ഈയടുത്ത ദിവസമാണ് ഷാരൂഖ് ഖാന് 60 വയസ്സ് തികയുന്നത്. കിങ് ഖാന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള ശ്രമങ്ങളിലാണ് ആരാധകർ. ആരാധകരുമായി എപ്പോഴും ആശയവിനിമയം നടത്തുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് ഷാരൂഖ്. ഇടയ്ക്കിടെ AskSRK സെഷനുകൾ നടത്താറുമുണ്ട്. ആരാധകരുടെ കുസൃതിചോദ്യങ്ങൾക്ക് അതേ രീതിയിലുള്ള മറുപടിയാണ് അദ്ദേഹം കൊടുക്കാറുള്ളത്. ഇപ്പോൾ ട്വിറ്ററിൽ ആരാധകന്റെ ഒരു ചോദ്യവും അതിന് ഷാരൂഖ് നൽകിയ മറുപടിയും വൈറലാവുകയാണ്.
'സാർ, താങ്കളുടെ പിറന്നാൾ ആഘോഷിക്കുന്നതിനായി ഞാൻ മുംബൈയിലെത്തി. പക്ഷേ, താമസിക്കാൻ മുറി കിട്ടിയിട്ടില്ല. എനിക്ക് മന്നത്തിൽ ഒരു മുറി തരാമോ?' അതിന് ഷാരൂഖ് നൽകിയ മറുപടിയിങ്ങനെ, 'മന്നത്തിൽ ഇപ്പോൾ എനിക്കുപോലും മുറിയില്ല. ഞാനും വാടകയ്ക്കാണ് താമസിക്കുന്നത്'. ഷാരൂഖിന്റെ ഈ മറുപടിയോടെ അതിന് താഴെ കമന്റുകളുമായി ആരാധകരെത്തി. 'എത്രയാണ് വാടക, ആരാണ് ഉടമസ്ഥൻ'...കമന്റുകൾ നീണ്ടു.
നിലവിൽ മന്നത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അതുകൊണ്ട് ഈ വർഷം മാർച്ചിൽ ഷാരൂഖും കുടുംബവും മന്നത്തിൽനിന്ന് താമസം മാറ്റി. ഇപ്പോൾ ബാന്ദ്രയിൽ തന്നെയുള്ള ആഡംബരഫ്‌ളാറ്റിൽ നാലുനിലകൾ വാടകയ്‌ക്കെടുത്താണ് താമസം.
ഷാരൂഖ് ഖാന് വേറെയും വീടുകളുണ്ടെങ്കിലും, ആളുകൾക്ക് ഏറ്റവും പരിചിതം മന്നത്താണ്. ഷാരൂഖ് ഖാൻ തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ച് വാങ്ങിയ വീടാണത്. മന്നത്ത് വാങ്ങിയതോടെ തന്റെ സമ്പാദ്യമെല്ലാം തീർന്നിരുന്നുവെന്ന് ഷാരൂഖ് നേരത്തെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇന്റീരിയർ ഡിസൈനിങ്ങിന് കൊടുക്കാൻ പണമില്ലാത്തതുകൊണ്ട്, ഷാരൂഖിന്റെ ഭാര്യ ഗൗരി തന്നെ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.
വിശേഷദിവസങ്ങളിൽ ഷാരൂഖ് വീടിന്റെ ടെറസിൽ വന്ന് ആരാധകരെ കാണാറുണ്ട്. ഷാരൂഖിനെ ഒരുനോക്ക് കാണാനായി വെളുക്കുംമുതൽ ഇരുട്ടുംവരെ ആരാധകർ മന്നത്തിന് മുന്നിൽ ക്ഷമയോടെ കാത്തുനിൽക്കും. മഴക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വീടുമുഴുവൻ മൂടും. പണികൾ നടക്കുന്നതിനാൽ ഇനി ഒന്നോ രണ്ടോ വർഷം കഴിഞ്ഞായിരിക്കും ഷാരൂഖ് തിരിച്ച് മന്നത്തിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖിന്റെ 60-ാം പിറന്നാളാഘോഷങ്ങൾ അലിബാഗിൽ വെച്ചായിരിക്കും നടക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: A fan asked Shah Rukh Khan for a room in his iconic Mannat residence for his birthday. SRK`s witty response is going viral
Published: 31 Oct 2025, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented