റോട്ടി, നാൻ, ജീര റൈസ് എന്നിവയ്ക്കൊപ്പം യോജിച്ച ഏറ്റവും മികച്ച കോമ്പിനേഷനാണ് ദാൽ തഡ്ക. ഉത്തരേന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട കറി. പരിപ്പും വെളുത്തുള്ളിയും ഉണക്കമുളകും ജീരകവും ചേർത്താണിത് തയ്യാറാക്കുന്നത്. മിക്കവാറും എല്ലാ ഹോട്ടലുകളിലും ഇത് കിട്ടും. എന്നാൽ, ദുബായിലെ ഈ ഹോട്ടലിലുണ്ടാക്കുന്ന ദാൽ തഡ്കയ്ക്ക് കുറച്ച് പ്രത്യേകതയുണ്ട്. അതെല്ലാ ഹോട്ടലുകളിലും ലഭ്യമാവുകയുമില്ല.
പ്രശസ്ത ഷെഫ് രൺവീർ ബ്രാറിന്റെ റെസ്റ്റോറന്റായ 'കഷ്കാനി'ലാണ് ഈ കറിയുള്ളത്. ദുബായിൽ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്റോറന്റിൽ '24 കാരറ്റ് സ്വർണം ചേർത്ത ദാൽ തഡ്ക'യാണ് വിളമ്പുന്നത്. ഒരുപക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ദാൽ വിഭവമായിരിക്കാം ഇത്.
ഒരു തടികൊണ്ടുള്ള പെട്ടിക്കുള്ളിലാണ് കറി ആളുകൾക്ക് മുമ്പിലേക്കെത്തുക. അതിലൊരു ബൗളിൽ കറിയാണുണ്ടാവുക. മറ്റൊരു കുഞ്ഞുബൗളിൽ സ്വർണ്ണപ്പൊടി യോജിപ്പിച്ച നെയ്യും. ഭക്ഷണം വിളമ്പുന്നതിനുമുമ്പാണ് തൊട്ടുമുമ്പാണ് നെയ്യ് കറിയിലേക്ക് ഒഴിക്കുക. ഇതിന് 'ദാൽ കഷ്കാൻ' എന്നാണ് അവർ പേരിട്ടിരിക്കുന്നത്. ഏകദേശം 2000 രൂപയാണ് വില.
അത്രയും വിലയേറിയ വിഭവമായതുകൊണ്ടാണ് മനോഹരമായ തടിപ്പെട്ടിയിൽ വിളമ്പുന്നതെന്നും ഹോട്ടൽ അധികൃതർ പറയുന്നു. നേരത്തെ ഹോങ്കോങ്ങിലെ സ്വർണ്ണം ചേർത്ത ഐസ്ക്രീമും ഗോൾഡ് കോട്ടഡ് സ്റ്റീക്കും ഇതുപോലെ വൈറലായിരുന്നു.
ആരാണ് റൺവീർ ബ്രാർ?
ലക്നൗവിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ ഭക്ഷണമുണ്ടാക്കുന്നതിനോടായിരുന്നു താത്പര്യം. അതുകൊണ്ട് കൗമാരപ്രായത്തിൽ തന്നെ ലക്നൗവിലുള്ള കബാബ് വിൽപ്പനക്കാരനടുത്ത് പരിശീലനത്തിനായെത്തി. അതിനുശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനായി ചേർന്നു. പിന്നീട് ഡൽഹിയിലെ ചില ഹോട്ടലുകളിൽ ജോലി ചെയ്തു. ഏറ്റവുമൊടുവിലാണ് ദുബായിലെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 29 Nov 2026, 11:55 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented