ബോളിവുഡ് സംവിധായക ഫറാ ഖാനും അവരുടെ പാചകക്കാരനായ ദിലീപും ഇപ്പോള്‍ അറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍മാരാണ്. അടുത്തിടെ പുറത്തിറങ്ങിയ വ്‌ളോഗില്‍, രാജ് കപൂറിന്റെ മകള്‍ റീമാ ജെയിന്റെയും മകന്‍ അര്‍മാന്‍ ജെയിന്റെയും മുംബൈയിലെ വീട്ടിലാണ് അവര്‍ സന്ദര്‍ശനം നടത്തിയത്.
അര്‍മാന്‍, അതിഥികളെ ആലിംഗനം ചെയ്തുകൊണ്ടാണ് വീട്ടിലേക്ക് അവരെ സ്വാഗതം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം അവരെ വീട് ചുറ്റിക്കാണാന്‍ കൊണ്ടുപോയി. ഒരു മുറിക്കുള്ളില്‍ രാജ് കപൂറിന്റെയും ഭാര്യ കൃഷ്ണയുടെയും പ്രിയപ്പെട്ട ഒരു കാര്‍പെറ്റ്, വിളക്ക്, പെയിന്റിങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു ടെലിഫോണ്‍ ഡയറി അദ്ദേഹം ഫറയ്ക്ക് കാണിച്ചുകൊടുത്തു. ഫറയുടെ ഫോണ്‍ നമ്പര്‍ പോലും ആ നോട്ട്ബുക്കില്‍ ഉണ്ടായിരുന്നു. അതിന്റെ അവസാന പേജുകളില്‍ കപൂര്‍ കുടുംബത്തിലെ മട്ടണ്‍ യഖ്നി പുലാവ് ഉള്‍പ്പെടെയുള്ള പ്രശസ്തമായ ഭക്ഷണ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും ഉണ്ടായിരുന്നു.
വീട്ടിലെ ഗ്ലാസ് ശേഖരം കാണിച്ചപ്പോള്‍, തന്റെ 2007-ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ സിനിമയിൽ, ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും നൃത്തം ചെയ്യുന്ന ഗ്ലാസ് ഗ്ലോബിന് പ്രചോദനമായത്, ഋഷി കപൂറിന്റെ 'ബോബി' എന്ന സിനിമയാണെന്ന് ഫറാ ഖാന്‍ വെളിപ്പെടുത്തി. തന്റെ മറ്റൊരു ചിത്രമായ 'മേം ഹൂം നാ' യെക്കുറിച്ചുള്ള കഥയും അവര്‍ ഓര്‍ത്തു. 'സിനിമയ്ക്ക് വേണ്ടി ഒരു കോളേജ് കണ്ടെത്താന്‍ ഞാന്‍ അലഞ്ഞുനടക്കുകയായിരുന്നു. ഞാന്‍ 'മേരാ നാം ജോക്കര്‍' കാണുകയായിരുന്നു, എന്നിട്ട് ഡബ്ബൂവിനോട് (ഋഷി കപൂര്‍) ആ കോളേജിനെക്കുറിച്ച് ചോദിച്ചു, അത് ഡാര്‍ജിലിംങിലെ സെന്റ് പോള്‍സ് ആണെന്ന് അദ്ദേഹം പറഞ്ഞുതന്നു. ഞാന്‍ അവിടെ പോയി സിനിമയുടെ ചിത്രീകരണം നടത്തി. അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും, രാജ് കപൂറിന്റെ സിനിമകളില്‍ നിന്നും ഞാന്‍ പല കാര്യങ്ങളും മോഷ്ടിച്ചിട്ടുണ്ട്'
ഋഷി കപൂര്‍ സാധാരണയായി അധികം പ്രശംസിക്കാത്ത ആളാണെന്നും, എന്നാല്‍ 'ഓം ശാന്തി ഓം' എന്ന സിനിമയെ അഭിനന്ദിക്കാൻ അദ്ദേഹം വിളിച്ചിരുന്നതായും, വ്‌ളോഗിൽ അവർ ഓര്‍ത്തു. “
"നിങ്ങള്‍ എന്ത് മികച്ച സിനിമയാണ് ഉണ്ടാക്കിയത്! എന്റെ അച്ഛന്‍ ഇത് കണ്ടിരുന്നെങ്കില്‍ നിങ്ങളെ ഓര്‍ത്ത് വളരെ അഭിമാനിക്കുമായിരുന്നു’ എന്ന റിഷീ കപൂറിന്റെ വാക്കുകള്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു”. സിനിമയിലെ തീപടരുന്ന രംഗത്തിന് വലിയ ഗാംഭീര്യമുണ്ടെന്നും അത് തന്റെ അച്ഛന്‍ രാജ് കപൂറിന്റെ സിനിമകളെ ഓര്‍മ്മിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ഫറാ ഖാൻ ഓർത്തു.''
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Filmmaker Farah Khan visits Raj Kapoor`s ancestral home. Discover hidden treasures, family recipes, and how Rishi Kapoor`s films inspired her iconic scenes. A nostalgic journey!
Published: 14 Dec 2025, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented