പ്രശസ്ത റാപ്പറും ഗായകനുമായ ഹണി സിങ് വീണ്ടും വിവാദത്തിലായിരിക്കുകയാണ്. അടുത്തിടെ ഡൽഹിയിൽ നടന്ന ഒരു കൺസേർട്ടിനിടെ അദ്ദേഹം നടത്തിയ അശ്ലീല പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ഡൽഹിയിലെ കഠിനമായ തണുപ്പിനെക്കുറിച്ച് സംസാരിക്കവേ, കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ഹണി സിങ് നടത്തിയ പരാമർശമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഗായകരായ നങ്കു, കരുൺ എന്നിവരുടെ കൺസേർട്ടിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു വിവാദമായ പരാമർശം.
"ഡൽഹിയിലെ തണുപ്പ്! ഈ തണുപ്പത്ത് കാറിനുള്ളിൽ സെക്സ് ചെയ്യുന്നത് വലിയ രസമാണ്. സുരക്ഷിതരായിരിക്കാൻ കോണ്ടം ഉപയോഗിക്കൂ," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന്റെ വീഡിയോ റെഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഹണി സിങ്ങിന്റെ വാക്കുകൾ ‘നിലവാരമില്ലാത്തതും, അപകീർത്തികരവുമാണ്’ എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ‘കുറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നിട്ടും മാന്യമായി പെരുമാറാൻ ഇദ്ദേഹം പഠിച്ചിട്ടില്ല’ എന്ന് പലരും കുറിച്ചു. യുവതലമുറയെ സ്വാധീനിക്കുന്ന ഒരാൾ പൊതുവേദിയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
"ചില ആളുകൾക്ക് എത്ര ഇടവേളകൾ എടുത്താലും, തെറാപ്പികൾ ചെയ്താലും, സ്വയം തിരുത്താൻ ശ്രമിച്ചാലും അതൊന്നും ഫലിക്കില്ല എന്ന് തെളിയിക്കാൻ ശ്രമിക്കുകയാണോ ഇദ്ദേഹം? "ഇതേ വ്യക്തിയെയാണ് ബി.സി.സി.ഐ, വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്താൻ ക്ഷണിച്ചത്," എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആളുകൾ ഹണി സിങിനെ "ഹോണി സിങ്" എന്നും "യോ യോ ഹോണി സിങ്" എന്നും പരിഹസിച്ചു.
"ഇന്ത്യൻ സ്ത്രീകളെ കേവലം ലൈംഗിക വസ്തുക്കളായി ചിത്രീകരിച്ച ഒരു അശ്ലീല ഗാനത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. ഇന്ത്യയിലെ ലൈംഗിക വൈകൃതമുള്ള പ്രേക്ഷകരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ഒന്നായതുകൊണ്ടാണ് ആ ട്രാക്ക് ഇദ്ദേഹത്തിന് പണവും ശ്രദ്ധയും നേടിക്കൊടുത്തത്. അടിസ്ഥാനപരമായി അതാണ് ഇദ്ദേഹത്തിന്റെ വ്യക്തിത്വം," എന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
'പാർട്ടി ഓൾ നൈറ്റ്', 'ചാർ ബോട്ടിൽ വോഡ്ക' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ഹണി സിംഗ് ശ്രദ്ധേയനായത്. കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2023-ൽ 'കലസ്‌താർ' എന്ന ഗാനത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഈയിടെ '51 ഗ്ലോറിയസ് ഡേയ്‌സ്' എന്ന ആൽബവും അദ്ദേഹം പുറത്തിറക്കി.
നിലവിൽ, 'മൈ സ്റ്റോറി വേൾഡ് ടൂർ' എന്ന പേരിൽ തന്റെ ലോകസഞ്ചാരത്തിന് ഒരുങ്ങുകയാണ് ഹണി സിങ്. 2026 ഫെബ്രുവരി 6-ന് ദുബായിലെ കൊക്കക്കോള അരീനയിലാണ് ഈ ടൂറിന്റെ ആദ്യ ഷോ നടക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rapper Honey Singh faces backlash for vulgar comments made during a Delhi concert. Users express disappointment and concern over his public statements.
Published: 15 Jan 2026, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented