നിങ്ങൾ ഒരാളുമായി ഡേറ്റിന് പോകുന്നു, കൂടെയുള്ളയാളോട് നിങ്ങൾ മുൻകാല ബന്ധങ്ങളിൽ പറ്റിയ തെറ്റുകളെക്കുറിച്ചും കുട്ടിക്കാലത്തെ സുഹൃത്തുക്കളുമായി എത്രത്തോളം അടുപ്പത്തിലാണെന്നും തുടങ്ങി നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സന്തോഷത്തോടെ പങ്കുവെക്കുന്നു. ശ്രദ്ധയോടെ കേട്ടിരിക്കുമെങ്കിലും മറുവശത്തുള്ള നിങ്ങളുടെ പങ്കാളി, നിങ്ങൾക്ക് സംസാരിക്കാനോ ഇടപെടാനോ അവസരം നൽകാതെ നിരന്തരം അവരെക്കുറിച്ച് തന്നെ സംസാരിക്കുകയും നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ ഒന്നിനുപുറകെ ഒന്നായി ചോദിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, നിങ്ങൾ യാപ് ട്രാപ്പിങ്ങിന് ഇരയായെന്നു പറയാം. 

യാപ് ട്രാപ്പിങ് അപകടകരമായ ഒരു ഡേറ്റിങ് പ്രവണതയാണ്. ഇതിന് ഇരയാകുന്ന ആളുകൾക്ക് പലപ്പോഴും സംഭാഷണത്തിൽ കുടുങ്ങിപ്പോയതായി അനുഭവപ്പെട്ടേക്കാം. ആ സംഭാഷണം അവസാനിപ്പിച്ച് മുന്നോട്ടുപോകാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ മര്യാദകൊണ്ട് അവർ മറ്റേയാളോട് നല്ലരീതിയിൽ പെരുമാറുന്നത് തുടരുന്നു.

നിങ്ങളിൽ പലരും ഇതിനകം യാപ് ട്രാപ്പിങ് അനുഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അത് ഏതൊരു ബന്ധത്തിലും കടന്നുവരാവുന്ന കെണിയാണ്. ഇത്തരം വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ഒരിക്കലെങ്കിലും 
നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. എന്നാൽ ഇതിനു ചില വഴികളുണ്ട്.

യാപ് ട്രാപ്പിങ്ങിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം

സംസാരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ മുൻകൈയെടുത്ത് സംഭാഷണത്തെ നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കണം. ഇതിനായി, നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക, സംഭാഷണത്തിൽ മേൽക്കൈ നേടാൻ ശ്രമിക്കുക, ചോദ്യങ്ങൾ ചോദിക്കുക, രസകരമായ അനുഭവങ്ങൾ പങ്കുവെക്കുക. ഇരുവർക്കും പങ്കാളിത്തമുള്ളതുമാക്കാൻ, സംഭാഷണത്തിനിടയിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ വിഷയം മാറ്റാൻ മടിക്കരുത്.

സംഭാഷണത്തിൽ നിങ്ങൾ ഒറ്റപ്പെട്ടതായോ താൽപ്പര്യമില്ലെന്നോ സൂചിപ്പിക്കാൻ മറ്റേയാൾക്ക് ചില സൂചനകൾ നൽകാവുന്നതാണ്. നിങ്ങളുടെ ആശയവും പ്രകടിപ്പിക്കാന്‍ അവസരം കണ്ടെത്തുന്നതോടെ സംഭാഷണം കൂടുതൽ സ്വാഭാവികമാക്കാൻ സാധിക്കും.  
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi