ഇംഗ്ലണ്ടിലെ പ്രശസ്തമായ സിൽവർസ്റ്റോൺ ട്രാക്കിൽ അരങ്ങേറിയ ലേ മാൻസ് റേസിങ് മത്സരത്തിന് ആവേശകരമായ തുടക്കം. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് പച്ചക്കൊടി വീശിയാണ് മത്സരത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയത്തിലെയും പ്രമുഖരുടെ സാന്നിധ്യം കൊണ്ട് കായിക ലോകത്തെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ നിമിഷങ്ങൾക്കായിരുന്നു സിൽവർസ്റ്റോൺ സാക്ഷ്യം വഹിച്ചത്.
റേസിങ് ട്രാക്കിൽ തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറും അദ്ദേഹത്തിന്റെ ടീമും മത്സരിക്കാനിറങ്ങിയപ്പോൾ ആവേശം പകരാൻ തൃഷ കൃഷ്ണനും തമിഴക വെട്രി കഴകം (ടിവികെ) നേതാവ് ആധവ് അർജുനയും വിജയിക്കൊപ്പം ഗാലറിയിലുണ്ടായിരുന്നു. മത്സരത്തിന് മുന്നോടിയായി താരങ്ങൾ വിശ്രമിച്ച ടെന്റിലേക്ക് തൃഷ എത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. റേസ് നടക്കുമ്പോൾ ബ്രൗൺ ജാക്കറ്റും ജീൻസും ധരിച്ച് ഒരേ ലുക്കിലെത്തിയ വിജയിയും തൃഷയും ആരാധക ശ്രദ്ധ പിടിച്ചുപറ്റി.
Also Read
മത്സരത്തിന് തൊട്ടുമുമ്പ് അജിത്തിനെ കണ്ട മാത്രയിൽ വിജയ് ഓടിയെത്തി കെട്ടിപ്പുണരുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദം പുതുക്കിയ ഇരുതാരങ്ങളും ഏറെ നേരം സംസാരിച്ചു. ഗാലറിയിൽ നിന്ന് ആരാധകർ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ 'TVK' യുടെ മുദ്രാവാക്യങ്ങൾ വിളിച്ചപ്പോൾ, ഇപ്പോൾ തനിക്കായല്ല അജിത്തിനായി വേണം ആർത്തുവിളിക്കാൻ എന്ന് വിജയ് ആംഗ്യത്തിലൂടെ കാണിച്ചതും കൈയ്യടി നേടി.
മത്സരത്തിന് ശേഷം അജിത്തിനൊപ്പം ഇന്ത്യൻ ത്രിവർണ്ണ പതകയേന്തി വിജയ് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. "തിരക്കേറിയ ഷെഡ്യൂളിനിടയിലും ഞങ്ങൾക്കായി സിൽവർസ്റ്റോണിലെത്തിയ ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് നന്ദി. കഴിഞ്ഞ 34 വർഷമായി ഞങ്ങൾ സിനിമാ രംഗത്ത് സഹപ്രവർത്തകരാണ്, അദ്ദേഹത്തിന്റെ ഈ പുതിയ രാഷ്ട്രീയ യാത്രയിൽ എനിക്ക് വലിയ സന്തോഷമുണ്ട്”, അജിത് കുമാർ പറഞ്ഞു.
ഇരുതാരങ്ങളുടെയും ആരാധകർ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. സിനിമാതിരക്കുകൾക്കും രാഷ്ട്രീയങ്ങൾക്കുമപ്പുറം കായികവേദിയിൽ തമിഴകത്തിന്റെ സൂപ്പർ താരങ്ങൾ ഒന്നിച്ച കാഴ്ച സോഷ്യൽ മീഡിയയിലും ശ്രദ്ധനേടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tamil Nadu CM C. Joseph Vijay flagged off the Le Mans race at Silverstone., Ajith Kumar participated in the racing event with his team., Vijay and Ajith shared a warm hug, renewing their long-standing friendship., Trisha Krishnan and Aadhav Arjuna were spotted in the gallery supporting the team., Ajith praised Vijay's new political journey and 34 years of camaraderie.
Published: 13 Sept 2026, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented