
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് വോഫിൽസ്. പണ്ട് ഫ്രാൻസിൽ പാൻ കേക്ക് പോലുള്ള പലഹാരം ഉണ്ടാക്കി, പിന്നീട് അത് പല ആകൃതികളിൽ വിൽക്കപ്പെടുകയുണ്ടായി. തേനീച്ചക്കൂട് എന്നർത്ഥം വരുന്ന വോഫർ എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് വോഫിൽ ഉണ്ടായത് എന്നാണ് ചരിത്രം. അവധിക്കാല ആഘോഷത്തിന്റെ മധുരം കൂട്ടാൻ ബെൽജിയത്തിൽ നിന്ന് വന്ന വോഫിൽസിനെ കൂടെക്കൂട്ടാം. കുട്ടികളുടെ മനസ്സ് കീഴടക്കുന്ന വോഫിൽസ് ഉണ്ടാക്കി അവർക്കൊരു സർപ്രൈസ് നൽകാം.
ചോക്ലേറ്റ് സ്‌ട്രോബെറി വോഫിൾ സാൻഡ്‌വിച്ച്
ചേരുവകൾ:
മൈദ - ഒന്നര കപ്പ്
സ്‌ട്രോബെറി - 200 ഗ്രാം
മുട്ട - ഒന്ന്
പാൽ - അരക്കപ്പ്
സൺഫ്‌ളവർ ഓയിൽ - കാൽ കപ്പ്
വെള്ളം - കാൽ കപ്പ്
പഞ്ചസാര - ഒരു ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ന്യൂടെല്ല - ആറ് ടേബിൾ സ്പൂൺ
വിപ്പിങ് ക്രീം - അരക്കപ്പ്
കണ്ടൻസ്ഡ് മിൽക്ക് - അരക്കപ്പ്
വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
തയ്യാറാക്കുന്നവിധം: ആദ്യം വിപ്പിങ് ക്രീം സോഫ്റ്റ് ആവുന്നത് വരെ ബീറ്റ് ചെയ്തതിനുശേഷം കണ്ടൻസ്ഡ് മിൽക്കും അര സ്പൂൺ വാനില എസ്സെൻസും ചേർത്ത് ഒന്നുകൂടി വിപ്പ് ചെയ്ത് ഫ്രീസറിൽ സെറ്റ് ആകാൻ വെക്കുക. ശേഷം ഒരു വലിയ ബൗളിൽ മുട്ട, പാൽ, ഓയിൽ, വെള്ളം എന്നിവ ചേർത്ത് വിസ്‌ക് ചെയ്ത് യോജിപ്പിക്കുക. ഇതിലേക്ക് മൈദയും ബേക്കിങ് പൗഡറും ഉപ്പും ബാക്കി വാനില എസ്സെൻസും ചേർത്ത് വിസ്‌ക് ചെയ്ത് യോജിപ്പിക്കുക. കേക്ക് ബാറ്ററിന്റെ പരുവത്തിൽ ഇരിക്കണം. ഇനി വോഫിൽ മേക്കർ ചൂടാക്കി അതിലേക്ക് ഒരു തവി ബാറ്റർ ഒഴിച്ച് മൂടി വെച്ച് ക്രിസ്പ് ആക്കിയെടുക്കുക. മുഴുവൻ ബാറ്ററും വോഫിൽ ഉണ്ടാക്കിയതിനുശേഷം ഒരു വോഫിളിൽ ഓരോ ടേബിൾ സ്പൂൺ ന്യൂടെല്ല സ്‌പ്രെഡ് ചെയ്യുക. അതിനു മുകളിൽ സ്ലൈസ് ചെയ്ത സ്‌ട്രോബെറി നിരത്തുക. മറ്റൊരു വോഫിൽ കൊണ്ട് മൂടി സാൻവിച്ച് ആക്കി മുകളിൽ ഒരു സ്‌കൂപ്പ് ഐസ് ക്രീമും വെച്ച് വിളമ്പാം.
Also Read
ഗ്രിൽഡ് ചിക്കൻ വോഫിൾ സാൻഡ്‌വിച്ച്
ചേരുവകൾ:
ചിക്കൻ ബ്രെസ്റ്റ് - 250 ഗ്രാം
മൈദ - ഒരു കപ്പ്
പാൽ - മുക്കാൽ കപ്പ്
പാർമിസാൻ ചീസ് ഗ്രേറ്റ് ചെയ്തത് - രണ്ട് ടേബിൾ സ്പൂൺ
ലെറ്റിയൂസ് - ആവശ്യത്തിന്
ഗാർലിക് പൗഡർ - ഒരു ടീസ്പൂൺ
ബേക്കിങ് പൗഡർ - അര ടീസ്പൂൺ
ചില്ലി ഫ്‌ളേക്‌സ് - ഒരു ടീസ്പൂൺ
തൈര് - രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടീസ്പൂൺ
ഗരം മസാല - ഒരു ടീസ്പൂൺ
സൺഫ്‌ളവർ ഓയിൽ - കാൽ കപ്പ്
വെജ് മയോ - രണ്ട് ടേബിൾ സ്പൂൺ
തേൻ - രണ്ട് ടേബിൾ സ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കനിലേക്ക് തൈര്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, അര ടീസ്പൂൺ ഗാർലിക് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ തൂവി ചൂടാകുമ്പോൾ ചിക്കൻ വെച്ച് രണ്ടു വശവും ഗ്രിൽ ചെയ്ത് മാറ്റി വെക്കുക. മയോണൈസിലേക്ക് തേനും കുരുമുളകുപൊടിയും അല്പം കാശ്മീരി ചില്ലി പൗഡറും ഉപ്പും ചേർത്ത് യോജിപ്പിച്ച് സോസ് തയ്യാറാക്കി വയ്ക്കാം. മൈദയിലേക്ക്, പാൽ, രണ്ട് ടേബിൾ സ്പൂൺ ഓയിൽ, ബേക്കിങ് പൗഡർ, ചീസ്, അര ടീസ്പൂൺ ഗാർലിക് പൗഡർ, ചില്ലി ഫ്‌ളേക്‌സ്, ഉപ്പ് എന്നിവ ചേർത്ത് കേക്ക് ബാറ്ററിന്റെ പരുവത്തിൽ യോജിപ്പിച്ചുവയ്ക്കുക. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം. വോഫിൽ മേക്കർ ചൂടാക്കി എണ്ണ തടവിയതിനുശേഷം അതിലേക്ക് ഓരോ തവി ബാറ്റർ ഒഴിച്ച് ഇളം ബ്രൗൺ നിറമാകുന്നതുവരെ ക്രിസ്പ് ആക്കി എടുക്കുക. ഇനി ഓരോ വോഫിൽ എടുത്ത് അതിൽ തയ്യാറാക്കിവെച്ച സോസ് സ്‌പ്രെഡ് ചെയ്തതിനുശേഷം ലെറ്റിയൂസ് വെച്ച് ഗ്രിൽ ചെയ്ത ചിക്കനും വെച്ച് മറ്റൊരു വോഫിൽ കൊണ്ട് മൂടി മുകളിൽ അല്പം സോസ് തൂവി വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: homemade sweet and savory waffle recipes
Published: 04 May 2026, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented