പർദേസ്, ധട്കൻ, ദാഗ്, ലജ്ജ, സമീർ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ താരമാണ് മഹിമ ചൗധരി. ഷാരൂഖ് ഖാന്റെ നായികയായി 'പർദേസി'ലൂടെയാണ് അവർ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. ഗോഡ്ഫാദർമാരൊന്നുമില്ലാതെയാണ് മഹിമ സിനിമയിലെത്തിയത്. തുടക്കകാലത്ത് താൻ കുറേ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് അവർ തുറന്നുപറഞ്ഞിട്ടുമുണ്ട്. 'പർദേസി'ന്റെ സംവിധായകൻ സുഭാഷ് ഘായ്‌ക്കൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയുകയാണ് അവരിപ്പോൾ. 'പർദേസ്' വൻവിജയമായിരുന്നു, പക്ഷേ സിനിമയുടെ ചിത്രീകരണം തനിക്കൊരിക്കലും മറക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.
സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും കോടതിയിൽ പോലും പോയെന്നും അവർ അവകാശപ്പെടുന്നു. തന്നെ അഭിനയിപ്പിക്കരുതെന്ന് നിർമ്മാതാക്കളോട് ഉപദേശിച്ചുകൊണ്ട് തന്റെ കരിയർ അട്ടിമറിക്കാൻ ശ്രമിച്ചു. ''സുഭാഷ് ഘായ് എന്നെ ഭീഷണിപ്പെടുത്തി. അദ്ദേഹം എന്നെ കോടതിയിലെത്തിച്ചു. എന്റെ ആദ്യ ഷോ റദ്ദാക്കാൻ ആവശ്യപ്പെട്ടു. ആ നാളുകൾ വളരെ സമ്മർദകരമായിരുന്നു. ആരും എന്നെ നായികയാക്കരുതെന്ന് അദ്ദേഹം എല്ലാ നിർമ്മാതാക്കൾക്കും സന്ദേശം അയച്ചു. ആരെങ്കിലും എന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ വ്യക്തി തന്നെ ബന്ധപ്പെടണമെന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറയുകയും ചെയ്തു. അങ്ങനെ ചെയ്തില്ലെങ്കിൽ അത് കരാർ ലംഘനമായിരിക്കും. സത്യത്തിൽ അങ്ങനെയൊരു കരാറും ഉണ്ടായിരുന്നില്ല''.
1998-ൽ പുറത്തിറങ്ങിയ 'സത്യ' എന്ന സിനിമയിൽ മനോജ് ബാജ്‌പേയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയെന്നും പിന്നീട് ഒരറിയിപ്പുമില്ലാതെ തന്നെ മാറ്റിയെന്നും മഹിമ വെളിപ്പെടുത്തുന്നു. ''പകരം ഊർമിള മധോൺകറിനെ അഭിനയിപ്പിച്ചു. ഞാൻ കരാറിലൊപ്പിട്ട്, അഡ്വാൻസും വാങ്ങിയിരുന്നു. എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ല. മാധ്യമങ്ങളിലൂടെയാണ് ഞാനല്ല നായികയെന്ന് അറിഞ്ഞത്. ഷൂട്ടിങ് തുടങ്ങിയെന്നറിയുന്നതും അപ്പോഴാണ്. അതിന്റെ സംവിധായകൻ രാം ഗോപാൽ വർമ എന്നെയോ എന്റെ മാനേജരെയോ കാണാനുള്ള മര്യാദ പോലും കാണിച്ചില്ല''.
ആ സമയത്ത് സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, ഡേവിഡ് ധവാൻ, രാജ്കുമാർ സന്തോഷി എന്നിവർ മാത്രമേ തനിക്ക് പിന്തുണ നൽകിയുള്ളൂവെന്നും താരം പറയുന്നു. തന്റെ ആദ്യസിനിമകളിൽ മോശം വാക്കുകൾ ഉറക്കെ വിളിച്ചുപറയുമായിരുന്നുവെന്നും അവർ ഓർക്കുന്നു. ''പർദേസ് ഷൂട്ട് ചെയ്യുമ്പോൾ സുഭാഷ് ഘായ് എന്നെ കുറേ ശകാരിച്ച്, കരയിപ്പിച്ചു. അതുകഴിഞ്ഞയുടനെ അടുത്ത ഷോട്ടെടുക്കുകയും ചെയ്തു. ഓരോ സെറ്റുകളിലും മൈക്കിലൂടെ ഉച്ചത്തിൽ നമ്മളെ വഴക്കുപറയും. അധിക്ഷേപകരമായ ഭാഷയായിരുന്നു അന്ന് പലരും ഉപയോഗിച്ചിരുന്നത്'', സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിലാണ് മഹിമ ഈ തുറന്നുപുറച്ചിൽ നടത്തിയത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Mahima Chaudhry reveals harrowing experiences on sets of `Pardes` & `Satya`, facing director`s wrath, contract disputes, and career sabotage
Published: 17 Dec 2025, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented