ജാപ്പനീസ് അഡൾട്ട് ഫിലിം ഇൻഡസ്ട്രിയിൽ (Japan adult film industry) പുരുഷ അഭിനേതാക്കളുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുവെന്നൊരു വാർത്ത കുറച്ചുവർഷങ്ങൾക്കുമുമ്പ് പുറത്തുവന്നിരുന്നു. അന്നതിനെക്കുറിച്ച് കുറേ ട്രോളുകളും മീമുകളുമുണ്ടാക്കി നെറ്റിസൺസ്. ഈ വാർത്ത ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ ഉയർന്നുവരികയാണ്. അതിനൊപ്പം ചർച്ചകളും മുറുകുന്നു.
പുരുഷൻമാരേക്കാൾ സ്ത്രീകളാണ് ഇപ്പോൾ ജാപ്പനീസ് പോൺ സിനിമാമേഖലയിലുള്ളത്. 10,000 സ്ത്രീകൾക്ക് 70 പുരുഷൻമാർ എന്ന തോതിലാണ് മുന്നോട്ടു പോകുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 20 ബില്യൺ ഡോളർ വിലമതിക്കുന്ന പോൺ വ്യവസായത്തിൽ ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പറയപ്പെടുന്നു. സമീപവർഷങ്ങളിലും പുരുഷ അഭിനേതാക്കളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലത്രേ. വളരെ കുറച്ച് ആളുകൾ മാത്രമേ ഈ രംഗത്തേക്ക് വരുന്നുള്ളൂ. പോൺ സിനിമാരംഗത്തേക്ക് വരാനുള്ള നിബന്ധനകൾ വളരെ കടുപ്പമാണ്. സ്ഥിരമായ സ്റ്റാമിന, മുഴുവൻസമയ പ്രതിബദ്ധത തുടങ്ങിയ നിർബന്ധങ്ങളാണ് ആളുകളെ ഈ മേഖലയിൽനിന്ന് അകറ്റുന്നതെന്നും പറയപ്പെടുന്നു.
Also Read
പോൺ ഇൻഡസ്ട്രിയിലെ ഏറ്റവും അറിയപ്പെടുന്ന പേരാണ് കെൻ ഷിമിസു (ഷിമികെൻ). ജപ്പാനിലെ പോൺ കിങ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. തന്റെ 27 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന കരിയറിൽ 10,000-ത്തിലേറെ അഡൾട്ട് സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ചിത്രീകരണത്തിനായി 8,000-ത്തിലേറെ സ്ത്രീകൾക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും. അഭിനയത്തിനൊപ്പം തന്നെ ബോഡി ബിൽഡിങ്ങിലും സജീവമാണ് അദ്ദേഹം. ആളുകൾക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള ഉപദേശങ്ങളും അദ്ദേഹം നൽകാറുണ്ട്. ജാപ്പനീസ് പോൺ സിനിമാമേഖലയിൽ പുരുഷ അഭിനേതാക്കൾ കുറവാണെന്ന് കെൻ ഷിമിസുവും വെളിപ്പെടുത്തുന്നു.
''ജപ്പാനിലെ പുരുഷ പോൺതാരങ്ങളുടെ എണ്ണം ബംഗാൾ കടുവകളേക്കാൾ കുറവാണ്'', എന്നാണ് അദ്ദേഹം പറഞ്ഞത്. ''പ്രതിമാസം 4,000 പുതിയ സിനിമകൾ വരുന്നതിനാൽ, പുരുഷ അഭിനേതാക്കളുടെ എണ്ണം ഇത്ര മാത്രം പോരാ''. താൻ ഏറെ ക്ഷീണിതനാണെന്നും അന്ന് അദ്ദേഹം പറഞ്ഞു. ലൈംഗിക ഉത്തേജനമരുന്നുകളൊന്നും ഉപയോഗിക്കാതെയാണ് താനിതുവരെ അഭിനയിച്ചതെന്നും പക്ഷേ ഇപ്പോൾ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഷിമികെൻ തുറന്നുപറഞ്ഞു. പുരുഷ അഭിനേതാക്കളുടെ എണ്ണം കുറവായതുകൊണ്ടാണ് തന്നെ പോലുള്ളവർക്ക് കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നതെന്നും ഷിമികെൻ പറയുന്നു. ''പുരുഷൻമാരുടെ കുറവ് കാരണം, ദിവസവും ഒന്നോ രണ്ടോ ഷൂട്ടുകൾ ചെയ്യേണ്ടിവരുന്നു''. ഈ മേഖലയിലെ 'ക്രിസ്റ്റിയാനോ റൊണാൾഡോ' എന്നാണ് ഷിമികെൻ സ്വയം വിശേഷിപ്പിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Japan's $20 billion adult film industry reports a massive imbalance of 10,000 women to 70 men. Stringent requirements like stamina and full-time commitment deter new male talent. Veteran actor Ken Shimizu (Shigeo Tokuda) highlights the exhaustion caused by the industry's high demand.
Published: 27 Mar 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented