ഓണം എന്നാൽ മലയാളികൾക്ക് ആഘോഷങ്ങളുടെ പൂക്കാലമാണ്. ഒത്തൊരുമയുടെയും വള്ളംകളിയുടെയും ഒപ്പം നാവിൽ കൊതിയൂറുന്ന സദ്യവട്ടങ്ങളുടെയും ആഘോഷകാലം.
പരമ്പരാഗത കേരളീയ രുചികൾക്ക് തന്റേതായ ആധുനിക ശൈലി നൽകി ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ മനംകവർന്ന പ്രതിഭയാണ് ഷെഫ് സുരേഷ് പിള്ള. ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പാലട പായസത്തിന് മേക്കോവർ നൽകി അദ്ദേഹമൊരുക്കിയ 'ഹോർലിക്സ് പാലട പായസം'(Chef Pillai's Viral Horlicks Payasam) സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. നമ്മുടെ പാൽപായസത്തിന് ഒരു മോഡേൺ ക്രീമി ടച്ച് നൽകുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
പാൽ: ഒന്നര ലിറ്റർ (കൊഴുപ്പുള്ളത്)
പാലട: അര കപ്പ്
പഞ്ചസാര: അര കപ്പ്
ബ്രൗൺ ഷുഗർ: രണ്ട് ടേബിൾസ്പൂൺ
ഹോർലിക്സ്: മൂന്ന് ടേബിൾസ്പൂൺ
വെണ്ണ: 40 ഗ്രാം
ഏലക്കാപ്പൊടി: ആവശ്യത്തിന്
അണ്ടിപ്പരിപ്പും മുന്തിരിയും: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് പാലട വേവിച്ച് ഊറ്റി മാറ്റി വെക്കുക. അടികട്ടിയുള്ള പാത്രത്തിൽ പാലൊഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. പാൽ കുറുകി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന പാലട ഇതിലേക്ക് ചേർത്ത്, പഞ്ചസാര ചേർത്തിളക്കാം. പായസം പാകമായി വരുമ്പോൾ തീ ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, മറ്റൊരു പാനിൽ ബട്ടറും ബ്രൗൺ ഷുഗറും ചേർത്ത്, മൂന്ന് ടേബിൾസ്പൂൺ ഹോർലിക്സും, പാലും ചേർത്തിളക്കാം. ഇത് പായസത്തിലേക്ക് ചേർത്ത് യോജിപ്പിക്കാം. ഇത് പായസത്തിന് നല്ലൊരു കളറും കാരമൽ ടേസ്റ്റും നൽകും.
അവസാനമായി ഏലക്കാ പൊടിയും, നെയ്യിൽ വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കാം. അസ്സൽ രുചിയിൽ ഹോർലിക്സ് പായസം തയ്യാർ! ഇത്തവണത്തെ തിരുവോണത്തിന് കുടുംബത്തോടൊപ്പം ഈ വെറൈറ്റി പായസം ആസ്വദിക്കൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Created by celebrity Chef Suresh Pillai, Combines traditional palada payasam with modern Horlicks and brown sugar caramel flavor, Easy step-by-step preparation method for Onam celebrations, Appeals to both kids and adults with its creamy texture
Published: 26 Aug 2026, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented