അനിഴം നാളിൽ അഞ്ചുപൂക്കൾ വച്ചൊരു രസം

അഞ്ചുപൂക്കൾ ചേർത്ത രസം
മത്തൻപൂവ് അരക്കപ്പ്
തുമ്പപ്പൂ കാൽ കപ്പ്
തുളസിപ്പൂവ് 1 ടേബിൾസ്പൂൺ
മുരിങ്ങപ്പൂവ് അരക്കപ്പ്
തക്കാളിപ്പൂവ് കാൽ കപ്പ്
പരിപ്പ് 30 ഗ്രാം
തക്കാളി ഒന്ന്
വാളൻപുളിവെള്ളം 50 മില്ലി
കുരുമുളക് ചതച്ചത് 1 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ
പെരുങ്കായം പൊടിച്ചത് 1 ടീസ്പൂൺ
കടുക് കാൽ ടീസ്പൂൺ
വെളിച്ചെണ്ണ മുക്കാൽ ടേബിൾസ്പൂൺ
മല്ലിയില അരക്കപ്പ്
ഉണ്ടാക്കുന്ന വിധം
പരിപ്പ് വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിൽ വെളുത്തുള്ളി, കുരുമുളക് ചതച്ചത് ചേർത്ത് ഇളക്കുക. മഞ്ഞൾപൊടിയും ചേർക്കുക. ഇതിൽ തക്കാളി മുറിച്ചതും പിന്നീട് കായപ്പൊടിയും ചേർക്കുക. കഴുകി വെച്ചിട്ടുള്ള പൂക്കളും പുളിവെള്ളവും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തിളപ്പിക്കുക. മല്ലിയില ചേർത്ത് വിളമ്പാം.
മിക്‌സഡ് വെജ് കൂട്ട്
കോളിഫ്‌ളവർ 200 ഗ്രാം
കാപ്‌സിക്കം ഒന്ന്
മഷ്‌റൂം 150 ഗ്രാം
മധുരക്കിഴങ്ങ് 150 ഗ്രാം
പച്ചമുളക് നാലെണ്ണം(നെടുകെ കീറിയത്)
പച്ചപ്പട്ടാണി 50 ഗ്രാം
മഞ്ഞൾപൊടി 1 ടീസ്പൂൺ
വറുത്ത എള്ള് 1 ടീസ്പൂൺ
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി 12 അല്ലി
കുരുമുളക് ചതച്ചത് 1 ടേബിൾസ്പൂൺ
എണ്ണ 1 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പച്ചക്കറികൾ വേവിക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് കുരുമുളക് ചതച്ചതും വേവിച്ച പച്ചക്കറികളും ചേർത്തിളക്കി വറുത്ത എള്ള് വിതറുക.
പരിപ്പ് തോരൻ
ചെറുപയർ പരിപ്പ് അരക്കപ്പ്
തേങ്ങ ചിരണ്ടിയത് കാൽ കപ്പ്
പച്ചമുളക് രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
ചെറിയ ഉള്ളി നാലെണ്ണം
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ഒരുതണ്ട്
വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ
കടുക് അര ടീസ്പൂൺ
വറ്റൽമുളക് രണ്ടെണ്ണം
ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
കഴുകി കുതിർത്ത പരിപ്പ് മഞ്ഞളും അല്പം ഉപ്പും ചേർത്ത് വേവിക്കുക. വെന്തുപോകാതെ നോക്കണം. അധികം വെള്ളമുണ്ടെങ്കിൽ കളയണം. തേങ്ങ, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ഒന്ന് ചതച്ചെടുക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പും വറ്റൽമുളകും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച പരിപ്പ് ചേർത്തിളക്കുക. അവസാനം തേങ്ങക്കൂട്ട് ചേർത്ത് 2-3 മിനിറ്റ് ഇളക്കി ചൂടാക്കി വാങ്ങുക.
ഗ്രീൻ ആപ്പിൾ അച്ചാർ
ഗ്രീൻ ആപ്പിൾ രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
മുളകുപൊടി രണ്ടു ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉലുവപ്പൊടി കാൽ ടീസ്പൂൺ
കായപ്പൊടി കാൽ ടീസ്പൂൺ
കടുക് ഒരു ടീസ്പൂൺ
കറിവേപ്പില ഒരുതണ്ട്
എള്ളെണ്ണ മൂന്ന് ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വിനാഗിരി ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഗ്രീൻ ആപ്പിൾ കഴുകി തോലോടെ ചെറിയ കഷണങ്ങളാക്കുക. ഒരു പാനിൽ എള്ളെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പില ചേർക്കുക. തീ കുറച്ച് മഞ്ഞൾപൊടി, മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ഉടൻ തന്നെ ആപ്പിൾ കഷണങ്ങളും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം വിനാഗിരി ചേർക്കുക.
പൈനാപ്പിൾ പുളിശ്ശേരി
പൈനാപ്പിൾ കഷണങ്ങൾ ഒരു കപ്പ്(നീളത്തിൽ മുറിച്ചത്)
മഞ്ഞൾപൊടി 1 ടീസ്പൂൺ
തേങ്ങ ചിരകിയത് മുക്കാൽ കപ്പ്
ജീരകം മുക്കാൽ ടീസ്പൂൺ
പച്ചമുളക് മൂന്നെണ്ണം
പുളിയുള്ള തൈര് ഒരു കപ്പ്
കടുക്, ഉലുവ, വറ്റൽമുളക് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം
പൈനാപ്പിൾ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. തേങ്ങ, പച്ചമുളക്, തൈര് എന്നിവ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കുക. വെന്ത പൈനാപ്പിൾ കഷ്ണത്തിലേക്ക് ഈ അരപ്പ് ചേർത്ത് തിള വരുമ്പോൾ മാറ്റിവെച്ച് കറിവേപ്പിലയും കടുകും വെളിച്ചെണ്ണയിൽ വറുത്തിടുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Step-by-step recipe for rasam made with 5 unique edible flowers including thumba and tomato flowers.
Published: 20 Aug 2026, 06:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented