ബോളിവുഡിലെ കിങ് ഖാനായ ഷാരൂഖിന് ഒസിഡി ഉണ്ടെന്ന് നിർമാതാവും നടനുമായ കരൺ ജോഹർ. എന്നാൽ, അതൊരു കൗതുകമുണർത്തുന്ന ഒസിഡി ആണെന്നും കരൺ വെളിപ്പെടുത്തുന്നു. 'ദി മാന്യവർ ശാദി ഷോ'യിൽ പങ്കെടുക്കവെയാണ് കരൺ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ അനുഭവം ഓർത്തെടുത്ത് കരൺ ഇങ്ങനെ പറയുന്നു, ''ജീൻസുകളുടെ ഫിറ്റിങ്ങിനെക്കുറിച്ച് അദ്ദേഹത്തിന് (ഷാരൂഖ് ഖാന്) ഒസിഡി ഉണ്ട്.'' ഷാരൂഖ് വളരെ പ്രത്യേകതയുള്ള ആളാണെന്നും ജീൻസ് എത്രത്തോളം ഫിറ്റ് ആണെന്ന് നോക്കിയാണ് അദ്ദേഹം ആളുകളെ വിലയിരുത്തുന്നതെന്നും കരൺ പറഞ്ഞു.
''കൃത്യമായി ഫിറ്റ് അല്ലാത്ത ജീൻസ് ധരിച്ചാൽ അദ്ദേഹം നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും ആ വിധത്തിലായിരിക്കും. അങ്ങനെ മോശമായി ജീൻസ് ധരിച്ചതുകൊണ്ട്, നിങ്ങൾ മോശം വ്യക്തിയാണെന്ന് അദ്ദേഹം കരുതും'', കരൺ കൂട്ടിച്ചേർക്കുന്നു.
ഷാരൂഖ് ഖാന്റെ ഈ സ്വഭാവം സിനിമാജീവിതത്തിലെ തുടക്കംമുതലേ ഉണ്ടെന്ന് കരൺ വെളിപ്പെടുത്തുന്നു. 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഷാരൂഖിനെ ആദ്യമായി കാണുമ്പോഴേ അദ്ദേഹത്തിന് ഈ പ്രശ്‌നമുണ്ടെന്നും കരൺ വിവരിക്കുന്നു. ആ സമയത്ത് കരൺ സിനിമയുടെ സഹസംവിധായകനായിരുന്നു. ഷാരൂഖിന്റെ വസ്ത്രങ്ങൾ ഒരുക്കുന്നത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. ഷാരൂഖിന്റെ ശരീരഘടന നിരീക്ഷിച്ച കരൺ, ജീൻസിന്റെ ബ്രാൻഡ് മാറ്റണമെന്ന് നിർദ്ദേശിച്ചു. മറ്റൊരു ബ്രാൻഡ് അദ്ദേഹത്തിന് കൂടുതൽ അനുയോജ്യമാകുമെന്നും വിശ്വസിച്ചു. എന്നാൽ അത് ഷാരൂഖിനെ ബോധ്യപ്പെടുത്താൻ കുറച്ചേറെ പണിപ്പെടേണ്ടിവന്നു. തുടക്കത്തിൽ ഷാരൂഖിന് ആ നിർദേശങ്ങളൊന്നും ഇഷ്ടപ്പെട്ടില്ല. ഷാരൂഖ് അന്ന് പ്രതികരിച്ചതിങ്ങനെ, 'ആരാണ് ആ ഭ്രാന്തൻ? അയാളെവിടുന്നാണ് വരുന്നത്?'.
ഒടുവിൽ ഷാരൂഖ് സിനിമയുടെ സംവിധായകനായ ആദിത്യ ചോപ്രയുടെ സഹായം തേടി. ആദിത്യയാണ് ഷാരൂഖിനെ സമാധാനിപ്പിച്ചത്. അന്നുമുതൽ ഡെനിമിനെ കുറിച്ച് വളരെ ശക്തമായ ഒരു അഭിപ്രായം ഷാരൂഖ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കരൺ വെളിപ്പെടുത്തുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karan Johar reveals Shah Rukh Khan`s unique OCD: his obsession with jean fitting. Learn how SRK judges people based on their denim
Published: 24 Dec 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented