തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' ജനുവരി ആദ്യം റിലീസ് ചെയ്യാനിക്കുകയായിരുന്നു. സെൻസർ ബോർഡ് (CBFC) ക്ലിയറൻസ് ലഭിക്കാത്തതിനാൽ സിനിമയുടെ റിലീസ് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ, 27 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത് വിജയ്‌യെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

To advertise here,

രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്. മകൻ ജേസൺ സഞ്ജയ്യും മകൾ ദിവ്യ സാഷയും. വിജയ്യുടെ 'വേട്ടൈക്കാരൻ' എന്ന സിനിമയിൽ മകൻ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. മകൾ ദിവ്യ 'തെരി'യിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മകൻ ജേസൺ സഞ്ജയ്, വിജയിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ്. വിജയ്യുടെ വിവാഹമോചന വാർത്തകൾക്കു പിന്നാലെയാണ് മകൻ അദ്ദേഹത്തെ അൺഫോളോ ചെയ്തതെന്നതരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതേക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ. നിലവിൽ 'സിഗ്മ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ജേസൺ.

വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും, ഇതാണ് ദാമ്പത്യത്തിൽ വിള്ളലുണ്ടാകാനും വിവാഹമോചനത്തിന് വഴിയൊരുക്കാനും കാരണമെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. 2021-ലാണ് വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്ന് ഭാര്യ സംഗീത തിരിച്ചറിയുന്നത്. ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് പലതവണ ഉറപ്പ് നൽകിയെങ്കിലും, അത് തുടർന്നത് കുടുംബജീവിതത്തിൽ വലിയ തകർച്ചയ്ക്ക് കാരണമായെന്ന് ഹർജിയിൽ പറയുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ നേരത്തെ തന്നെ വിജയ്‌യും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഇപ്പോൾ ആ അഭ്യൂഹങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുകയാണ്. വിജയ് 2024-ൽ 'തമിഴക വെട്രി കഴകം' (TVK) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷം, ചില രാഷ്ട്രീയ നേതാക്കൾ പോലും തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നു. ഈ വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കാനിരിക്കെയാണ് ഈ വിവാദം ഉയർന്നുവന്നിരിക്കുന്നത്.

വിവാഹമോചന ഹർജിയിലെ വിവരങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിജയ്‌യെയും തൃഷയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചർച്ചകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. വിജയ്‌യുടെ ബന്ധം സംഗീത അറിഞ്ഞതിന് ശേഷം, അദ്ദേഹം ഭാര്യയോട് മാനസികമായി അകലുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഒരേ വീട്ടിൽ താമസിക്കുമ്പോഴും അവർ തമ്മിൽ വലിയ അകലം പാലിച്ചിരുന്നതായും, വിജയ് വിദേശയാത്രകളിലും പൊതുപരിപാടികളിലും പ്രസ്തുത നടിയെ ഒപ്പംകൂട്ടിയിരുന്നുവെന്നും രേഖകൾ പറയുന്നു.

1996-ലാണ് വിജയ്‌യും സംഗീതയും ആദ്യമായി കണ്ടുമുട്ടുന്നത്. ശ്രീലങ്കൻ വംശജയായ സംഗീത ബ്രിട്ടനിലാണ് വളർന്നത്. 1998-ൽ യുകെയിൽ വെച്ച് രജിസ്റ്റർ ചെയ്ത ഇവരുടെ വിവാഹം, പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകളോടെ നടന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi