ബോളിവുഡിലെ സൂപ്പർറിച്ച് താരം ഷാരൂഖ് ഖാന്റെ ആസ്തിയിടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് ആസ്തിയിൽ ഗണ്യമായ കുറവുണ്ടായത്. എങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അദ്ദേഹത്തിനു തന്നെയാണ്. ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരം നടന്റെ ആസ്തി 10,000 കോടി രൂപയാണ്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ എന്നിവരെല്ലാം ഷാരൂഖിനു പിന്നിലാണ്.
2025-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഷാരൂഖിന്റെ ആസ്തി 12,490 കോടി രൂപയായിരുന്നു. ഒരു വർഷത്തിനിടെ 2490 കോടി രൂപ കുറഞ്ഞു. സിനിമകളിൽ നിന്നുള്ള വരുമാനത്തിൽ മാത്രം ഒതുങ്ങുന്നതല്ല നടന്റെ സമ്പത്ത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ബിസിനസ്സ് നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Also Read
അതേസമയം ഇതെല്ലാം ഏകദേശ കണക്കുകളാണ്. സ്വകാര്യ കമ്പനികൾ, നിക്ഷേപങ്ങൾ, മറ്റ് ആസ്തികൾ എന്നിവയുടെ മൂല്യനിർണ്ണയത്തിനനുസരിച്ച് ഇവ മാറിയേക്കാം.
രണ്ടാം സ്ഥാനത്ത് അമിതാഭ് ബച്ചൻ
2026-ലെ പട്ടികയിൽ 4000 കോടി രൂപ ആസ്തിയുള്ള അമിതാഭ് ബച്ചനാണ് രണ്ടാമത്തെ സമ്പന്നനായ നടൻ. 2025-ലെ പട്ടികയിൽ 1630 കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ ആസ്തിയിൽ ഗണ്യമായ വർധനവാണുണ്ടായത്. പതിറ്റാണ്ടുകൾ നീണ്ട സിനിമാ കരിയറുമായി ബന്ധപ്പെട്ടുള്ളതല്ല നടന്റെ സമ്പത്ത്. മറിച്ച് നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ്, കുടുംബം വഴി കൈകാര്യം ചെയ്യുന്ന ആസ്തികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 3000 കോടി രൂപ ഏകദേശ ആസ്തിയോടെ സൽമാൻ ഖാൻ പട്ടികയിൽ പുതിയതായി ഇടം നേടി. 2500 കോടി രൂപ ആസ്തിയോടെ ഹൃതിക് റോഷൻ പിന്നാലെയുണ്ട്. 2025-ൽ അദ്ദേഹത്തിന്റെ ആസ്തി 2160 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽ മുകളിലുണ്ടായിരുന്ന ജൂഹി ചൗളയും കരൺ ജോഹറും ഇത്തവണ പട്ടികയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. 2025-ൽ ജൂഹിക്ക് 7790 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു, കരണിന് 1880 കോടിയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shah Rukh Khan remains India's richest actor with a wealth of ₹10,000 crore in the Hurun India Rich List 2026., SRK experienced a wealth drop of ₹2490 crore compared to his 2025 net worth of ₹12,490 crore., Amitabh Bachchan is the second-richest actor with ₹4000 crore, followed by Salman Khan at ₹3,000 crore and Hrithik Roshan at ₹2,500 crore., Juhi Chawla and Karan Johar are notably missing from the 2026 rich list., Shah Rukh Khan's upcoming film 'King' is scheduled to release on December 24, 2026.
Published: 24 Sept 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented