അമ്മയാകാനൊരുങ്ങുന്ന നടി സമാന്ത റൂത്ത് പ്രഭുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എപ്പോഴും വലിയ ആവേശമാണ്. ഗർഭകാലത്തെ മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താരം, ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭർത്താവും സംവിധായകനുമായ രാജ് നിദിമൊരുവിനൊപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് ഡേറ്റിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. രാജിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് "പാർട്ട് ടൈം തമിഴൻ" എന്നാണ് കുറിച്ചത്.
Also Read
വിവിധ തരം ചട്ണികളും സാമ്പാറും കൂട്ടിയുള്ള വിഭവസമൃദ്ധമായ ചെന്നൈ ദോശയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് "ചെന്നൈ ബ്രേക്ക്ഫാസ്റ്റ്... അൺബീറ്റബിൾ!" എന്ന് സമാന്ത കുറിച്ചു. തമിഴ്നാടിന്റെ തനത് പ്രഭാതഭക്ഷണത്തോടുള്ള തന്റെ പ്രിയം വ്യക്തമാക്കുന്നതായിരുന്നു ഈ പോസ്റ്റ്.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സമാന്തയും രാജ് നിദിമൊരുവും വിവാഹിതരായത്. മാസങ്ങൾക്ക് ശേഷം 'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിന്റെ വിജയഘോഷത്തിനിടയിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത താരം ആരാധകരുമായി പങ്കുവെച്ചത്.
ചിത്രത്തിന്റെ പ്രൊമോഷനുകൾക്ക് ശേഷം അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. "നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് എനിക്ക് ചെറിയൊരു മാതൃത്വ അവധി (maternity break) എടുക്കേണ്ടതുണ്ട്. അതിനുശേഷം എന്റെ ആരാധകർക്കായി പുതിയൊരു സിനിമയുമായി ഞാൻ വീണ്ടും എത്തും," എന്നായിരുന്നു സമാന്തയുടെ വാക്കുകൾ.
റിപ്പോർട്ടുകൾ പ്രകാരം, വരുന്ന ഡിസംബറോടെ സമാന്തയ്ക്കും രാജിനും കുഞ്ഞ് പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസവത്തിന് മുൻപുള്ള ഇടവേള ആഘോഷമാക്കുന്ന തിരക്കിലാണ് താരമിപ്പോൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha Ruth Prabhu shares adorable breakfast date pictures with husband Raj Nidimoru., She playfully called Raj a 'part-time Tamilian' in her Instagram story., The actor posted a picture of a traditional Chennai breakfast featuring crispy dosas and chutneys., Samantha is currently on a maternity break and expecting their baby by December.
Published: 24 Sept 2026, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented