സദ്യയിൽ ഒഴിച്ചുകൂടാനാവാത്തതാണ് വറുത്തുപ്പേരിയും ശർക്കരവരട്ടിയും. ആദ്യം ഇലയിൽ സ്ഥാനം പിടിക്കുന്ന ഇവയ്ക്ക്, ഓണക്കാലത്ത് ഡിമാൻഡ് കൂടും. അവയ്‌ക്കൊപ്പം ഇത്തവണ പരീക്ഷിച്ചുനോക്കാം കോവയ്ക്ക, പീച്ചിങ്ങ വറുത്തുപ്പേരിയും.
വറുത്തുപ്പേരി
ഏത്തക്കായ- മൂന്നെണ്ണം
മഞ്ഞൾപൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ഏത്തക്കായ തൊലികളഞ്ഞെടുത്ത് അല്പം മഞ്ഞൾപൊടിയിട്ട വെള്ളത്തിൽ മുക്കിവെക്കുക. അരമണിക്കൂറിനുശേഷം ഇവ പുറത്തെടുത്ത്, ചെറിയ കഷണങ്ങളായി നുറുക്കുക. എന്നിട്ട് എണ്ണയിൽ വറുത്തുകോരിയെടുക്കാം.
കോവയ്ക്ക വറുത്തുപ്പേരി
കോവയ്ക്ക- പത്തെണ്ണം
മുളകുപൊടി- ആറ് ടീസ്പൂൺ
മഞ്ഞൾപൊടി- ഒരുനുള്ള്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
കോവയ്ക്ക നീളത്തിൽ നേർമയായി അരിയുക. അതിനുശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് അരമണിക്കൂറെങ്കിലും വെച്ചശേഷം, വെളിച്ചെണ്ണയിലിട്ട് വറുത്തുകോരാം.
പീച്ചിങ്ങ വറുത്തുപ്പേരി
പീച്ചിങ്ങ- 500 ഗ്രാം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- നാല് അല്ലി
വറ്റൽമുളക്- നാലെണ്ണം
സ്പ്രിങ് ഒനിയൻ- രണ്ട് തണ്ട്
സോയാ സോസ്- ഒരു ടീസ്പൂൺ
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
പീച്ചിങ്ങ തോലുകളഞ്ഞ് കഴുകി ചതുരാകൃതിയിൽ മുറിക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വറ്റൽമുളകും ചതച്ചിട്ട് വഴറ്റി അതിലേക്ക് പീച്ചിങ്ങ കൂടി ചേർത്തിളക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ച സ്പ്രിങ് ഒനിയൻ കൂടി ചേർക്കാം. ശേഷം പാകത്തിന് ഉപ്പും സോയാസോസും കുരുമുളകുപൊടിയും ചേർത്ത് നന്നായി ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക. മറ്റൊരു രീതിയിലും ഇത് തയ്യാറാക്കാം. പീച്ചിങ്ങ നേർമയായി അരിഞ്ഞ് അതിൽ, ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർക്കുക. അര മണിക്കൂറിനുശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്‌തെടുക്കാം.
ചേന ഫ്രൈ
ചേന നുറുക്കിയത്- രണ്ടുകപ്പ്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപൊടി- അര ടീസ്പൂൺ
മുളകുപൊടി- രണ്ട് സ്പൂൺ
എണ്ണ- ആവശ്യത്തിന്
ചേന ചെറുതായി മുറിച്ചശേഷം മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി നന്നായി യോജിപ്പിക്കുക. മൂന്ന് മണിക്കൂറിനുശേഷം, എണ്ണയിലിട്ട് ഫ്രൈ ചെയ്യാം. മസാലയിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി എന്നിവ ചേർത്താൽ വ്യത്യസ്തമായ രുചി ലഭിക്കും.
ഏത്തക്കായ ഫ്രൈ
ഏത്തക്കായ- രണ്ടെണ്ണം
കാശ്മീരി മുളകുപൊടി- ഒരു ടീസ്പൂൺ
മുളകുപൊടി- രണ്ട് സ്പൂൺ
മഞ്ഞൾപൊടി- അല്പം
കുരുമുളകുപൊടി- അര ടീസ്പൂൺ
ചുവന്നുള്ളി- പത്തെണ്ണം
വെളുത്തുള്ളി- ഒന്ന്
ഏത്തക്കായ തൊലികളഞ്ഞശേഷം അല്പം വെള്ളത്തിലിട്ടുവെക്കുക. അരമണിക്കൂറിനുശേഷം നാലായി നുറുക്കിവെക്കണം. അതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, ചുവന്നുള്ളി-വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനൊപ്പം അല്പം കറിവേപ്പിലയും ചേർക്കണം. രണ്ടുമണിക്കൂറിനുശേഷം എണ്ണയിലിട്ട് വറുത്തുകോരാം. മറ്റൊരു രീതിയിലും ഇത് തയ്യാറാക്കാം. ഏത്തക്കായ കനംകുറച്ച് നീളത്തിലരിയുക. അതിൽ ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് ഒരുമണിക്കൂർ വെക്കുക. എന്നിട്ട് എണ്ണയിലിട്ട് വറുത്തുകോരാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Elevate your Onam Sadya with crispy plantain, taro & gourd fries
Published: 02 Sept 2025, 07:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented