അമേരിക്കൻ സൂപ്പർ മോഡൽ കെയ്‌ലി ജെന്നർ അവരുടെ വീടിനെക്കുറിച്ച് ചില രഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. തന്റെ വീട്ടിൽ പ്രേതബാധയുണ്ടെന്നും അവിടെ നടക്കുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങൾ കാരണം അതിഥികൾ ഭയന്ന് ഓടുകയാണെന്നും 'ദി കർദാഷിയാൻസ്'എന്ന റിയാലിറ്റി ഷോയിലൂടെ കൈലി വെളിപ്പെടുത്തി.
ഡിസംബർ 18-ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ, 'കൈലി കോസ്‌മെറ്റിക്‌സ്' ആസ്ഥാനത്ത് വെച്ച് തന്റെ അമ്മ ക്രിസ് ജെന്നറോടും സ്‌കോട്ട് ഡിസിക്കിനോടും സംസാരിക്കുമ്പോഴാണ് കൈലി ഈ കാര്യങ്ങൾ പങ്കുവെച്ചത്. 'എനിക്കൊരു പ്രശ്‌നമുണ്ട്. എന്റെ വീട്ടിൽ നല്ല രീതിയിൽ പ്രേതബാധയുണ്ട്, എനിക്ക് നിങ്ങളുടെ സഹായം വേണം,' കൈലി തുറന്നു പറഞ്ഞു.
28-കാരിയായ കൈലി തന്റെ അനുഭവങ്ങൾ വിവരിച്ചു: 'ചുവരുകളിൽ അടിയും ഇടിയും കേട്ടുകൊണ്ടാണ് ഇത് തുടങ്ങിയത്.' പാത്രങ്ങൾ കൂട്ടിയിടിക്കുന്നത് പോലെയുള്ള ശബ്ദങ്ങളും വാതിലിൽ മുട്ടുന്ന ശബ്ദങ്ങളും പതിവാണെന്ന് അവർ പറഞ്ഞു. ഇത് പൈപ്പ് പൊട്ടിയതുകൊണ്ട് സംഭവിക്കുന്നതാണോ എന്ന് സ്‌കോട്ട് ഡിസിക് സംശയം പ്രകടിപ്പിച്ചെങ്കിലും കൈലിയുടെ അടുത്ത വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. 'അല്ല, അത് ആരെങ്കിലും താഴെ വീഴുന്നത് പോലെയുള്ള ശബ്ദമാണ്. വളരെ അപ്രതീക്ഷിതമായാണ് ഇത് സംഭവിക്കുന്നത്. ചില രാത്രികളിൽ ഈ ശബ്ദമുണ്ടാകും, ചിലപ്പോൾ ഉണ്ടാകില്ല,' കൈലി പറഞ്ഞു. 'ഞാൻ ഉറങ്ങുമ്പോൾ ബാത്ത്‌റൂമിലോ ക്ലോസറ്റിലോ സാധനങ്ങൾ വീഴുന്ന ശബ്ദം കേട്ട് ഉണരാറുണ്ട്. എന്റെ വീട്ടിൽ ആർക്കും പേടിക്കാതെ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്,' അവർ കൂട്ടിച്ചേർത്തു.
ഈ അനുഭവങ്ങൾ എത്രത്തോളം ഭയാനകമായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. കൈലിയുടെ സഹോദരി കെൻഡൽ ജെന്നറിന് ഒരു ദിവസം പാതിരാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. അവൾക്ക് അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു, എന്നും കൈലി പറഞ്ഞു. തന്റെ വാദം തെളിയിക്കാൻ കൈലി ഉടൻ തന്നെ കെൻഡലിനെ ഫോൺ വിളിക്കുകയും 'നിനക്ക് എന്റെ മുറിയിൽ ഉറങ്ങാൻ പറ്റുമോ?' എന്ന് ചോദിക്കുകയും ചെയ്തു.
ഇല്ല! എന്ന് കെൻഡൽ ഉറക്കെ പറഞ്ഞപ്പോൾ, കൈലിയുടെ വീട്ടിലെ അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കാൻ അമ്മ ആവശ്യപ്പെട്ടു. അപ്പോൾ കെൻഡൽ പറഞ്ഞത് ഇങ്ങനെയാണ്: 'കൈലിയുടെ വീട്ടിൽ നൂറ് ശതമാനവും പ്രേതബാധയുണ്ട്. ഞാൻ അവളുടെ മുറിയിലേക്ക് നടക്കുമ്പോൾ എനിക്ക് വിറയൽ അനുഭവപ്പെടും, അല്ലെങ്കിൽ ആരെങ്കിലും എന്റെ പിന്നിൽ നിൽക്കുന്നത് പോലെ തോന്നും. എനിക്കത് സഹിക്കാൻ കഴിയില്ല.'കെൻഡലിന് ശേഷം കൈലി തന്റെ സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ ഏരിയൽ തേജഡയെ വിളിച്ചു. ഏരിയലിനും സമാനമായ അനുഭവമാണുണ്ടായിരുന്നത്.
വീട്ടിലെ പ്രേതത്തെ കണ്ടെത്താനായി കൈലി തന്റെ അമ്മ ക്രിസ് ജെന്നർ, സ്‌കോട്ട് ഡിസിക്, ചേച്ചി ക്ലോയി കർദാഷിയാൻ എന്നിവരെ വീട്ടിലേക്ക് ക്ഷണിച്ചു. അവർ എത്തുന്നതിന് മുമ്പ്, ഈ ദൗത്യം പകർത്താനായി വീടിന് ചുറ്റും പ്രത്യേക ക്യാമറകളുള്ള ഒരു സംഘത്തെയും കൈലി സജ്ജമാക്കിയിരുന്നു. എന്നാൽ പ്രേതത്തെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടുകൊണ്ടാണ് പരിപാടിയുടെ എപ്പിസോഡ് അവസാനിപ്പിച്ചത്. ലോസ് ഏഞ്ചൽസിലെ ഹോംബി ഹിൽസിലുള്ള 36.5 ദശലക്ഷം ഡോളർ (ഏകദേശം 300 കോടിയിലധികം രൂപ) വിലമതിക്കുന്ന ആഡംബര കൊട്ടാരത്തിലാണ് കൈലി ജെന്നർ താമസിക്കുന്നത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും ഇവിടെയുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Supermodel Kylie Jenner reveals terrifying ghostly encounters at her LA mansion. Guests are scared away by unexplained noises and events. Discover the chilling details!
Published: 22 Dec 2025, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented