തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചരണസമയത്താണ് തമിഴ്‌നാട് വെട്രി കഴകം (TVK) നേതാവ് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് ഹർജി നൽകിയത്. അതിനുശേഷം അദ്ദേഹത്തിന്റെ സ്വകാര്യജീവിതം ഏറെ ചർച്ചയായിരുന്നു. അതിനുശേഷം സംഗീത ഇംഗ്ലണ്ടിലേക്ക് പോയെന്നും അവരുടെ മക്കളായ ജേസൺ സഞ്ജയും ദിവ്യ താഷയും അമ്മയ്‌ക്കൊപ്പം നിൽക്കുകയാണെന്നും വാർത്തകൾ പരന്നു. പിന്നാലെ ജേസൺ സഞ്ജയ് തന്റെ പേരിലെ 'വി' എന്ന ഇനീഷ്യൽ എടുത്തുമാറ്റിയെന്നും, പകരം 'എസ്' എന്നു ചേർത്തെന്നും വാർത്തകളുണ്ടായി. അത് തന്റെ അമ്മയെ പിന്തുണയ്ക്കാനാണെന്നാണ് പറയപ്പെടുന്നത്.
അതിനെക്കുറിച്ച് ഇതുവരെ പൊതുമധ്യത്തിൽ വിജയ് സംസാരിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മക്കളുടെ അഭാവമാണ്. മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും തൃഷയും ചടങ്ങിൽ പങ്കെടുത്തെങ്കിലും കുട്ടികൾ രണ്ടുപേരും ആ ചടങ്ങിന്റെ ഭാഗമായില്ല. ഇപ്പോൾ ജേസൺ സഞ്ജയും ദിവ്യ താഷയും എവിടെയാണെന്നാണ് ആരാധകർ ചോദിക്കുന്നത്.
Also Read
അതിനിടെ വിജയ് മകനെക്കുറിച്ച് പറയുന്നൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്. മകന്റെ കരിയർ തിരഞ്ഞെടുപ്പുകളെ കുറിച്ചാണ് അന്ന് വിജയ് ഏറെയും സംസാരിച്ചത്. സഞ്ജയ് ഒരു നടനാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിജയ് നൽകിയ മറുപടിയിങ്ങനെ, ''അവന്റെ മനസ്സിൽ എന്താണെന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയുമില്ല''.
മകനെ സമ്മർദം ചെലുത്തി അഭിനയത്തിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി. ''ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല'', വിജയ് പറഞ്ഞു. ''അത് പൂർണ്ണമായും അവന്റെ താത്പര്യമാണ്. അവന് എന്റെ പിന്തുണ ആവശ്യമാണെന്ന് തോന്നിയാൽ ഞാൻ പിന്തുണയ്ക്കും. കരിയർ തിരഞ്ഞെടുക്കാൻ മക്കൾ രണ്ടുപേർക്കും പൂർണ്ണസ്വാതന്ത്ര്യമുണ്ട്. ഇത് അല്ലെങ്കിൽ അത് ചെയ്യണമെന്ന് ഞാൻ അവരോട് ആവശ്യപ്പെടാറില്ല''.
സഞ്ജയെ നായകനാക്കാനായി ഒട്ടേറെ ചലച്ചിത്രപ്രവർത്തകർ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ ആ തീരുമാനം മകന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും വിജയ് വെളിപ്പെടുത്തി. ''ആളുകൾ ഇങ്ങനെ ചോദിക്കുന്നുണ്ടെന്നും പക്ഷേ ഇതെല്ലാം നിന്റെ തീരുമാനമാണെന്നും അവനോട് ഞാൻ പറഞ്ഞു. അതിന് അവൻ നൽകിയ മറുപടിയിങ്ങനെ, 'ദയവായി കുറച്ച് വർഷത്തേക്ക് എന്നെ ശല്യപ്പെടുത്തരുത്. എനിക്കിപ്പോൾ ഇതൊന്നും വേണ്ട'. ക്യാമറയ്ക്ക് പിന്നിലായിരിക്കണോ അതോ മുന്നിലായിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് അവനാണ്. എന്ത് തിരഞ്ഞെടുത്താലും ഞാൻ സന്തോഷിക്കും''.
'സിഗ്മ' എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്റെ തിരക്കുകളിലാണ് സഞ്ജയ് ഇപ്പോൾ. നേരത്തെ വിജയ്‌യുടെ 'വേട്ടൈക്കാരൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് സഞ്ജയ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clarification on thalapathy vijay children Jason Sanjay and Divya Saasha's current whereabouts. Contextual analysis of the family's public appearances and recent rumours.
Published: 12 May 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented