ബോളിവുഡ് താരങ്ങളാവട്ടെ ഗായകരാവട്ടെ...അവർ പലപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കുകയും അതിന് വൻതുക ഈടാക്കുകയും ചെയ്യാറുണ്ട്. അതിനൊപ്പം സ്വകാര്യചടങ്ങുകളിലും അവർ പങ്കെടുക്കാറുണ്ട്. സെലിബ്രിറ്റി വെഡിങ്, ആഘോഷങ്ങൾ എന്നീ പരിപാടികളിലെല്ലാം താരങ്ങൾ പങ്കെടുക്കാറുണ്ട്. ചടങ്ങിൽ നൃത്തംചെയ്തും പാട്ടുപാടിയും പരിപാടി ഗംഭീരമാക്കുകയും ചെയ്യും. അതിന് വൻതുകയും ലഭിക്കാറുണ്ട്.
ഈയടുത്ത് അംബാനി കല്യാണങ്ങളിലും ജൻമദിനാഘോഷങ്ങളിലുമെല്ലാം ഇങ്ങനെ താരങ്ങൾ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, അത്തരം പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നവരുമുണ്ട്. എത്ര പണം വാഗ്ദാനം ചെയ്താലും അവർ സമ്മതം മൂളാറുമില്ല. ആ ലിസ്റ്റിൽ പെട്ടവരാണ് ഇതിഹാസഗായകരായ ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലെയും.
Also Read
ആശ ഇതിനെക്കുറിച്ച് സംസാരിക്കുന്നൊരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സംഗീതത്തോടുള്ള ബഹുമാനം നിമിത്തം, വമ്പൻതുക പോലും തങ്ങൾ നിരസിച്ചതെങ്ങനെയെന്നും ആശ ആ വീഡിയോയിൽ വിവരിക്കുന്നു.
ഒരു വലിയ ആൾക്കൂട്ടത്തോട് സംസാരിക്കുന്ന ആശയെയാണ് വീഡിയോയിൽ കാണാനാവുക. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ലണ്ടനിൽനിന്നുള്ള ഒരാൾ തങ്ങളെ സമീപിച്ചത് അവർ വിവരിക്കുന്നു. ''ലണ്ടനിലെ ഒരു വിവാഹത്തിന് ആരോ ഞങ്ങളെ ക്ഷണിച്ചിരുന്നു. അവർ പറഞ്ഞു, 'വിവാഹച്ചടങ്ങിലേക്ക് ഞങ്ങൾക്ക് ആശാ ഭോസ്ലെയയോ ലതാ മങ്കേഷ്‌കറിനെയോ കിട്ടുകയാണെങ്കിൽ, അതിനുവേണ്ടി എത്ര തുക മുടക്കാനും തയ്യാറാണ്. പത്തുകോടി വരെ കൊടുക്കാം'. എന്നാൽ ദീദി (ലത) ആ ഓഫർ ബഹുമാനത്തോടെ തന്നെ നിരസിച്ചു''.
അതുകഴിഞ്ഞ് ലത തന്നോട് ഇക്കാര്യം പറഞ്ഞതായും ആശ ഓർക്കുന്നു. ''ആ മനുഷ്യൻ വന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദീദി എന്നോട് ചോദിച്ചു, 'ആശ, നീയൊരു വിവാഹത്തിൽ പാടുമോ?' ഞാൻ ഇല്ലെന്ന് തന്നെ മറുപടി പറഞ്ഞു. അതോടെ ദീദി ആ മനുഷ്യനോട് പറഞ്ഞു, 'നിങ്ങൾ 10 കോടി ഡോളർ വാഗ്ദാനം ചെയ്താലും ഞങ്ങൾ പാടില്ല. കാരണം ഞങ്ങൾ കല്യാണങ്ങളിൽ പാടാറില്ല'. അതോടെ ആ മനുഷ്യൻ നിരാശയോടെ മടങ്ങിപ്പോവുകയും ചെയ്തു''. ആശ ഈ സംഭവം വിവരിച്ചതോടെ ആളുകൾ കൈയടികളോടെയാണ് സ്വീകരിച്ചത്.
2022 ഫെബ്രുവരിയിൽ 92 വയസ്സുള്ളപ്പോഴാണ് ലത മരിക്കുന്നത്. ഈ വർഷം ഏപ്രിൽ 12-ന് ആശ മരിക്കുന്നതും 92-ാം വയസ്സിൽ തന്നെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Legendary singers maintained strict professional boundaries regarding private functions. Lata Mangeshkar and Asha Bhosle rejected a 10-crore offer for a wedding performance
Published: 16 Apr 2026, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented