പൂക്കറി
ചെമ്പരത്തി പൂവിന്റെ ഇതളുകൾ -അഞ്ചെണ്ണം
റോസ് ഇതളുകൾ -10 എണ്ണം
ജമന്തി ഇതളുകൾ -ആറെണ്ണം
മുളകുപൂവ് -അഞ്ചെണ്ണം
മുക്കുറ്റിപ്പൂവ് -ആറെണ്ണം
തെച്ചിപ്പൂവ് -എട്ടെണ്ണം
തുളസിപ്പൂ -ഒരു ടേബിൾസ്പൂൺ
കോളിഫ്‌ളവർ -രണ്ട് കപ്പ് (ചെറിയ കഷണങ്ങൾ)
കാപ്‌സിക്കം -ഒരെണ്ണം (ചതുരത്തിൽ അരിഞ്ഞത്)
സവാള -ഒരെണ്ണം
ഇഞ്ചി -ഒരിഞ്ച് കഷണം
വെളുത്തുള്ളി -അഞ്ചല്ലി
പച്ചമുളക് -രണ്ടെണ്ണം
തേങ്ങാപ്പാൽ -ഒരു കപ്പ് (രണ്ടാം പാൽ)
കട്ടിയുള്ള -തേങ്ങാപ്പാൽ അരക്കപ്പ് (ഒന്നാം പാൽ)
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
ജീരകപ്പൊടി -അര ടീസ്പൂൺ
ഗരംമസാല -കാൽ ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
കടുക് -അര ടീസ്പൂൺ
കറിവേപ്പില -ഒരു തണ്ട്
ഉണ്ടാക്കുന്ന വിധം
കോളിഫ്‌ളവർ രണ്ട് മിനിറ്റ് ചൂടുവെള്ളത്തിൽ ഇട്ട് എടുത്ത് വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. മഞ്ഞൾ, മല്ലിപ്പൊടി, ജീരകപ്പൊടി, കുരുമുളകുപൊടി ചേർത്ത് ഇളക്കുക. കോളിഫ്‌ളവറും കാപ്‌സിക്കവും ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക. രണ്ടാം തേങ്ങാപ്പാൽ ചേർത്ത് മൂടി എട്ട് മിനിറ്റ് വേവിക്കുക. അവസാനം ഒന്നാം തേങ്ങാപ്പാൽ ചേർത്ത് തീ കുറയ്ക്കുക. ഇനി പൂവിതളുകൾ എല്ലാം ചേർത്ത് വളരെ സാവധാനത്തിൽ ഇളക്കി ഒരു മിനിറ്റ് മാത്രം ചൂടാക്കുക. ഗരംമസാല വിതറുക.
നെല്ലിക്ക തേങ്ങ തൊടുകറി
നെല്ലിക്ക -അഞ്ചെണ്ണം (കുരു നീക്കം ചെയ്തത്)
തേങ്ങ -ചിരണ്ടിയത് ഒരു കപ്പ്
പച്ചമുളക് -മൂന്നെണ്ണം
ചെറിയ ഉള്ളി -നാലെണ്ണം
കറിവേപ്പില -കുറച്ച്
ഉപ്പ് -ആവശ്യത്തിന്
താളിക്കാൻ:
വെളിച്ചെണ്ണ -ഒരു ടീസ്പൂൺ
കടുക് -അര ടീസ്പൂൺ
വറ്റൽമുളക് -രണ്ടെണ്ണം
കറിവേപ്പില -കുറച്ച്
ഉണ്ടാക്കുന്ന വിധം
നെല്ലിക്ക, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് അല്പം തരുതരുപ്പായി അരയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിച്ച് അരച്ച മിശ്രിതത്തിലേക്ക് ഒഴിക്കുക.
ക്യാപ്‌സിക്കം ഡിപ്പ്
പച്ച ക്യാപ്‌സിക്കം -ഒരെണ്ണം
വെളുത്തുള്ളി -നാലല്ലി
സവാള -ഒന്നിന്റെ പകുതി
വറുത്ത നിലക്കടല / കശുവണ്ടി -രണ്ട് ടേബിൾസ്പൂൺ
നാരങ്ങാനീര് -ഒരു ടേബിൾസ്പൂൺ
ഒലിവ് ഓയിൽ/ സാധാരണ എണ്ണ -ഒരു ടേബിൾസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ക്യാപ്‌സിക്കം, സവാള, വെളുത്തുള്ളി എന്നിവ അല്പം എണ്ണയിൽ നന്നായി വഴറ്റുക. നേരിയ തീയിൽ ചുട്ടെടുക്കുകയുമാവാം. തണുത്ത ശേഷം നിലക്കടല/കശുവണ്ടി, നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്‌സിയിൽ നന്നായി അരയ്ക്കുക. കട്ടിയാണെങ്കിൽ രണ്ട് ടേബിൾസ്പൂൺ വെള്ളമോ തൈരോ ചേർത്ത് ഡിപ്പിന്റെ പരുവത്തിലാക്കാം.
ചേമ്പ് പുഴുക്ക്
ചേമ്പ് -500 ഗ്രാം
സവാള -ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് -മൂന്നെണ്ണം
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
തേങ്ങ ചിരകിയത് -അര കപ്പ്
ജീരകം -അര ടീസ്പൂൺ
വെളുത്തുള്ളി -രണ്ടല്ലി
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
കടുക് -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചേമ്പ് തൊലി കളഞ്ഞ് കഷണങ്ങളാക്കി മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ചെടുക്കുക. വേവിച്ച ചേമ്പിലേക്ക് ഈ തേങ്ങാക്കൂട്ട് ചേർത്ത് മൂന്ന് മിനിറ്റ് ചെറുതീയിൽ വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാളയും കറിവേപ്പിലയും ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. ഈ താളിച്ചത് ചേമ്പ് പുഴുക്കിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
പനീർ നിറച്ച തക്കാളി റോസ്റ്റ്
പനീർ പൊടിച്ചത് -ഒരു കപ്പ്
വലിയ തക്കാളി -മൂന്നെണ്ണം(കാമ്പ് ഉള്ളിൽ നിന്നും എടുത്തുവെക്കുക)
സവാള ചെറുതായി അരിഞ്ഞത് -കാൽ കപ്പ്
പച്ചമുളക് -രണ്ടെണ്ണം
നെയ്യ് -ഒരു ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
എണ്ണ -ഒരു ടേബിൾസ്പൂൺ
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -ഒരു കപ്പ്
ഉപ്പ് -ആവശ്യത്തിന്
കശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
എണ്ണ ചൂടാക്കി അതിൽ സവാളയും പച്ചമുളകും വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലത് പോലെ വഴറ്റുക. പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്ത് പനീർ പൊടിച്ചതും കിഴങ്ങ് വേവിച്ചതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് മാറ്റിവെച്ചിട്ടുള്ള തക്കാളിയുടെ കാമ്പ് ചേർത്ത് വഴറ്റുക. തക്കാളിയുടെ ഉള്ളിൽ അല്പം നെയ്യ് തടവി ഈ മസാല നിറയ്ക്കുക. അല്പം എണ്ണയൊഴിച്ച കടായിയിൽ ഈ തക്കാളികൾ ചെറുതായി റോസ്റ്റ് ചെയ്‌തെടുക്കുക. തക്കാളി പൊട്ടി പോവാതെ ശ്രദ്ധിക്കണം.
ചീരക്കൂട്ട്
പച്ച ചീര -ഒരു കപ്പ് (അരിഞ്ഞത്)
ചെറുപയർ പരിപ്പ് -അര കപ്പ് (നെയ്യിൽ വറുത്തത്)
നെയ്യ് -രണ്ട് ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് ചതച്ചത് -ഒരു ടീസ്പൂൺ
ചെറിയ ഉള്ളി -ആറെണ്ണം
ഉണ്ടാക്കുന്ന വിധം
നെയ്യിൽ വറുത്ത ചെറുപയർ പരിപ്പ് വേവിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ചീരയും മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക. വെള്ളം വറ്റുമ്പോൾ ബാക്കിയുള്ള നെയ്യിൽ ചെറിയ ഉള്ളി വഴറ്റി കുരുമുളക് ചതച്ചത് ചേർത്ത് ഇളക്കുക. ഇത് ചീരക്കൂട്ടിൽ ചേർക്കുക.
മത്തൻ മുളകുകറി
പഴുത്ത മത്തൻ -രണ്ട് കപ്പ്( വലിയ കഷ്ണങ്ങൾ)
ചെറിയ ഉള്ളി -അര കപ്പ്
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ഉപ്പ്, കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -മുക്കാൽ ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം
മത്തൻ കഷ്ണങ്ങൾ ചെറിയ ഉള്ളിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചുടയ്ക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Unique Kerala style curry made with edible flowers like hibiscus, rose, and marigold. Combined with cauliflower and capsicum in a rich coconut milk gravy., Easy and traditional Nellikka Thodukari (gooseberry side dish) recipe.
Published: 22 Aug 2026, 06:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented