ദീപാവലിക്ക് മധുരപലഹാരങ്ങൾ ഇല്ലാതെ പറ്റില്ലല്ലോ. ചെറു ചൂടോടെ പഞ്ചസാര പാനീയത്തിൽ മുങ്ങിയ ഗുലാബ് ജാമുൻ കണ്ടാൽ ആർക്കാണ് കഴിക്കാൻ തോന്നാത്തത്? എന്നാൽ കലോറി ഓർത്ത് പലരും ഈ മധുരം വേണ്ടെന്നുവെക്കാറാണ് പതിവ്. ഇനി അത്തരം ആശങ്കകളില്ലാതെ ഗിൽറ്റ് ഫ്രീയായി ഗുലാബ് ജാമുൻ ആസ്വദിക്കാം.
പഞ്ചസാരയ്ക്ക് പകരം നാച്ചുറൽ സ്വീറ്റ്‌നറും പനീറും മധുരക്കിഴങ്ങും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഗുലാബ് ജാമുൻ റെസിപ്പി പരിചയപ്പെടുത്തുകയാണ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ വൻഷിക ഖുറാന. ഒരു ഗുലാബ് ജാമുനിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. 18 ഗുലാബ് ജാമുനുകൾ തയ്യാറാക്കാനുള്ള ചേരുവകളും അത് ഉണ്ടാക്കുന്ന വിധവും ഇങ്ങനെ.
Also Read
ചേരുവകൾ
പനീർ: 100 ഗ്രാം
മധുരക്കിഴങ്ങ് : ഒരു കഷ്ണം (ഇടത്തരം കിഴങ്ങ് വേവിച്ചത്)
ഓട്സ്: 65 ഗ്രാം
ബദാം: 15–20 എണ്ണം
നെയ്യ്: 1 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി: 1 ടീസ്പൂൺ
പാൽ: ആവശ്യത്തിന്
വെള്ളം: 250–350 മില്ലി
മോങ്ക് ഫ്രൂട്ട് സ്വീറ്റ്‌നർ: 6–7 ടീസ്പൂൺ (ആവശ്യാനുസരണം)
കുങ്കുമപ്പൂവ്: 7–8 എണ്ണം
പെരുംജീരകം: ½ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പഞ്ചസാരയില്ലാതെ സിറപ്പ് തയ്യാറാക്കാൻ, ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്ക് മോങ്ക് ഫ്രൂട്ട് സ്വീറ്റ്‌നർ ചേർത്ത് നന്നായി ഇളക്കുക. സ്വീറ്റ്‌നർ അലിഞ്ഞുചേരുമ്പോൾ പെരുംജീരകവും കുങ്കുമപ്പൂവും ചേർത്ത് 5-6 മിനിറ്റ് കുറഞ്ഞ തീയിൽ തിളപ്പിക്കുക. ശേഷം അടുപ്പിൽ നിന്ന് മാറ്റി ചെറുചൂടിലേക്ക് തണുക്കാൻ അനുവദിക്കുക.
പനീർ കൈകൊണ്ട് നന്നായി ഉടച്ച് കുഴച്ച് സോഫ്റ്റാക്കുക. ഇതിലേക്ക് പുഴുങ്ങി വെച്ച മധുരക്കിഴങ്ങും ഏലക്കാപ്പൊടിയും ചേർക്കുക. ഓട്സും ബദാമും ഒന്നിച്ച് പൊടിച്ചെടുക്കുക. ഈ പൊടിയും നെയ്യും പനീർ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി തിരുമ്മി കുഴച്ചെടുക്കുക. മാവ് കൂടുതൽ സോഫ്റ്റാകാൻ ആവശ്യമെങ്കിൽ ഓരോ സ്പൂൺ വീതം ചൂടുപാൽ ഒഴിച്ച് മൃദുവാക്കുക. തയ്യാറായ മാവ് ഉരുളകളാക്കുക.
എണ്ണയിൽ വറക്കുന്നതിന് പകരം എയർ ഫ്രൈ ചെയ്യാം. പ്രീഹീറ്റ് ചെയ്ത എയർ ഫ്രൈയറിൽ 170 ഡിഗ്രി സെൽഷ്യസിൽ 18–20 മിനിറ്റ് ഉരുളകൾ വേവിച്ചെടുക്കുക. എല്ലാ വശങ്ങളും ഒരേപോലെ വേവിക്കുക. ചൂടുള്ള ഗുലാബ് ജാമുനുകൾ ഉടൻ തന്നെ ചെറുചൂടുള്ള സിറപ്പിലേക്ക് മാറ്റുക. കുറഞ്ഞത് 3-4 മണിക്കൂറിന് ശേഷം കഴിക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: healthy gulab jamun recipe, uses paneer, sweet potato, and oats instead of traditional refined flour and sugar, Sweetened naturally with monk fruit sweetener, Air-fried instead of deep-fried to reduce calories, Contains 2 grams of protein per gulab jamun
Published: 07 Nov 2026, 05:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented