ഒരു ഭീമന്‍ ഹോട്ട് എയര്‍ ബലൂണില്‍ പാറി നടക്കാന്‍ കൊതിക്കാത്ത മനുഷ്യരുണ്ടോ. അതൊരു അത്ഭുതകരമായ അനുഭൂതി തന്നെയാണ്. ആകാശത്തോളം ഉയരത്തില്‍, തഴുകുന്ന കാറ്റേറ്റ്, ഭൂമിക്ക് മുകളിൽ പറക്കാം എന്നതാണ് ഹോട്ട് എയര്‍ ബലൂണ്‍ യാത്രകളുടെ
മാസ്മരികത. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2024-25 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഹോട്ട് എയര്‍ ബലൂണിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഹോട്ട് എയര്‍ ബലൂണ്‍ സവാരികള്‍ക്ക് അവസരം നല്‍കുന്ന ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളെ പരിചയപ്പെടാം.

1. രാജസ്ഥാന്‍ (ജയ്പൂര്‍, പുഷ്‌കര്‍)
സാഹസികതയും, ചരിത്രവും, പ്രകൃതി ഭംഗിയും ഒത്തുചേരുന്ന നാടാണ് രാജസ്ഥാന്‍. തലസ്ഥാന നഗരമായ ജയ്പൂരിലും സാംസ്‌കാരിക കേന്ദ്രമായ പുഷ്‌കറിലും ഹോട്ട് എയര്‍ ബലൂണിങ് ചെയ്യാം. ജയ്പൂരിലെ തിരക്കേറിയ വീഥികള്‍, വര്‍ണ്ണാഭമായ ഉത്സവങ്ങള്‍, മനോഹരമായ കോട്ടകള്‍ എന്നിവ ആകാശത്ത് നിന്ന് ആസ്വദിക്കാം. പുഷ്‌കറിലെ വിശാലമായ മരുഭൂമിയിലൂടെയുള്ള യാത്രയും രസകരമാണ്. ഒട്ടകമേള നടക്കുന്ന സമയത്ത് ഇവിടത്തെ ബലൂണ്‍ സവാരിക്ക് ആവശ്യക്കാരേറെയാണ്.

Price Range: 6,000-12,000

Best Time to Visit: September-November

2. മഹാരാഷ്ട്ര (ലോണാവാല, കാംഷെറ്റ്)
മഹാരാഷ്ട്രയിലെ ലോണാവാലയും കാംഷെറ്റും പച്ചപ്പുകള്‍ക്കും താഴ്വരകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും പേരുകേട്ടതാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള ബലൂണ്‍ സവാരിയിലൂടെ അവയുടെ സൗന്ദര്യം അടുത്തുനിന്ന് ആസ്വദിക്കാം. പാവ്‌ന തടാകം, ഭുഷി ഡാം, ടൈഗേഴ്‌സ് ലീപ്, ഡ്യൂക്ക്‌സ് നോസ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ സവാരിക്കിടയില്‍ കാണാം. പശ്ചിമഘട്ടം അതിമനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന ഇവിടം മണ്‍സൂണിന് ശേഷം, കുന്നുകള്‍ പച്ചപ്പണിഞ്ഞ് മഞ്ഞുമൂടുമ്പോള്‍ കൂടുതല്‍ ഭംഗി തോന്നും.

price Range: 7,000-12,000

Best Time to Visit: October to May 

3. കര്‍ണാടക (ഹംപി, മൈസൂര്‍)
രാജസ്ഥാൻ പോലെ കര്‍ണാടകയും ചരിത്രവും പ്രകൃതിഭംഗിയും സമന്വയിക്കുന്ന സഞ്ചാരികളുടെ ഇഷ്ടദേശമാണ്. ഹംപിയിലെ പുരാതന ക്ഷേത്രങ്ങള്‍ക്ക് മുകളിലൂടെയുള്ള ഹോട്ട് എയര്‍ ബലൂണ്‍ യാത്ര അവിസ്മരണീയമാണ്. ഭീമാകാരമായ പാറക്കൂട്ടങ്ങള്‍, മനോഹരമായ നദീതീരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയൊക്കെ ചേരുന്ന കാഴ്ചകള്‍ ആകാശത്ത് നിന്ന് കാണാം. മൈസൂര്‍ കൊട്ടാരത്തിനും പൂന്തോട്ടങ്ങള്‍ക്കും മുകളിലൂടെയുള്ള സവാരി നിങ്ങളുടെ യാത്ര രാജകീയമാക്കും.
Price Range: 6,000–11,000

Best Time to Visit: October to February

4. ഉത്തര്‍പ്രദേശ് (ആഗ്ര, വാരണാസി)
താജ്മഹലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബനാറസിലെ ഘട്ടുകളും ഉത്തര്‍പ്രദേശിലേക്ക് പോകുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സില്‍ ഉണ്ടായിരിക്കും. ഈ അത്ഭുതങ്ങള്‍ ആകാശത്തിലൂടെ പറന്ന് നടന്ന് കാണുന്നത് ഓർത്തുനോക്കൂ. അവിടെ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും സമയത്തുള്ള കാഴ്ചകള്‍ മാന്ത്രികമാണ്.

Price Range: ?500-15,000 (depending on location and flight duration)

Best Time to Visit: October to March.

5. ഉത്തരാഖണ്ഡ് (നൈനിറ്റാള്‍, ഋഷികേശ്)
ഉത്തരാഖണ്ഡിലെ അതിമനോഹരമായ കുന്നുകളും, മഞ്ഞുമൂടിയ കൊടുമുടികളും, പച്ചപ്പ് നിറഞ്ഞ താഴ്വരകളും ഹോട്ട് എയര്‍ ബലൂണ്‍ യാത്രകള്‍ക്ക് അനുയോജ്യമായ പശ്ചാത്തലം നല്‍കുന്നു. നൈനിറ്റാളിലെ മനോഹരമായ നൈനി തടാകത്തിന് മുകളിലൂടെ, ഋഷികേശിലെ ശാന്തമായ ഗംഗയ്ക്ക് മുകളിലൂടെ ഒക്കെ സഞ്ചരിക്കാം. നിങ്ങള്‍ സാഹസികത, ഇഷ്ടപ്പെടുന്നവരാണെങ്കിൽ, ഉത്തരാഖണ്ഡിലെ ഹോട്ട് എയര്‍ ബലൂണ്‍ യാത്ര അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും.

Price Range: 7,500-13,000
Best Time to Visit: October to March, during cooler, clear weather.

ശ്രദ്ധിക്കുക: ഓരോ സ്ഥലങ്ങളിലെയും കാലാവസ്ഥയ്ക്ക് അനുസൃതമായിരിക്കും ബലൂണിങ് സീസണ്‍.  

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi