നടി അനുപമ പരമേശ്വരൻ (Anupama Parameswaran) തന്റെ മുൻ ബോയ്ഫ്രണ്ടിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളുണ്ടാക്കിയ ഞെട്ടലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അയാളിൽനിന്നുണ്ടായ മാനസികമായ പീഡനങ്ങളെക്കുറിച്ചും അവർ തുറന്നുപറഞ്ഞിരുന്നു. പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ധന്യാ വർമയുടെ യൂട്യൂബ് ചാനൽ അഭിമുഖത്തിന്റെ ഏറ്റവും പുതിയ ഭാഗത്തിലാണ് അവരുടെ തുറന്നുപറച്ചിൽ.
മുൻകാമുകൻ ഒരു സ്ത്രീയെന്ന നിലയിലെ പല കാര്യങ്ങളിലും തന്നിൽ അപമാനബോധമുണ്ടാക്കിയതായി അവർ പറയുന്നു. ''ഒരു അഭിനേത്രി ആയതിൽ എനിക്ക് ലജ്ജ തോന്നുന്ന അവസ്ഥയിലായിരുന്നു ഞാൻ. ആത്മവിശ്വാസമുള്ളവളായതിൽ എനിക്ക് നാണക്കേട് തോന്നി. ആർത്തവം ഉണ്ടാകുന്നതിലും ഒരു സ്ത്രീ ആയതിലും എനിക്ക് ലജ്ജ തോന്നി''. ഇക്കാര്യങ്ങൾ അനുപമ കൂടുതൽ വിശദീകരിച്ചതിങ്ങനെ, ''ആർത്തവചക്രത്തിന്റെ ഒന്നാം ദിവസമായാലും, അഞ്ചാം ദിവസമായാലും, പത്താം ദിവസമായാലും, പതിനഞ്ചാം ദിവസമായാലും, ചുരുക്കത്തിൽ ഏത് ദിവസമായാലും ശരി. അദ്ദേഹം ചെയ്ത ഏതെങ്കിലും തെറ്റിനെക്കുറിച്ച് ചോദ്യം ചെയ്താൽ മറുപടി ഇതായിരിക്കും, 'ഓ, നിനക്ക് പി.എം.എസ് (Premenstrual Syndrome) ആണ്. ആർത്തവം വരാനിരിക്കുന്നതേയുള്ളൂ.' അതൊക്കെ എനിക്ക് വലിയ നാണക്കേടുണ്ടാക്കി. പണ്ട് 11 കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ എനിക്ക് കുട്ടികളേ വേണ്ട. ഒരു സ്ത്രീ ആയതിൽ എനിക്ക് വിഷമം തോന്നി; എന്റെ നേട്ടങ്ങളെക്കുറിച്ചോർക്കുമ്പോഴും എനിക്ക് സങ്കടം തോന്നി''.
വസ്ത്രധാരണം മുതൽ ജോലി വരെയുള്ള എല്ലാ കാര്യങ്ങളിലും ആ വ്യക്തി തന്നെ ക്രമേണ മാറ്റിയെടുത്തുവെന്നും അനുപമ പറയുന്നു. കഴിഞ്ഞവർഷം 'പരദ' എന്ന തെലുഗുചിത്രത്തിന്റെ പ്രൊമോഷനുമുമ്പ് അയാൾ തനിക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങൾ നടത്തിയെന്നും താൻ വേദിയിൽവെച്ച് പൊട്ടിക്കരഞ്ഞെന്നും അവർ ഓർത്തെടുത്തു. ''വേദിയിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് നിങ്ങളുടെ കാമുകൻ തന്നെ നിങ്ങളെ മോശമായി അധിക്ഷേപിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. എന്റെ ജീവിതത്തിലെ രണ്ടു വർഷത്തോളം, ഞാൻ എല്ലാം കുഴപ്പമില്ലാത്തതുപോലെ അഭിനയിക്കുകയായിരുന്നു. ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്ന ഈ വ്യക്തി തന്നെയാണ് എല്ലായിടത്തും ഞാൻ; വീടിന് പുറത്തിറങ്ങുമ്പോൾ ഞാൻ മുഖംമൂടി അണിയാറില്ല. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ എല്ലാം ശരിയാണെന്ന് അഭിനയിക്കുകയായിരുന്നു. എന്നാൽ ഒരു തവണ എനിക്ക് അതിന് കഴിഞ്ഞില്ല. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. എത്ര വിഷമകരമായ സാഹചര്യമായാലും വേദിയിൽ വെച്ച് കരയുന്ന സ്വഭാവം എനിക്കില്ല. ഒരു സ്ത്രീക്ക് കേൾക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മോശമായ കാര്യങ്ങളാണ് അതിനുമുമ്പ് ഞാൻ കേട്ടത്. എന്നെ സംരക്ഷിക്കേണ്ട ഒരാൾ തന്നെ എന്നെ തകർക്കുകയായിരുന്നു. അതായിരുന്നു ഞാൻ കരയാൻ കാരണം'', അതിനുപിന്നാലെ ആളുകൾ തന്നെ പരിഹസിച്ചെന്നും സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് കളിയാക്കുകയും ചെയ്തതായും അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anupama Parameswaran opened up about her toxic and abusive ex-boyfriend in a recent interview with Dhanya Varma. She revealed that the ex-boyfriend made her feel ashamed of being a woman, an actress, and experiencing PMS
Published: 19 Aug 2026, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented