തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് നടി സമാന്തയും സംവിധായകൻ രാജ് നിദിമൊരുവും. അതിനുമുന്നോടിയായി പ്രത്യേക പൂജയും ബേബി ഷവറും നടത്തിയിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ആ ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ സമാന്ത തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചടങ്ങിൽനിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജിന്റെ സഹോദരി ശീതൾ നിദിമൊരു. അതിനൊപ്പം ഒരു കുറിപ്പും ശീതൾ പങ്കുവെച്ചു.
ഈ അവസരത്തിനായി താൻ എത്രത്തോളം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്ന് ഓർത്തെടുത്തുകൊണ്ട് ശീതൾ എഴുതി, ''ബാബു, നമുക്കിത് എപ്പോഴാണ് ചെയ്യാൻ കഴിയുക? എന്ന് ഞാൻ എന്റെ അണ്ണയ്യയോട് (സഹോദരനോട്) വളരെക്കാലമായി ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ, ആ സമയം വന്നെത്തി''.
തങ്ങളെ വളർത്താൻ സഹായിച്ച കുടുംബാംഗങ്ങൾ, ഈ ആഘോഷത്തിന്റെ ഭാഗമാകാനായി പലയിടങ്ങളിൽ നിന്നും യാത്ര ചെയ്ത് എത്തിയതിനെക്കുറിച്ചും അവർ എഴുതി. ശീതൾ കുറിച്ചു, ''ചടങ്ങിനായി, ഞങ്ങളെ വളർത്താൻ സഹായിച്ച അമ്മായിമാരും മറ്റുള്ളവരും ദൂരദേശങ്ങളിൽ നിന്നുപോലും എത്തിച്ചേർന്നു. സാമിനെയും, ഇപ്പോൾത്തന്നെ ഞങ്ങളുടെ ഹൃദയങ്ങളിൽ വാഴുന്ന കുഞ്ഞിനെയും അനുഗ്രഹിക്കാനാണ് അവരെത്തിയത്. മന്ത്രങ്ങൾ ചൊല്ലിയും പാട്ടുകൾ പാടിയും, അടുത്ത സുഹൃത്തുക്കളെപ്പോലെ ചിരിച്ചും, എന്നെയും സഹോദരനെയും വാത്സല്യത്തോടെ ലാളിച്ചും അവർ സമയം ചെലവഴിച്ചു. ഇത്തവണ, സാമിനും വരാനിരിക്കുന്ന കുഞ്ഞിനും ആ സ്‌നേഹവാത്സല്യങ്ങളെല്ലാം ലഭിക്കുന്നുണ്ടായിരുന്നു. കുഞ്ഞേ, നീ ഇങ്ങെത്തുന്നതിന് മുൻപേ തന്നെ, എത്രയധികം സ്‌നേഹത്തെയാണ് നീ ഒന്നിപ്പിച്ചു ചേർത്തതെന്ന് നോക്കൂ'', ശീതൾ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ചുവന്ന അനാർക്കലി സ്യൂട്ടാണ് സമാന്ത ധരിച്ചത്. ഒഗാൻ ബ്രാൻഡിൽനിന്നുള്ള ഇതിന് 48,000 രൂപയാണ്. കോട്ടൺ സിൽക്കിലുള്ള ഈ കുർത്ത സെറ്റിൽ, ബോർഡറിൽ ബ്രൊക്കേഡ് ടിഷ്യൂ ആണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം കോട്ടൺ സിൽക്ക് സെറി പാപ്രിക്ക പാന്റ്‌സും. കുർത്തയും പൈജാമയുമാണ് രാജ് തിരഞ്ഞെടുത്തത്.
ഈ വർഷം ജൂണിലാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി സമാന്ത പങ്കുവെച്ചത്. 'മാം ഇന്റി ബംഗാരം' സിനിമയുടെ പ്രൊമോഷനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനി താനൊരു മറ്റേണിറ്റി ബ്രേക്കിലേക്ക് പോവുകയാണെന്നും സമാന്ത അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ഡിസംബറിലാണ് രാജും സമാന്തയും വിവാഹിതരായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha and Raj Nidimoru celebrated a private baby shower and special prayer ceremony., Raj's sister Sheetal Nidimoru shared emotional details and videos from the event on Instagram
Published: 19 Nov 2026, 01:59 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented