കാൻ ചലച്ചിത്രമേളയിലെ (Cannes) തന്റെ അരങ്ങേറ്റത്തിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് കല്യാണി പ്രിയദർശൻ ഇപ്പോൾ. കാനിലെ റെഡ് കാർപെറ്റിലൂടെയുള്ള കല്യാണിയുടെ വരവ് സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.

ക്യാമറക്കണ്ണുകളുടെ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റിയത് കല്യാണി ധരിച്ച ആഭരണങ്ങളായിരുന്നു. കല്യാൺ ജ്വല്ലേഴ്സ് രൂപകൽപ്പന ചെയ്ത നെക്ലേസ്, വസ്ത്രത്തിന്റെ ഒരു ഭാഗമെന്നോണം തോന്നിപ്പിക്കുന്ന തരത്തിൽ പുറകിലേക്ക് മനോഹരമായ ഒരു ചെയിൻ ആയാണ് ഒരുക്കിയിരുന്നത്.

14 കാരറ്റ് വൈറ്റ് ഗോൾഡിൽ നിർമ്മിച്ച ഈ നെക്ലേസിൽ 52 കാരറ്റിന്റെ പേൾ ആകൃതിയിലുള്ള (pear-shaped) ബ്ലൂ സഫയർ (നീലക്കല്ല്) പതിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 945 ബ്രില്യന്റ്, പ്രിൻസസ് കട്ട് വജ്രങ്ങൾ ഈ മാലയിൽ ഉണ്ടായിരുന്നു. കൂടാതെ 15 കാരറ്റിന്റെ രണ്ട് പിങ്ക് മോർഗനൈറ്റുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ആഭരണങ്ങൾ അവരുടെ റെഡ് കാർപെറ്റിലെ ലുക്കിന് കൂടുതൽ ഭംഗി നൽകി.

'ഇർത്ത്' (Irth) ഡിസൈൻ ചെയ്ത കറുപ്പും പർപ്പിളും നിറത്തിലുള്ള സ്ട്രാപ്പ്‌ലെസ് ഗൗൺ ധരിച്ചാണ് കല്യാണി എത്തിയത്. ആഗോള വേദിയിൽ ദക്ഷിണേന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് അതീവ സുന്ദരിയായായിരുന്നു വരവ്. ഫിറ്റഡ് ബോഡിസ് അവരുടെ ലുക്കിന് കൂടുതൽ ഭംഗി നൽകി, വസ്ത്രത്തിന്റെ തിളക്കം അവർ ധരിച്ചിരുന്ന ആഭരണങ്ങളുടെ തിളക്കത്തോട് തികച്ചും യോജിക്കുന്നതായിരുന്നു. മൃദുവായ, അഴിച്ചിട്ട ചുരുളൻ മുടിയും (soft open curls) ലളിതമായ മേക്കപ്പുമാണ് അവർ തിരഞ്ഞെടുത്തത്. ഐലൈനർ ഒഴിവാക്കി ഐഷാഡോ, ബ്ലഷ്, ലിപ്സ്റ്റിക് എന്നിവ പിങ്ക് ടോണുകളിൽ നിലനിർത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi