മുഖക്കുരു സ്വാഭാവികമാണെങ്കിലും അവ അവശേഷിപ്പിക്കുന്ന പാടുകൾ ചർമസൗന്ദര്യത്തെ സാരമായി ബാധിച്ചേക്കാം.ശരിയായ ചർമസംരക്ഷണത്തിലൂടെ ഈ പാടുകളെ ഇല്ലാതാക്കാനും, വന്ന പാടുകൾ കുറയ്ക്കാനും കഴിയും.
- മുഖക്കുരു പൊട്ടിക്കരുത്. പാടുകൾ ഉണ്ടാകാനുള്ള പ്രധാന കാരണം അതാണ്. ഞെക്കുന്നത് ചർമത്തിന് ആഴത്തിലുള്ള ക്ഷതമുണ്ടാക്കുകയും അണുബാധ വർധിപ്പിക്കുകയും ചെയ്യും. മുഖക്കുരു തനിയെ ഉണങ്ങാൻ സമയം നൽകാം.
- ദിവസവും രണ്ടുതവണ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിക്കുക. അമിതമായി ഉരച്ചു കഴുകുന്നത് ഒഴിവാക്കുക.
- SPF 30 ഉള്ള സൺസ്‌ക്രീൻ ദിവസവും ഉപയോഗിക്കുക. സൂര്യപ്രകാശം മുഖക്കുരുകൊണ്ടുണ്ടാകുന്ന പാടുകളിലെ മെലാനിൻ ഉത്പാദനം വർധിപ്പിച്ച് പാടുകൾ കൂടുതൽ ഇരുണ്ടതാക്കുന്നു.
- മുഖത്ത് ഇടയ്ക്കിടെ തൊടുന്നത് മുഖക്കുരു കൂടാനും പാടുകൾക്കും കാരണമാകും.
- ധാരാളം വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക. ഈ മൂന്ന് കാര്യങ്ങൾ ചർമാരോഗ്യത്തെ തിരിച്ചുപിടിക്കാൻ സഹായിക്കും.
- ഏത് ഉത്പന്നം ഉപയോഗിച്ചാലും സ്ഥിരതയാണ് പ്രധാനം. രണ്ടാഴ്ചയോളം ഒരു പ്രോഡക്ട് ഉപയോഗിച്ചിട്ടും ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാവുകയാണെങ്കിൽ ത്വക്ക് രോഗവിദഗ്ധന്റെ നിർദ്ദേശം തേടുക.
- ഇരുണ്ട പാടുകൾ, കുഴികൾ എന്നിങ്ങനെ പാടുകളുടെ തരം അനുസരിച്ച് ചികിത്സയ്ക്കും വ്യത്യാസമുണ്ട്. ഗുരുതരമായ പാടുകളാണെങ്കിൽ, വിദഗ്ധസഹായം തേടാം. കെമിക്കൽ പീലിങ്, മൈക്രോനീഡ്‌ലിങ്, ലേസർ തെറാപ്പി എന്നിങ്ങനെ പാടുകൾ കുറയ്ക്കാൻ നൂതന ചികിത്സാരീതികളുണ്ട്.
ചർമം അറിയാം
മുഖക്കുരുവിന്റെ പാടുകൾ ഒഴിവാക്കാനും ചർമം ആരോഗ്യമുള്ളതാക്കാനും ശരിയായ ഫേസ് വാഷ് തിരഞ്ഞെടുക്കാം.
- ഓയ്‌ലി സ്‌കിൻ ഉള്ളവർ സാലിസിലിക് ആസിഡ്/ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ ഫേസ് വാഷ് തിരഞ്ഞെടുക്കാം. ഇത് ചർമത്തിൽ അധികമുള്ള എണ്ണമയം നീക്കംചെയ്ത് സുഷിരങ്ങൾ വൃത്തിയാക്കും. വീര്യം കൂടിയ സോപ്പുകൾ ഒഴിവാക്കാം.
- വരണ്ട ചർമത്തിൽ പെട്ടെന്ന് ചൊറിച്ചിലുണ്ടായേക്കാം. അതിനാൽ ഹാല്യുറോണിക് ആസിഡ്, ഗ്ലിസറിൻ, സെറാമൈഡ് എന്നിവ അടങ്ങിയ ക്രീം, മോയ്സ്ചറൈസിങ് ഫേസ് വാഷ് എന്നിവ ഉപയോഗിക്കുക. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തും. ആൽക്കഹോൾ അടങ്ങിയ, വളരെയധികം പതയുന്ന ഫേസ് വാഷുകൾ ഒഴിവാക്കുക.
- സെൻസിറ്റീവ് ചർമം പെട്ടെന്ന് ചുവന്നുതടിക്കാനും അലർജിയുണ്ടാക്കാനും സാധ്യതയുണ്ട്. കൃത്രിമ സുഗന്ധങ്ങളോ, നിറങ്ങളോ, സൾഫേറ്റോ ഇല്ലാത്ത, 'Hypoallergenic' എന്ന് ലേബൽ ചെയ്തിട്ടുള്ള, മൈൽഡ് ക്ലെൻസറുകൾ ഉപയോഗിക്കുക.
- നെറ്റിയിലും മൂക്കിലും താടിയിലും എണ്ണമയവും വരണ്ട കവിളും ഉള്ള ചർമമാണ് കോമ്പിനേഷൻ ചർമം. ചർമത്തിന്റെ pH ബാലൻസ് നിലനിർത്തുന്ന, ജെൽ രൂപത്തിലുള്ള, മൈൽഡ് ഫേസ് വാഷുകൾ തിരഞ്ഞെടുക്കുക.
(കടപ്പാട്: ഡോ അനുരാധ കാക്കനാട്ട് ബാബു, സീനിയർ കൺസൾട്ടന്റ്, ഡെർമറ്റോളജി ആൻഡ് വെനെറോളജി, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn effective ways to treat and prevent acne scars. Discover the right skincare for your skin type and get a clearer complexion.
Published: 21 Feb 2026, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented