ഏത്തയ്ക്ക, ചേന തുടങ്ങിയവയാണ് കാളനിൽ പ്രധാനമായും ഉപയോഗിക്കുന്നത്. അതിനൊപ്പം അരച്ച തേങ്ങയും തൈരും ചേരുമ്പോഴുള്ള രുചി ഒന്ന് വേറെത്തന്നെ. കുരുമുളകുപൊടിയിട്ടും ഇടാതെയും കാളൻ ഉണ്ടാക്കാറുണ്ട്. ചില പ്രദേശങ്ങളിൽ അല്പം കട്ടിയായിട്ടാണ് കാളൻ തയ്യാറാക്കുന്നത്, കുറുക്ക് കാളൻ എന്ന് പേരും. ചിലയിടങ്ങളിലിത് ഒഴിച്ചുകറിയാണ്.
കുറുക്ക് കാളൻ
ചേന-200 ഗ്രാം
ഏത്തക്ക- ഒന്ന് (വലുത്)
പച്ചമുളക്- അഞ്ചെണ്ണം
നെയ്യ്- രണ്ട് സ്പൂൺ
മുളകുപൊടി- ഒരു സ്പൂൺ
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- ഒരു സ്പൂൺ
ഉപ്പ്- പാകത്തിന്
തേങ്ങ- അര മുറി
തൈര്- രണ്ടര കപ്പ്
കടുക്- ഒരു ടീസ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
ഉലുവ- അര ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരു ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ചേന ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. ഏത്തക്കായ അല്പം വലിയ കഷണങ്ങളാക്കി മുറിക്കുക. ചേനയും ഏത്തക്കായയും ഒരു പാത്രത്തിലിട്ട് പച്ചമുളക് കീറിയതും മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവയിട്ട് ഒന്നര കപ്പ് വെള്ളം ചേർത്ത് വേവിക്കുക. ചേനയും ഏത്തക്കായയും നന്നായി വെന്ത് വെള്ളം വറ്റിയാൽ, ഇതിലേക്ക് നെയ്യ് ഒഴിക്കുക. തേങ്ങയും ജീരകവും അരക്കപ്പ് തൈരും ഒഴിച്ച് അരച്ചെടുത്ത് ചേർക്കാം. വെള്ളം വറ്റിയശേഷം ബാക്കിയുള്ള ഒന്നര കപ്പ് തൈര് പാകമായിരിക്കുന്ന കറിയിൽ ഒഴിച്ചിളക്കി തൈര് തിളപ്പിച്ച് കുറുക്കി എടുക്കുക. തൈര് വറ്റിയതിനുശേഷം അതിലേക്ക് അരപ്പ് ഒഴിച്ച് നന്നായി ഇളക്കാം. തേങ്ങയുടെ പച്ചമണം മാറുന്നതുവരെ ഇളക്കി വാങ്ങി വയ്ക്കാം. ഇതിലേക്ക് കറിവേപ്പിലയിട്ട് അടച്ചുവയ്ക്കാം. ഇനി കടുക് താളിക്കാനായി ചീനച്ചട്ടി വച്ച് നെയ്യ് ചേർത്ത് ചൂടായശേഷം കടുകും ഉലുവയും വറ്റൽമുളകും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് കാളനിലേക്ക് ഒഴിച്ച് ഇളക്കുക.
ഏത്തപ്പഴം കാളൻ
ഏത്തപ്പഴം- രണ്ടെണ്ണം
തേങ്ങ- ഒന്നിന്റെ പകുതി
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
തൈര്- രണ്ട് കപ്പ്
ഉലുവ- അര ടീസ്പൂൺ
വറ്റൽമുളക്- ആവശ്യത്തിന്
മുളകുപൊടി- അര സ്പൂൺ
കുരുമുളകുപൊടി- അര സ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
ഉപ്പ്- പാകത്തിന്
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരു ടീസ്പൂൺ
പഴം മുറിച്ച്, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവയ്‌ക്കൊപ്പം അല്പം വെള്ളവും ചേർത്ത് വേവിക്കുക. ഇതിലേക്ക് ജീരകവും തേങ്ങയും അരച്ച് ചേർക്കുക. ശേഷം തൈരും ചേർത്ത് നന്നായിളക്കുക. ഇനി കുരുമുളകുപൊടി വിതറാം. ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച് കാളനിൽ ഒഴിക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Celebrate Onam with this authentic Kerala Kaalan recipe. Learn how to make delicious Kaalan with yam and plantain
Published: 02 Sept 2025, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented