ആലിയ ഭട്ട്, കല്യാണി പ്രിയദർശൻ, താര സുതാരിയ, ഉർവശി റൗട്ടേല, സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറായ ആർതി ഖേതർപാൽ തുടങ്ങി പലരും ഇതിനകം കാനിലെ റെഡ്കാർപ്പറ്റിലെത്തിയിരുന്നു. അതിനിടെയെല്ലാം പലരും ആകാംക്ഷയോടെ ചോദിച്ചിരുന്നൊരു ചോദ്യമുണ്ടായിരുന്നു, 'കാനിന്റെ സ്വന്തം ഐശ്വര്യ റായ് എപ്പോഴാണ് വരുന്നത്?'
ആരാധകരെല്ലാം നോക്കിയിരുന്നതും അതുതന്നെ. ഇത്രയും കാലമായി എല്ലാ വർഷവും കാനിൽ തിളങ്ങിയിരുന്ന ആഷ് ഇതുവരെ എത്തിയില്ലെന്നതും അവരെയെല്ലാം വിഷമിപ്പിച്ചു. ലോറിയൽ ഐശ്വര്യയുമായുള്ള കൊളാബറേഷൻ അവസാനിപ്പിച്ചോ എന്നുപോലും പലരും സംശയിച്ചു. ആ ഗോസിപ്പുകൾക്കെല്ലാം അവസാനം കുറിച്ചുകൊണ്ട് ഒടുവിൽ ആഷ് കാൻ റെഡ്കാർപ്പെറ്റിലെത്തി. 2003 മുതൽ ലോറിയൽ പാരിസിന്റെ ബ്രാൻഡ് അംബാസഡറായ ആഷ്, ഇത്തവണയും ഏറെ മനോഹരിയായിട്ടാണ് ഫെസ്റ്റിവലിനെത്തിയത്.
ഒരു നീലനിറത്തിൽ മെർമെയ്ഡ് ഫിനിഷിങ്ങുള്ള സ്‌കൾപ്റ്റഡ് ഗൗണാണ് (sculpted gown) അവർ ധരിച്ചത്. അതിനൊപ്പം ഒരു ഷീൻ ദുപ്പട്ടയും താരം അണിഞ്ഞു. 1,500 മണിക്കൂറിലധികം സമയമെടുത്ത് ചെയ്ത ക്രിസ്റ്റൽ വെയിൻ എംബ്രോയ്ഡറിയാണ് ഗൗണിന്റെ പ്രത്യേകത.
കാനിലെ രണ്ടാമത്തെ ലുക്കിനായി ആഷ് തിരഞ്ഞെടുത്തത് അസർബൈജാൻ ആസ്ഥാനമായുള്ള സോഫി കൊച്യൂറിനെയാണ്. അവരുടെ ബ്ലഷ്-പിങ്ക് ഗൗണാണ് ആഷ് അണിഞ്ഞത്. സിൽക്ക് ഷിഫോണിൽ നിർമിച്ച ഗൗണിന്റെ പ്രത്യേകത ഡ്രേപ്പിങ്ങും സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈനുമായിരുന്നു. മൂന്നര ലക്ഷം രൂപയാണ് ഇതിന്റെ വില.
താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നതോടെ ആരാധകർ അതേറ്റെടുത്തു. 'ഒടുവിൽ ക്വീൻ എത്തിയിരിക്കുന്നു' എന്നാണ് ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചത്. 2002-ലാണ് ഐശ്വര്യ ആദ്യമായി കാനിലെത്തുന്നത്. തൊട്ടടുത്തവർഷം മുതൽ ലോറിയൽ പാരീസിന്റെ ബ്രാൻഡ് അംബാസഡറാവുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Rai makes a grand return to the 2026 Cannes red carpet. Wore a 1500-hour handcrafted crystal-vein sculpted gown.
Published: 23 May 2026, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented