നടൻ വിജയ് ദേവരകൊണ്ടയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വാർത്ത കാരണം വലിയ ആശയക്കുഴപ്പങ്ങളാണ് ഉണ്ടായിരിക്കുന്നത്. 'റണബാലി' (Ranabaali) എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് വിജയ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനോട് (Mythri Movie Makers) അനാവശ്യ ആവശ്യങ്ങൾ ഉന്നയിച്ചെന്നും, ഇതേതുടർന്ന് നിർമാതാക്കൾ പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിക്കാൻ നിർബന്ധിതരായി എന്നുമാണ് വാർത്തകളിൽ പ്രചരിച്ചത്. എന്നാൽ, ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് നടന്റെ പിആർ ടീം രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
പ്രചരിച്ച വാർത്ത
Also Read
123Telugu എന്ന വെബ്‌സൈറ്റിന്റേതെന്ന രീതിയിലാണ് വിജയ്‌ക്കെതിരെയുള്ള ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. റണബാലിയുടെ സെറ്റിൽ നടൻ ആറ് കാരവനുകളും 50 സഹായികളെയും ആവശ്യപ്പെട്ടു എന്നായിരുന്നു പ്രചരണം. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആ വ്യാജ സ്ക്രീൻഷോട്ടിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: "റണബാലി: ഹീറോയ്ക്കായി സെറ്റിൽ 5-6 കാരവനുകൾ, 40-50 സഹായികൾ; മൈത്രി പ്രൊഡ്യൂസേഴ്സ് കൗൺസിലിലേക്ക്." നടൻ അനാവശ്യമായി വാശിപിടിക്കുകയാണെന്ന് ആരോപിച്ചാണ് ഈ ചിത്രം പ്രചരിച്ചത്.
യഥാർത്ഥത്തിൽ ആ വെബ്‌സൈറ്റ് ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഈ ഗോസിപ്പുകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും വിജയ്‌യുടെ ടീം വ്യക്തമാക്കി. "വിജയ് ദേവരകൊണ്ടയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില വ്യക്തികൾ X പ്ലാറ്റ്‌ഫോം വഴി നടത്തുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. പ്രമുഖ വാർത്താ പോർട്ടലുകളുടെയും ആപ്പുകളുടെയും പേരിൽ വ്യാജ സ്ക്രീൻഷോട്ടുകൾ നിർമ്മിച്ച്, വിജയ് ദേവരകൊണ്ട #Ranabaali ചിത്രത്തിനായി 5–6 കാരവനുകൾ ആവശ്യപ്പെട്ടു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ (പ്രത്യേകിച്ച് X-ൽ) പ്രചരിപ്പിക്കുന്നുണ്ട്. ഈ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. ദയവായി ഇത്തരം വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്," വിജയ്‌യുടെ ടീം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
തങ്ങൾ അങ്ങനെയൊരു തലക്കെട്ടിൽ വാർത്ത നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രസ്തുത വെബ്‌സൈറ്റും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്ത ചമച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും.
വർഷങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റണബാലി'.
ഫെബ്രുവരിയലായിരുന്നു ഇവരുടെ വിവാഹം. 'ഗീത ഗോവിന്ദം' (2018), 'ഡിയർ കോമ്രേഡ്' (2019) എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'റണബാലി'. രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'കോക്ക്ടെയിൽ 2' ആണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clarification on fake viral screenshots regarding Ranabaali set demands., Official denial by Vijay Deverakonda's PR team and the 123Telugu portal., Details on the upcoming collaboration between Vijay Deverakonda and Rashmika Mandanna., Current status of Vijay Deverakonda's film projects including Rowdy Janardhana.
Published: 26 Jun 2026, 03:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented