ഒരു കാലത്ത് ബോളിവുഡിന്റെ സെൻസേഷനായിരുന്ന താരമാണ് ഇമ്രാൻ ഖാൻ. 2016 മുതൽ താൻ നേരിട്ട മാനസിക പ്രയാസങ്ങളെക്കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്നതിനെക്കുറിച്ചും ഈ-ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ സംസാരിച്ചു.
വിവാഹമോചനത്തിന് വളരെ മുമ്പ് തന്നെ തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നതായി ഇമ്രാൻ പറയുന്നു. "ഭയവും കഠിനമായ ഉത്കണ്ഠയും കാരണമാണ് ഞാൻ ലോകത്തോട് സംവദിച്ചിരുന്നത്. പുറമെ ശാന്തനാണെന്ന് എനിക്ക് തോന്നിയെങ്കിലും ഉള്ളിൽ ഞാൻ ആകെ തകർന്നിരിക്കുകയായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ മാറ്റം ആവശ്യമാണെന്ന് എനിക്ക് തോന്നി," അദ്ദേഹം പറഞ്ഞു. 2016 മുതൽ 2018 വരെയുള്ള കാലയളവിൽ തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലായിരുന്നു ഇമ്രാന്റെ ശ്രദ്ധ.
മാനസികാരോഗ്യത്തിനായി നടത്തിയ ആത്മപരിശോധനയ്ക്കിടയിലാണ് തന്റെ ദാമ്പത്യം ആരോഗ്യകരമായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയത്. "ഞങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ ബന്ധം തുടങ്ങിയവരാണ്. ഒരു പങ്കാളിത്തത്തിൽ ഏതാണ് ആരോഗ്യകരമെന്നും അല്ലാത്തതെന്നും തിരിച്ചറിയാനുള്ള ജീവിതാനുഭവം അന്ന് ഞങ്ങൾക്കില്ലായിരുന്നു. ഞങ്ങൾ മാറ്റം വരുത്താൻ കഴിയാത്ത ഒരു ചക്രത്തിൽ അകപ്പെട്ടതുപോലെ തോന്നി. ആ മാറ്റത്തിന് ഞങ്ങൾ രണ്ടുപേരും പരിശ്രമിക്കേണ്ടതുണ്ടായിരുന്നു, എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് കണ്ടപ്പോൾ ആ ബന്ധത്തിൽ നിന്ന് മാറുന്നതാണ് നല്ലതെന്ന് ഞാൻ മനസ്സിലാക്കി."
വിവാഹമോചനമല്ല തന്റെ മാനസിക തകർച്ചയ്ക്ക് കാരണമെന്നും, മറിച്ച് ദാമ്പത്യത്തിന്റെ അവസാന വർഷങ്ങളായിരുന്നു ഏറ്റവും കഠിനമെന്നും അദ്ദേഹം വെളിപ്പെടുത്തി. വേർപിരിയൽ വേദനാജനകമാണെങ്കിലും അനാരോഗ്യകരമായ അന്തരീക്ഷത്തിൽ തുടരുന്നതിനേക്കാൾ നല്ലത് അതായിരുന്നുവെന്ന് ഇമ്രാൻ വിശ്വസിക്കുന്നു.
തന്റെ ഏറ്റവും മോശം സമയങ്ങളിൽ മകൾ ഇമാറയാണ് തനിക്ക് കരുത്ത് നൽകിയതെന്ന് ഇമ്രാൻ പറയുന്നു. ഒരു 'സിംഗിൾ ഫാദർ' എന്ന നിലയിൽ മകളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം നേരിട്ടാണ് ചെയ്യുന്നത്.
"മകൾക്കൊപ്പം ചിലവിടുന്ന സമയം എനിക്ക് വളരെ വിലപ്പെട്ടതാണ്. അവളെ ഉറക്കാൻ കിടത്തുന്നതോ സ്കൂളിൽ വിടുന്നതോ മറ്റൊരാൾ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. വ്യാഴം മുതൽ ഞായർ വരെ അവൾ എനിക്കൊപ്പമുണ്ടാകും. അവളുടെ ചോറ്റുപാത്രം തയ്യാറാക്കുന്നതും കഥകൾ വായിച്ചു കൊടുക്കുന്നതും സ്കൂളിൽ കൊണ്ടുവിടുന്നതുമെല്ലാം ഞാൻ തന്നെയാണ്. ഈ സമയം എനിക്ക് മറ്റൊന്നിനും വേണ്ടി വിട്ടുകൊടുക്കാൻ കഴിയില്ല," ഇമ്രാൻ വ്യക്തമാക്കി.
2011-ലാണ് ഇമ്രാനും അവന്തിക മാലിക്കും വിവാഹിതരായത്. എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019-ൽ ഇരുവരും വേർപിരിഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood actor Imran Khan opens up about his mental health struggles and how they revealed issues in his marriage, leading to divorce.
Published: 03 Feb 2026, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented