90 പാക്കറ്റ് മുലപ്പാൽ കുഞ്ഞുങ്ങൾക്കുള്ള എൻഐസിയു ബ്രെസ്റ്റ് മിൽക്ക് ബാങ്കിലേക്ക് ദാനംചെയ്ത് ഗായിക ജാൻകി പരേഖ്. ഹിന്ദി സീരിയൽ നടൻ നകുൽ മേത്തയുടെ ഭാര്യ കൂടിയായ ജാൻകി തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ ശ്രദ്ധാപൂർവ്വം സംഭരിച്ചിരുന്ന പാൽ ദാനംചെയ്യുമ്പോൾ താനനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അതിവൈകാരികമായി അവർ ഇൻസ്റ്റഗ്രാമിൽ കുറിക്കുകയും ചെയ്തു.
''ഇന്നലെ, ഞാൻ 90 പാക്കറ്റ് മുലപ്പാൽ മിൽക്ക് ബാങ്കിനുള്ള എന്റെ ആദ്യ സംഭാവനയായി നൽകി. അത് എന്നെ എത്രമാത്രം വൈകാരികമായി ബാധിക്കുമെന്നതിനെക്കുറിച്ച് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്ക് ഒരുപാട് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടു, ദിവസം മുഴുവൻ കരഞ്ഞു''.
രണ്ടാമത്തെ കുഞ്ഞായ റൂമി ജനിച്ചതുമുതൽ താൻ പാൽ ശേഖരിക്കാൻ തുടങ്ങിയതാണെന്ന് അവർ പറയുന്നു. ''റൂമി ജനിച്ചതുമുതൽ, ഞാൻ എല്ലാ ദിവസവും പമ്പ് ചെയ്തിട്ടുണ്ട്. പലതവണ. പകുതി ഉറക്കത്തിലും ക്ഷീണത്തിലും...ബാഗിനു പുറകെ ബാഗ്. ലേബൽ ചെയ്യൽ, സംഭരിക്കൽ, സ്ഥലം ഉണ്ടാക്കൽ...അങ്ങനെ. എന്റെ കുഞ്ഞിന് എപ്പോഴെങ്കിലും അത് ആവശ്യമായി വരുമെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു''.
ഈ പാൽ ബാഗുകൾ തന്റെ വികാരങ്ങളെല്ലാം പേറുന്നതാണെന്നും അവർ വെളിപ്പെടുത്തുന്നു. ''ഈ ചെറിയ പാൽ ബാഗുകൾ എനിക്ക് ഇത്രയധികം വികാരങ്ങൾ നൽകുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. കാരണം എനിക്ക്, അത് ഒരിക്കലും പാൽ മാത്രമായിരുന്നില്ല. അത് അച്ചടക്കം, പരിശ്രമം, സ്‌നേഹം...അങ്ങനെ പലതുമായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ എന്റെ ശരീരം കടന്നുപോയതിൽ പലതും''. സ്വന്തം കുഞ്ഞുങ്ങൾക്ക് മാത്രമല്ല, മറ്റ് കുഞ്ഞുങ്ങൾക്കും പോഷകം നൽകാൻ തങ്ങൾ സ്ത്രീകൾക്ക് കഴിയുമെന്നും അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jankee Parekh donated 90 packets of breast milk to a NICU bank. The donation process was described as an emotional journey involving months of pumping and storage
Published: 23 May 2026, 04:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented