നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യും നടി തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ കുറച്ചുകാലമായി ഗോസിപ്പ് കോളങ്ങളിൽ സജീവമാണ്. അതിന്റെ പേരിൽ വിജയ് ഭാര്യ സംഗീതയുമായി അകൽച്ചയിലാണെന്നും വാർത്തകൾ പരന്നു. അതിനിടെയാണ് സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. അതിൽ കാരണമായി പറഞ്ഞത്, ഒരു നടിക്കൊപ്പമുള്ള വിജയ്‌യുടെ ബന്ധമാണ്.
അതോടെ വിജയ്-തൃഷ ബന്ധം സത്യമാണെന്ന് ആരാധകരും ഉറപ്പിക്കുന്നു. അതിനിടെ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്ന പേരിലുള്ള സ്‌ക്രീൻഷോട്ടുകളും പ്രചരിക്കാറുണ്ട്. വിജയ്ക്ക് തൃഷ പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് ഇട്ടപ്പോൾ, അത് തൃഷയുടെ അമ്മ ഷെയർ ചെയ്‌തെന്നും നെറ്റിസൺസ് കണ്ടെത്തി. തെളിവായി സ്‌ക്രീൻഷോട്ടും പങ്കുവെച്ചു. വിജയ്-തൃഷ ബന്ധം അമ്മ അംഗീകരിച്ചതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടു.
അതിനുപിന്നാലെ തൃഷയുടേതെന്ന പേരിലുള്ളൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയും പ്രചരിച്ചിരുന്നു. 'തമിഴ്‌നാട് തിരഞ്ഞെടുപ്പിനുശേഷം, എല്ലാവരുടെയും അനുഗ്രഹത്തോടെ അടുത്ത വലിയ പ്രഖ്യാപനം നടത്തും' എന്നതായിരുന്നു ആ സ്‌ക്രീൻഷോട്ട്. ഇത് താരങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനയാണെന്നും പറയുകയുണ്ടായി. എന്നാൽ അത് വ്യാജ സ്‌ക്രീൻഷോട്ടാണെന്നും ചിലർ പറഞ്ഞു.
അതിനിടെ മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ചർച്ചയാവുകയാണ്. തമിഴ്‌നാട് തിരഞ്ഞെടുപ്പിനുശേഷം വിജയ്-തൃഷ (vijay trisha latest updates) വിവാഹം നടക്കുമെന്ന് ഇൻസ്റ്റഗ്രാമിൽ ആരോ പോസ്റ്റിട്ടിരുന്നു. അതിന് തൃഷയുടെ അമ്മ ഉമ ലൈക്കടിച്ചതോടെ, വിവാഹവാർത്ത സത്യമാണോ എന്നാണ് ആരാധകരുടെ ചോദ്യം. പോസ്റ്റിന് ലൈക്കടിച്ചതിലൂടെ, അവരുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനയാണ് അമ്മ നൽകുന്നതെന്നും അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral rumors suggest a potential marriage between Vijay and Trisha. Trisha's mother's social media activity has fueled speculation among fans.
Published: 19 Mar 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented