നടൻ ഗോവിന്ദയും നടി കോമൾ റാണി സുവർണ്‌കറും തമ്മിൽ അടുപ്പമുണ്ടെന്ന തരത്തിൽ കുറച്ചുകാലമായി അഭ്യൂഹങ്ങളുണ്ട്. ഗോവിന്ദയുടെ ഭാര്യ സുനിത അഹുജ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരിൽ കുടുംബം തകർത്തവളെന്ന നിലയിൽ കോമൾ റാണിക്കെതിരേ വലിയ വിമർശനവും ഉയർന്നു. ഇപ്പോഴിതാ ദീർഘകാലത്തെ മൗനം വെടിഞ്ഞ് പ്രതികരണവുമായെത്തിയിരിക്കുകയാണ് റാണി.
സ്വന്തം ഭർത്താവിനെ ദിവസവും കൊല്ലാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ശാപം ആരെയും ബാധിക്കില്ലെന്നാണ് അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെഴുതിയത്.
Also Read
ഇതിനകം തകർന്ന ഒരു കുടുംബത്തെ തനിക്ക് തകർക്കാനാവില്ല. ആരെങ്കിലും നിങ്ങളുടെ ചെവി കാക്ക എടുത്തുകൊണ്ടുപോയി എന്ന് പറഞ്ഞയുടൻ ഒരു കാക്കയ്ക്ക് പിന്നാലെ ഓടാൻ മാത്രം മൂഢരല്ല നമ്മുടെ രാജ്യത്തെ ജനങ്ങൾ. ആ സ്ത്രീ എന്ത് തരത്തിലുള്ള വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ആ വേദന മാറ്റാൻ ശ്രമിക്കുന്നതിന് പകരം, അത് പരസ്യമായി പ്രദർശിപ്പിച്ച് ആസ്വദിക്കുന്നതുപോലെയാണ് തോന്നുന്നത്. ഇത് യഥാർത്ഥത്തിൽ ഒരു വേദനയാണോ അതോ കൃത്യമായ ഗൂഢാലോചനയാണോ? ഒരു പുരുഷനെ നിരന്തരം മാനസികമായി പീഡിപ്പിക്കുക, ജോലികൾ ചെയ്യാൻ അനുവദിക്കാതിരിക്കുക, വീട്ടിലൊതുങ്ങാൻ നിർബന്ധിക്കുക, പൂർണ്ണമായും ഒറ്റപ്പെടുത്തുക, മരണത്തിന്റെ വക്കിലെത്തിക്കുക. നല്ലവളും ഭക്തിയുള്ളവളുമായ ഒരു ഭാര്യയ്ക്കും തന്റെ ഭർത്താവിനോട് ഇത്രയും മോശമായി പെരുമാറാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരത്തിലുള്ള സ്ത്രീകൾക്ക് മാനസിക പ്രശ്നങ്ങളുള്ളതാണോ, അതോ ജനങ്ങളുടെ സഹതാപം നേടിയെടുക്കുകയാണോ?- കോമൾ റാണി ചോദിക്കുന്നു. "നിങ്ങളുടെ അജണ്ട നടപ്പിലാക്കാൻ എന്റെ പേര് ഉപയോഗിക്കുന്നത് നിർത്തുക. ഇത്തരം കൗശലക്കാരായ സ്ത്രീകളിൽ നിന്ന് ദൈവം എല്ലാ മാന്യന്മാരെയും സംരക്ഷിക്കട്ടെ."-എന്നു പറഞ്ഞാണ് കോമൾ സ്റ്റോറി അവസാനിപ്പിച്ചത്.
കൊൽക്കത്തയിലെ ദക്ഷിണേശ്വർ കാളി ക്ഷേത്രം സന്ദർശിച്ച വേളയിൽ സുനിത അഹൂജ തന്റെ ദാമ്പത്യത്തെക്കുറിച്ച് ഒരിക്കൽക്കൂടി പരസ്യമായി സംസാരിച്ചിരുന്നു. "കാളി ദേവി അസുരന്മാരെ നശിപ്പിക്കുന്നു. എന്റെ ജീവിതത്തിലും ചില അസുരന്മാരുണ്ട്, അവരെയും നശിപ്പിക്കാൻ ദേവിയോട് ആവശ്യപ്പെടാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്."- എന്നായിരുന്നു അത്. ഇതിനു പിന്നാലെയാണ് കോമൾ റാണിയുടെ പ്രതികരണമെത്തിയത്.
കോമളുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെ ഗോവിന്ദ തള്ളിക്കളഞ്ഞിരുന്നു. തന്നെ കുടുംബത്തിൽ നിന്ന് അകറ്റാനും പ്രതിച്ഛായ തകർക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 26 Sept 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented