തമിഴ്‌നാട്ടിൽ സിനിമകൾ വിജയിച്ചാൽ മുഖ്യതാരങ്ങൾക്ക് സമ്മാനങ്ങൾ കൊടുക്കാറുണ്ട് നിർമാതാക്കൾ. മറ്റു ചിലപ്പോൾ അതിഥി താരങ്ങൾക്കും നൽകാറുണ്ട്. 'ജയിലർ' സിനിമ നിർമിച്ചത് കലാനിധി മാരനാണ്. സിനിമ സൂപ്പർഹിറ്റായപ്പോൾ, കലാനിധി മാരൻ രജനീകാന്തിനും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനും സംവിധായകൻ നെൽസൺ ദിലിപ്കുമാറിനും സമ്മാനങ്ങൾ നൽകിയിരുന്നു. രജനീകാന്തിന് ലഭിച്ചത് ഏകദേശം ഒന്നേ കാൽ കോടി വിലവരുന്ന BWM X7 ആണ്. അനിരുദ്ധിന് ഒരു കോടിക്ക് മേൽ വില വരുന്ന പോർഷെ മകാൻ സമ്മാനമായി നൽകിയപ്പോൾ, നെൽസണ് ലഭിച്ചതും പോർഷെ തന്നെ.

To advertise here,

സൂര്യ ചിത്രമായ 'കറുപ്പ്' വിജയിച്ചപ്പോൾ ചിത്രത്തിലെ ടെക്‌നീഷ്യൻമാർക്ക് സൂര്യ സമ്മാനം നൽകിയിരുന്നു. സംഗീതസംവിധായകൻ സായ് അഭ്യങ്കർ, എഡിറ്റർ ആർ.കലൈവാനൻ, സിനിമാറ്റോഗ്രാഫർ ജി.കെ.വിഷ്ണു എന്നിവർക്ക് കാർ ആണ് നൽകിയത്.

ഏറ്റവും അവസാനം തിയേറ്ററിലെത്തിയ സൂര്യ ചിത്രം 'സീൻ' ആണ്. സൂര്യക്കൊപ്പം നസ്രിയ നസീം, നസ്ലിൻ എന്നിവരാണ് പ്രധാനവേഷങ്ങൾ ചെയ്യുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് സൂര്യയും ജ്യോതികയും ചേർന്നാണ്. നസ്ലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. സിനിമയിൽ വില്ലനായിട്ടാണ് താരം അഭിനയിച്ചത്. ദീപാവലി റിലീസായെത്തിയ 'സീനി'ന് നല്ല പ്രതികരണമാണ് ലഭിച്ചത്. 30 കോടിക്കാണ് നിർമിച്ചത്. ഇപ്പോൾ 250 കോടിക്ക് മേൽ നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ നസ്ലിന് ഒരു സമ്മാനം നൽകിയിരിക്കുകയാണ് സൂര്യ. തന്റെ അടുത്ത ചിത്രമായ 'ബാച്ചിലർ പാർട്ടി ഡി-യു' (Bachelor Party D'eux)-ന്റെ ഭാഗമായുള്ള പ്രൊമോഷനിടെ സംസാരിക്കുമ്പോഴാണ് നസ്ലിൻ ഇത് പറഞ്ഞത്. 'സീനി'ലെ അഭിനയത്തിന് സൂര്യ തനിക്ക് ഒരു കാർട്ടിയർ (Cartier) വാച്ചാണ് നൽകിയതെന്ന് നസ്ലിൻ വെളിപ്പെടുത്തി. കാർട്ടിയർ സാന്റോസ് (Cartier Santos) എന്ന ഈ വാച്ചിന് ഏകദേശം 9 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് വിലയെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ സെറ്റിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സൂര്യ തന്നെ ഒരു മകനെപ്പോലെയാണ് നോക്കിയിരുന്നുതെന്നും നസ്ലിൻ പറഞ്ഞു. ഓരോ സീൻ എടുക്കുന്നതിനുമുമ്പും, ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും നസ്ലിൻ ധരിച്ചിട്ടുണ്ടെന്ന് സൂര്യ ഉറപ്പുവരുത്തിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi