30 വർഷമായി 'ദിൽവാലേ ദുൽഹനിയാ ലേ ജായേംഗെ' എന്ന സിനിമ റിലീസായിട്ട്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത് യഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ, ഷാരൂഖ് ഖാനും കജോളുമാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഇന്ത്യൻ സിനിമയുടെ റൊമാൻസ് ചക്രവർത്തിയായി കിങ് ഖാനെ മാറ്റിയെടുത്ത സിനിമ കൂടിയാണിത്. വെറും നാലുകോടിക്ക് നിർമിച്ച സിനിമ നേടിയത് 103 കോടി രൂപയാണ്. ഇന്ത്യൻസിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിജയിച്ച ചിത്രങ്ങളിലൊന്നുമാണിത്. ഇന്നും മുംബൈയിലെ മറാത്ത മന്ദിർ തിയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. അതുമൊരു ചരിത്രം തന്നെ. ഇന്ത്യയ്ക്ക് പുറമെ ലണ്ടൻ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
വർഷങ്ങൾക്കിപ്പുറവും സിനിമയിലെ ഡയലോഗുകളും താരങ്ങളുടെ കോസ്റ്റ്യൂമുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇന്നുമുണ്ട്. അതിൽ ഷാരൂഖ് ഖാൻ ധരിച്ച ഒരു ജാക്കറ്റ് ആളുകൾക്ക് മറക്കാനാവില്ല. ആ ജാക്കറ്റ് സിനിമയിലേക്കെത്തിയ കഥ പറയുകയാണ് നിർമാതാവ് കരൺ ജോഹർ. ചിത്രത്തിൽ അസിസ്റ്റൻഡ് ഡയറക്ടറായിരുന്നു കരൺ. സംവിധായകൻ ആദിത്യ ചോപ്രയും സഹസംവിധായകൻ ഉദയ് ചോപ്രയും താനും ചേർന്നാണ് ആ ജാക്കറ്റ് വാങ്ങാനുള്ള കഥയുണ്ടാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കാലിഫോർണിയയിലെ ഹാർലി ഡേവിഡ്‌സൺ സ്‌റ്റോറിൽവെച്ചാണ് ആ ജാക്കറ്റ് ആദിത്യ ചോപ്ര കാണുന്നത്. അത് സിനിമയിലെ ഷാരൂഖിന്റെ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. പക്ഷേ വില നോക്കുമ്പോൾ 400 ഡോളറാണ്. പിതാവും നിർമാതാവും സംവിധായകനുമായ യഷ് ചോപ്രയോട് പറഞ്ഞാൽ, അദ്ദേഹം ആ ജാക്കറ്റ് വാങ്ങാൻ സമ്മതിക്കില്ല.
''ആദിയും ഉദയും ഞാനും കൂടിയാണ് അത് വാങ്ങാൻ പോയത്. 1994-ൽ 400 ഡോളറായിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് എത്ര ഡോളറാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. യഷ് ചോപ്രയുടെ പ്രതികരണം പേടിച്ച് കള്ളം പറയാൻ ഞങ്ങൾ തീരുമാനിച്ചു. പകരം ഞങ്ങളുടെ കൈയിലുള്ള എല്ലാ പണവുമിട്ട് അത് വാങ്ങി. യഷ് ചോപ്ര ചോദിച്ചപ്പോൾ, 50 ഡോളറാണെന്ന് കള്ളം പറഞ്ഞു. അതുകേട്ടപ്പോൾ അദ്ദേഹമൊന്നും പറഞ്ഞില്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the secret behind Shah Rukh Khan`s unforgettable DDLJ jacket! Karan Johar reveals how they tricked Yash Chopra to get it for the iconic film
Published: 23 Dec 2025, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented