യോഗ പരിശീലിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഹൃദയം, ഹൃദയധമനികള്‍, നാഡീവ്യൂഹം, വൃക്കകള്‍ , തുടങ്ങിയ ശരീരവ്യവസ്ഥകള്‍ ആരോഗ്യപൂര്‍ണമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതിനായി ഡോക്ടറുടെ ഉപദേശം തേടി ആവശ്യമുള്ള പരിശോധന നടത്താം. ശേഷം ആരോഗ്യസ്ഥിതിക്കനുസരിച്ചു മാത്രമേ യോഗ മുറകള്‍ തിരഞ്ഞെടുത്തു പരിശീലിക്കാവൂ.
പരിശീലകന്റെ കീഴില്‍ യോഗ അഭ്യസിക്കുന്നതാണ് ഏറ്റവും അഭികാമ്യം. പരിശീലകന്റെ നിര്‍ദേശങ്ങള്‍ ക്രമമായി പാലിച്ച് ശ്വസനത്തില്‍ ശ്രദ്ധിച്ച് യോഗ ചെയ്യാം.
- പ്രകൃതിയോടിണങ്ങുന്ന, വായുസഞ്ചാരമുള്ള ശാന്തമായ സ്ഥലം/ മുറി യോഗ ചെയ്യുന്നതിനായി തിരഞ്ഞെടുക്കാം.
- ശ്വസനത്തിലും ശരീര വിന്യാസത്തിലും ശ്രദ്ധ കൊടുക്കേണ്ടതുകൊണ്ട് ഏകാഗ്രതയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കണം. സ്മാര്‍ട്‌ഫോണ്‍, വാച്ച്, കണ്ണട, ലാപ്‌ടോപ്പ് എന്നിവ യോഗ പരിശീലന സമയത്തു മാറ്റിവെക്കാം. യോഗ ചെയ്യുമ്പോള്‍ സുഖപ്രദമായ വസ്ത്രധാരണ രീതി വേണം. സൗകര്യപ്രദമായ ഒരു മാറ്റില്‍ യോഗ ചെയ്തു തുടങ്ങാം.
- സ്വന്തം ശാരീരിക ക്ഷമതയ്ക്കനുസരിച്ച് യോഗാസനങ്ങള്‍ സാവധാനത്തില്‍, ചിട്ടയോടെ പരിശീലിക്കണം . യോഗാസനങ്ങള്‍ 3-5 തവണ ആവര്‍ത്തിച്ചു ചെയ്യുന്നത് കൂടുതല്‍ ഗുണം നല്‍കും.
- അതിരാവിലെയോ വൈകുന്നേരമോ യോഗ ചെയ്യുന്നതിനായി തിരഞ്ഞെടുക്കാം. 40 മുതല്‍ 60 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സെഷനുകള്‍ ക്രമീകരിക്കാം. കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നിത്യം യോഗ ചെയ്യുന്നവര്‍ക്ക് ദീര്‍ഘകാലം കൊണ്ട് യോഗാഭ്യാസ ഗുണങ്ങളെല്ലാം തന്നെ ലഭിക്കുന്നു.
- സൂക്ഷ്മ വ്യായാമങ്ങളില്‍ തുടങ്ങി യോഗാസനങ്ങള്‍ പരിശീലിച്ച് പ്രാണായാമവും ധ്യാനവും ചെയ്ത് പ്രാര്‍ഥനയോടെ അവസാനിപ്പിക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to start yoga safely. Consult a doctor, find a qualified instructor, and create a peaceful practice space. Begin with gentle poses and build gradually.
Published: 13 Jul 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented