നടി താപ്സി പന്നുവും മുൻ ഡാനിഷ് ബാഡ്മിന്റൺ താരം മത്യാസ് ബോയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നാണ്. 2024 മാർച്ചിൽ ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. എന്നാൽ 13 വർഷം നീണ്ട തങ്ങളുടെ ബന്ധത്തെക്കുറിച്ചും, അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ച ഘടകങ്ങളെക്കുറിച്ചും താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ കാലത്താണ് മത്യാസുമായി പ്രണയത്തിലാകുന്നതെന്ന് താപ്സി ഓർത്തെടുക്കുന്നു. "കുടുംബം എന്നത് ദൈവം തന്ന സമ്മാനമാണ്. അഭിനയം എന്നത് എന്റെ ആകസ്മികമായ പ്രൊഫഷനായിരുന്നു. എന്നാൽ മത്യാസിനെ പങ്കാളിയായി തിരഞ്ഞെടുത്തത് എന്റെ മാത്രം തീരുമാനമാണ്. ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും അഭിമാനകരമായ തീരുമാനവും അതാണ്," താപ്സി പറഞ്ഞു.
Also Read
13 വർഷമായി തുടരുന്ന ഈ ബന്ധത്തിന്റെ പ്രധാന രഹസ്യം പരസ്പരമുള്ള അതിരറ്റ ബഹുമാനവും സുരക്ഷിതത്വബോധവുമാണെന്ന് താരം വെളിപ്പെടുത്തുന്നു. "ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം പരസ്പര ബഹുമാനമാണ്. അതില്ലെങ്കിൽ ഒരു ബന്ധത്തിനും അധികകാലം ആയുസ്സുണ്ടാകില്ല. പരസ്പരം ബഹുമാനിക്കാൻ സാധിച്ചാൽ സ്നേഹം താനേ പിന്നാലെ വന്നോളും. ഞങ്ങൾക്ക് പരസ്പരമുള്ള സുരക്ഷിതത്വബോധമാണ് ഇത്രയും കാലം ഞങ്ങളെ ഒന്നിച്ചു നിർത്തിയത്," താപ്സി പറയുന്നു.
ഇന്നത്തെ തലമുറയിൽ ആത്മാർത്ഥമായ പ്രണയവും പിന്തുണയും നൽകുന്ന ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമായി മാറിയിട്ടുണ്ടെന്നും, ആളുകളുടെ മുൻഗണനകളും പ്രതീക്ഷകളും മാറിയതാകാം ഇതിന് കാരണമെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ വ്യക്തിജീവിതം എപ്പോഴും ക്യാമറക്കണ്ണുകളിൽ നിന്ന് അകറ്റി നിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താപ്സി. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വാർഷികാഘോഷ ചിത്രങ്ങളോ കുറിപ്പുകളോ പങ്കുവെക്കുന്ന ശീലം തനിക്കില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഉദയ്പൂരിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കായി പ്രത്യേകം ഫോൺ വിലക്കുകളൊന്നും (No-phone policy) ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് അതിഥികളോട് അഭ്യർത്ഥിച്ചിരുന്നു. എങ്കിലും വിവാഹത്തിന്റെ ചില ദൃശ്യങ്ങൾ പുറത്തുവന്നതിൽ താരം നിരാശ പ്രകടിപ്പിച്ചു. സ്വന്തമായി ക്ഷണിച്ചവരേക്കാൾ കുടുംബാംഗങ്ങൾ വഴി ക്ഷണിക്കപ്പെട്ട് എത്തിയവരിൽ നിന്നാകാം ആ ദൃശ്യങ്ങൾ ചോർന്നതെന്നും താപ്സി പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 25 Sept 2026, 07:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented