തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കാൻ നടി രശ്മിക മന്ദാന തിരഞ്ഞെടുത്തത് ജന്മനാടായ കൂർഗ് ആണ്. ഭർത്താവ് വിജയ് ദേവരകൊണ്ടയും രശ്മികയ്ക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ വിവാഹശേഷം രശ്മിക കൂർഗിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. തുടർന്ന് ഇരുവരും അവിടെയും ഒരു വിരുന്ന് (Reception) സംഘടിപ്പിച്ചിരുന്നു. തന്റെ പാരമ്പര്യത്തോടുള്ള ആദരസൂചകമായി പരമ്പരാഗതമായ 'കൊടവ ശൈലിയിലുള്ള' സാരി ധരിച്ചാണ് രശ്മിക വിരുന്നിനെത്തിയത്.
ഇവോൾവ് ബാക്ക്
ഇരുവരും താമസിച്ച കൂർഗിലെ 'ഇവോൾവ് ബാക്ക്' (Evolve Back) റിസോർട്ട്, താരദമ്പതികളുടെ സന്ദർശനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.
Also Read
"ഒരു തിരിച്ചുവരവ്, ഒരു ജന്മദിനം, ഒപ്പം മനോഹരമായ പുതിയൊരു അധ്യായം. ഇന്ത്യൻ സിനിമയിലെ പ്രശസ്ത ദമ്പതികളായ മിസ്സ് രശ്മിക മന്ദാനയെയും മിസ്റ്റർ വിജയ് ദേവരകൊണ്ടയെയും ഞങ്ങളുടെ റിസോർട്ടിൽ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം രശ്മിക തന്റെ ജന്മദിനം ആഘോഷിച്ചത് ഈ സന്ദർശനത്തെ കൂടുതൽ സവിശേഷമാക്കി."
കൂടാതെ, തന്റെ ഭർത്താവിന് സ്വന്തം നാടിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ രശ്മിക വലിയ സന്തോഷം പ്രകടിപ്പിച്ചതായും, മനോഹരമായ നിമിഷങ്ങളാണ് അവർ ഇവിടെ ചെലവഴിച്ചതെന്നും റിസോർട്ട് അധികൃതർ കുറിച്ചു.
കർണാടകയിലെ പശ്ചിമഘട്ടത്തിൽ 300 ഏക്കറിലധികം പരന്നുകിടക്കുന്ന കാപ്പി-സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കിടയിലാണ് ഈ ആഡംബര റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മുൻപ് 'ഓറഞ്ച് കൗണ്ടി' എന്ന് അറിയപ്പെട്ടിരുന്ന ഈ റിസോർട്ടിൽ കൊടവ ശൈലിയിലുള്ള വില്ലകളാണുള്ളത്.
പ്രൈവറ്റ് പൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. രണ്ട് പേർക്ക് ഒരു രാത്രി താമസിക്കുന്നതിനും (ഭക്ഷണം ഉൾപ്പെടെ) ഏകദേശം 1,03,000 രൂപയാണ് ചാർജ് ഈടാക്കുന്നത്. ഇൻഫിനിറ്റി പൂൾ, കുട്ടികൾക്കായുള്ള പ്രത്യേകം നീന്തൽക്കുളം, കൂർഗിലെ കാപ്പിയുടെ ചരിത്രം പറയുന്ന 'സിദ്ധാപൂർ കോഫി മ്യൂസിയം', ആയുർവേദ കേന്ദ്രം എന്നിവ ഇവിടെയുണ്ട്.
കർണാടകയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനാണ് കൂർഗ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ കാപ്പിത്തോട്ടങ്ങളും കോടമഞ്ഞ് മൂടിയ കുന്നുകളും ധാരാളമായുണ്ട്. കൊടവ സംസ്കാരം, തനതായ പാചകരീതികൾ, ആയോധന പാരമ്പര്യം എന്നിവയാൽ സമ്പന്നമാണ് ഈ പ്രദേശം.
ഫെബ്രുവരി 26-ന് ഉദയപൂരിൽ വെച്ചായിരുന്നു രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കായി ഇവർ വിരുന്നും നടത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna celebrated her 30th birthday in her hometown, Coorg, in 2026., The couple stayed at the luxury Evolve Back resort, known for its coffee plantations., Rashmika showcased her heritage by wearing a traditional Kodava-style saree., The resort offers premium amenities including private pools and coffee history tours., The visit follows their Udaipur wedding held in February 2026.
Published: 17 Apr 2026, 11:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented