അക്ഷയ് കുമാറിനൊപ്പം 'അന്ദാസ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ലാറ ദത്ത. കടലിലെ ഒരു നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനിടെ മുങ്ങിമരണത്തിന്റെ വക്കോളമെത്തിയ ഭയാനകമായ ഒരു അനുഭവമുണ്ടായിട്ടുണ്ട് അവർക്ക്. അന്ന് നീന്തൽ വശമില്ലാതിരുന്ന ലാറയെ, തിരമാലകൾ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. അക്ഷയ് കുമാറും ഒപ്പം അഭിനയിക്കുന്നുണ്ടായിരുന്നു.
ഏഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്ക് കാനഡയുമായുള്ള അഭിമുഖത്തിൽ ഭയാനകമായ ആ നിമിഷങ്ങളെക്കുറിച്ച് ലാറ പറഞ്ഞതിങ്ങനെ: "ലെതർ വസ്ത്രങ്ങൾ ധരിച്ചിരുന്ന ഞാൻ വെള്ളത്തിനടിയിലേക്ക് പോയി. നീന്താൻ അറിയില്ലായിരുന്നു. ഒരു കല്ല് താഴുന്നതുപോലെ ഞാൻ മുങ്ങിപ്പോയി."
Also Read
അക്ഷയ് കുമാർ തന്നെയാണ് ലാറയെ പിടിച്ചുയർത്തി തീരത്തെത്തിച്ചത്. തുടർന്ന് ലാറയ്ക്ക് 'ഹൈപ്പോതെർമിക് ഷോക്ക്' (ശരീരതാപനില അപകടകരമായി താഴുന്ന അവസ്ഥ) അനുഭവപ്പെട്ടു. ഉടൻ തന്നെ ചിത്രീകരണം നിർത്തിവെക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പിന്നീട്, കടലിനടിയിലെ സാഹസികത പ്രമേയമായ 'ബ്ലൂ' എന്ന ചിത്രത്തിലേക്ക് അക്ഷയ് കുമാറാണ് ലാറയുടെ പേര് നിർദ്ദേശിച്ചത്. കടലിൽ നിരവധി രംഗങ്ങൾ ചിത്രീകരിക്കേണ്ടി വരുമെന്നതിനാൽ ഈ സിനിമയുടെ ഭാഗമാകാൻ ലാറയ്ക്ക് താല്പര്യമില്ലായിരുന്നു. ഇക്കാര്യം അവർ അക്ഷയ് കുമാറിനോട് പറയുകയും ചെയ്തു. എന്നാൽ അക്ഷയ്ക്ക് ഒരു നിർദ്ദേശമേ ഉണ്ടായിരുന്നുള്ളൂ: "നീന്തൽ പഠിക്കുക."
"30-ാം വയസ്സിൽ നീന്തൽ പഠിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. 'എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ' എന്നായിരുന്നു അന്ന് എന്റെ പ്രതികരണം," ലാറ ഓർത്തെടുത്തു.
പക്ഷേ ലാറ അത് സാധിച്ചെടുത്തു. മുപ്പതാം വയസ്സിൽ അവർ നീന്തൽ പഠിച്ചു. 'അന്ദാസ്' നൽകിയ പേടിയെ അതിജീവിച്ച് അവർ സിനിമയുടെ ഭാഗമായി. ആന്റണി ഡിസൂസ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ 'ബ്ലൂ'വിൽ സഞ്ജയ് ദത്ത്, സായിദ് ഖാൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തി. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും, വെള്ളത്തോടുള്ള പേടി മാറ്റാൻ അത് ലാറയ്ക്ക് വലിയ ആത്മവിശ്വാസം നൽകി.
2023-ൽ പുറത്തിറങ്ങിയ 'ഇഷ്ക്-ഇ-നാദാൻ' എന്ന ചിത്രത്തിലാണ് ലാറ ദത്ത അവസാനമായി അഭിനയിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lara Dutta faced a near-drowning incident during her debut film Andaaz., Akshay Kumar saved Lara Dutta from dangerous sea currents., Lara suffered from hypothermic shock after the incident., Despite her fear, Lara learned to swim at 30 to act in the movie Blue., The experience helped her overcome her deep-seated phobia of water.
Published: 31 Mar 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented