42-ാം വയസ്സിലും സിംഗിളാണ് നടി തൃഷ. അതിനിടയിൽ വിവാഹത്തോളമെത്തിയെന്ന് പറയപ്പെടുന്ന ചില പ്രണയങ്ങളുണ്ടായിരുന്നു അവർക്ക്. താരങ്ങളായ റാണ ദഗ്ഗുബാട്ടി, ചിമ്പു എന്നിവരുമായി പല കാലത്ത് തൃഷ പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ടായി. ചിമ്പുവുമായുള്ള പ്രണയം വിവാഹത്തിലെത്തുമെന്ന് വരെ ഒരു ഘട്ടത്തിൽ പ്രചരണമുണ്ടായി. എന്നാൽ, തങ്ങൾ അടുത്തസുഹൃത്തുക്കളാണെന്നാണ് ഇരുവരും എപ്പോഴും പറഞ്ഞത്.
താനും തൃഷയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് റാണ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ, ആ ബന്ധവും മുന്നോട്ടുപോയില്ല. റാണയുമായി പിരിഞ്ഞശേഷം 2015-ൽ ചെന്നൈയിലെ വ്യവസായിയായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. എന്നാൽ, മാസങ്ങൾക്കുശേഷം വിവാഹം വേണ്ടെന്നുവെച്ചതായി തൃഷ പ്രഖ്യാപിച്ചു. ഏറെ ആഘോഷത്തോടെയുള്ള നിശ്ചയത്തിനുശേഷമുള്ള ഈ തീരുമാനം ആരാധകരെയെല്ലാം ഞെട്ടിച്ചു. പല കാരണങ്ങളാണ് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്.
വരുണിന്റെ അച്ഛന് മകൻ തൃഷയെ വിവാഹം കഴിക്കുന്നതിനോട് താത്പര്യമില്ലായിരുന്നുവത്രെ. ഒരു വ്യവസായകുടുംബത്തിൽനിന്നുള്ള മരുമകളെയായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ, തൃഷയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് വിവാഹം മുടങ്ങിയതെന്നും ഗോസിപ്പുകളുണ്ടായി. അത് തൃഷ സോഷ്യൽമീഡിയയിൽ ഇങ്ങനെ കുറിച്ചു, ''ആയിരക്കണക്കിന് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് കാണുമ്പോൾ രസംതോന്നുന്നു. happy, single n thankful''.
2016-ൽ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തൃഷ ആ സംഭവത്തെക്കുറിച്ചും സംസാരിച്ചു. തന്റെ പ്രതിശ്രുതവരൻ തന്നോട് സിനിമയിൽനിന്ന് പിൻമാറാൻ ആവശ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും താരം അന്ന് പറഞ്ഞു. ''ഞാൻ വിവാഹം കഴിക്കേണ്ടിയിരുന്ന ആൾ എന്നോട് അഭിനയം നിർത്താൻ ആവശ്യപ്പെട്ടു. സിനിമകൾക്ക് പകരം, എന്റെ വിവാഹനിശ്ചയത്തിന് പൂർണ്ണവിരാമമിടാൻ ഞാൻ തീരുമാനിച്ചു. ഗർഭിണിയാകുമ്പോൾ മാത്രമേ ഞാൻ സിനിമയിൽനിന്ന് ഒരു ഇടവേള എടുക്കൂ. എനിക്ക് പ്രധാനവേഷങ്ങൾ ലഭിച്ചില്ലെങ്കിൽ, എന്റെ ഇമേജിന് അനുയോജ്യമായ കഥാപാത്രങ്ങൾ ഞാൻ ചെയ്യും. പക്ഷേ ഞാൻ സിനിമയിൽ നിന്ന് മാറില്ല. എന്റെ അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം''.
മറ്റൊരു അഭിമുഖത്തിൽ അവരിങ്ങനെയും പറഞ്ഞു. ''ആളുകൾ കഥകൾ കെട്ടിച്ചമയ്ക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. മറ്റൊരാളോടുള്ള ബഹുമാനം കൊണ്ടാണ് ഞാനതിനെക്കുറിച്ച് സംസാരിക്കാത്തത്. നിങ്ങൾക്കൊപ്പം മറ്റൊരാളെയും താഴ്ത്തിക്കെട്ടുന്നത് ശരിയല്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Trisha addresses rumors about her past relationships with Rana Daggubati and Silambarasan. Details on why Trisha called off her 2015 engagement with Varun Manian., Trisha's firm stance on prioritizing her acting career over personal compromises.
Published: 13 Mar 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented