സിനിമയിലേക്ക് വരാനാവുകയെങ്കില്‍ എനിക്കത് വേണ്ട. ഞാന്‍ അത് ധരിക്കില്ല എന്ന് മറുപടി കൊടുത്തു'-മനീഷ പറഞ്ഞു.
Also Read
പൂര്‍ണമായും വസ്ത്രമിട്ടുകൊണ്ടു തന്നെ ഫോട്ടോയെടുക്കണമെന്നും അല്ലെങ്കില്‍ വേണ്ടെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഞാനിന്നും ഓര്‍ക്കുന്നു. 'കളിമണ്ണ് അലിയാന്‍ തയ്യാറാവുന്നില്ല, പിന്നെ ഞാനെങ്ങനെ അതില്‍ നിന്ന് ശില്പമുണ്ടാക്കും?'
അക്കാലത്ത് സിനിമാ വ്യവസായത്തില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തെക്കുറിച്ച് ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തില്‍ മനീഷ സംസാരിച്ചിരുന്നു. 'അന്നൊക്കെ നായകന്മാര്‍ക്ക് ധാരാളം കാമുകിമാരുണ്ടാകാമായിരുന്നു, പക്ഷേ നടി അങ്ങനെയാവാന്‍ പാടില്ല. നടിമാര്‍ എല്ലാത്തിനോടും ഇല്ല, ഇല്ല, ആരും എന്നെ തൊടുന്നില്ല എന്ന രീതിയിലാവണമെന്നൊരു നിര്‍ബന്ധമായിരുന്നു. എനിക്ക് ഒരു വ്യക്തിജീവിതം ഉള്ളതുകൊണ്ടോ എനിക്ക് ഒരു കാമുകന്‍ ഉള്ളതുകൊണ്ടോ ഞാന്‍ ജീവിതത്തില്‍ പ്രൊഫഷണലല്ലെന്ന് അര്‍ഥമില്ല. നടിമാര്‍ക്കായി വളരെ വളച്ചൊടിച്ച ഒരു മൂല്യവ്യവസ്ഥയായിരുന്നു അന്ന്'-മനീഷ പറഞ്ഞു.
തൊണ്ണൂറുകളിലെ തന്റെ അനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് നടി തുടര്‍ന്നു, 'സൗദാനഗര്‍ സിനിമയുടെ കാലത്ത് വോഡ്ക കലര്‍ന്ന ഒരു കോക്ക് ഞാന്‍ കുടിക്കാനെടുത്തു. ഞാന്‍ വോഡ്ക കുടിക്കുന്ന കാര്യം ആരുമറിയേണ്ടെന്നും കോക്കാണെന്നു പറഞ്ഞാല്‍ മതിയെന്നും ചുറ്റുമുള്ളവര്‍ എന്നോട് പറഞ്ഞു. കാരണം നടിമാര്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നത്രേ. അമ്മയോട് ഞാന്‍ കോക്കാണ് കുടിക്കുന്നതെന്ന് പറഞ്ഞു, പക്ഷേ, ഞാന്‍ അതില്‍ വോഡ്ക മിക്‌സ് ചെയ്തിട്ടുണ്ടെന്ന് അമ്മയ്ക്കറിയാമായിരുന്നു. 'നോക്കൂ, നീ വോഡ്കയാണ് കുടിക്കുന്നതെങ്കില്‍ അങ്ങനെ തന്നെ പറയുക. കോക്ക് കുടിക്കുന്നുവെന്നല്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ നുണ പറയരുത്' എന്നായിരുന്നു അമ്മയുടെ മറുപടി. ഞാന്‍ ആരോടെങ്കിലും ഡേറ്റിങ്ങിലാണെങ്കില്‍ അതങ്ങനെയാണ്, നിങ്ങള്‍ക്ക് എന്നെ വിലയിരുത്തണമെങ്കില്‍ ആവാം, പക്ഷേ, ഇത് ഞാനാണ്. എന്റെ ജീവിതം നയിക്കുന്നത് എന്റെ സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്'-അവര്‍ പറഞ്ഞു.
Content Highlights: when manisha koirala refused to pose in a bikini
Published: 08 Jul 2024, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented