ഇക്കഴിഞ്ഞ ദിവസമാണ് താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും (Virosh) തങ്ങളുടെ വിവാഹറിസപ്ഷൻ കൂർഗിൽ വെച്ച് നടത്തിയത്. രശ്മികയുടെ ജൻമനാട്ടിൽവെച്ചുള്ള റിസപ്ഷനിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഏപ്രിൽ 5-ന് രശ്മികയുടെ ജൻമദിനം ഗംഭീരമായി ആഘോഷിച്ചശേഷമായിരുന്നു റിസപ്ഷൻ. പരമ്പരാഗത കൊഡവശൈലിയിൽ സാരിയുടുത്താണ് രശ്മിക ചടങ്ങിനെത്തിയത്. പ്ലീറ്റുകൾ പിന്നിലേക്കാക്കി, പല്ലു വലതുതോളിലൂടെ മുന്നിലേക്ക് പിൻ ചെയ്ത രീതിയിലാണ് അവർ സാരി ധരിക്കുന്നത്. വിജയ് ഫോർമൽ സ്യൂട്ടിലും.
ചടങ്ങിൽ ഇരുവരും സംസാരിക്കുകയും ചെയ്തു. അതിനിടെ വിജയ്‌യുടെ വാക്കുകളാണ് വൈറലാവുന്നത്. ''എനിക്ക് ഈ സ്ഥലം വളരെ ഇഷ്ടപ്പെട്ടു, എത്ര മനോഹരമായ സ്ഥലം. കൂർഗിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു, അവരെ കാണുന്നതിനു മുമ്പുതന്നെ. എന്തായാലും കരുതിയതുപോലെ തന്നെ സുന്ദരികളാണവർ. അതിലൊരു സുന്ദരിയെ ഞാൻ വിവാഹം കഴിച്ചു. എനിക്ക് വളരെയധികം സന്തോഷമുണ്ട്''.
മൂന്നാം തവണയാണ് കൂർഗിലേക്ക് വരുന്നതെന്നും വിജയ് പറഞ്ഞു. ''ഇത് മൂന്നാം തവണയാണ് ഞാൻ ഇവിടെ വരുന്നത്. ആദ്യ തവണ വന്നത് രശ്മികയെ കാണുന്നതിനും എത്രയോ മുമ്പാണ്. എന്റെ സ്‌കൂളിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അന്നു വന്നത്. അന്ന് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം (favorite holiday destination) കൂർഗ് ആയിരുന്നു. അന്ന് ഞങ്ങൾ വന്നപ്പോൾ, രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നതെന്ന് ഞാൻ പിന്നീടറിഞ്ഞു. അടുത്ത തവണ വരുമ്പോൾ രശ്മികയുടെ ബാല്യകാലം ചെലവഴിച്ച സ്ഥലമൊക്കെ കാണണമെന്നാഗ്രഹമുണ്ട്''.
ഈ മണ്ണിന്റെ കുട്ടിയെന്നാണ് രശ്മിക സ്വയം വിശേഷിപ്പിച്ചത്. ''കൊടവ ജനതയുടെ സ്‌നേഹം എപ്പോഴും സവിശേഷമാണ്. വിവാഹശേഷം എന്റെ നാട്ടിലേക്ക് മടങ്ങുന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഇത് ആഘോഷിക്കുന്നത് എന്റെ ഭാഗ്യമാണ്. വിജയ് കൊടവ സംസ്‌കാരത്തെയും വളരെയധികം സ്‌നേഹിക്കുന്നു''.
ഫെബ്രുവരി 26-നായിരുന്നു ഉദയ്പൂരിൽവെച്ച് താരങ്ങൾ വിവാഹിതരായത്. വിരോഷ് പ്രീമിയർ ലീഗ്, സംഗീത്, ഹൽദി എന്നിവയ്ക്കുപുറമെ തെലുഗു-കൊഡവ രീതിയിലുള്ള വിവാഹമുൾപ്പെടെ മൂന്നുദിവസങ്ങളിലായിട്ടായിരുന്നു ആഘോഷങ്ങൾ. അതിനുശേഷം മാർച്ച് 4-ന് ഹൈദരാബാദിൽവെച്ച് സിനിമാരംഗത്തുള്ളവർക്കായി റിസപ്ഷനും സംഘടിപ്പിച്ചു. ഗൃഹപ്രവേശനച്ചടങ്ങിനുശേഷമാണ് താരങ്ങൾ ജോലിയിലേക്ക് തിരിച്ചെത്തിയത്. ഇരുവരും ഒരുമിക്കുന്ന 'രണബാലി'യുടെ ചിത്രീകരണം ഇപ്പോഴും തുടരുകയാണ്. സെപ്റ്റംബർ 11-നാണ് സിനിമ റിലീസാവുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda and Rashmika Mandanna hosted a traditional Kodava-style wedding reception in Coorg. Vijay expressed admiration for Kodava culture and his bond with Rashmika.
Published: 08 Apr 2026, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented