ധർമേന്ദ്രയുടെ മരണശേഷം കുടുംബത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്ന തരത്തിലുള്ള വാർത്തകളുണ്ടായിരുന്നു. ധർമേന്ദ്രയ്ക്കായി രണ്ട് പ്രാർഥനകൾ സംഘടിപ്പിച്ചതിനെ തുടർന്നാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. ബോബി ഡിയോളും സണ്ണി ഡിയോളും സഹോദരങ്ങളും അമ്മയും ചേർന്ന് സംഘടിപ്പിച്ച പ്രാർഥനയിൽ ബോളിവുഡിൽനിന്നുള്ള പ്രശസ്തരെല്ലാം പങ്കെടുത്തു. ധർമേന്ദ്രയുടെ പാട്ടുകൾ പാടി സോനു നിഗം അദ്ദേഹത്തിന് ആദരമർപ്പിച്ചു. ഈ പരിപാടിയിൽ ഹേമമാലിനിയും മക്കളും പങ്കെടുത്തിരുന്നില്ല.
അതേദിവസം ഹേമയുടെ ബംഗ്ലാവിൽ ഭജൻസന്ധ്യ സംഘടിപ്പിച്ചു. അതിൽ ഹേമയുടെയും മക്കളായ അഹാനയുടെയും ഇഷയുടെയും സുഹൃത്തുക്കളാണ് പങ്കെടുത്തത്.
പിന്നാലെ മഥുരയിലും ഡൽഹിയിലും ഹേമമാലിനിയും പ്രാർഥനായോഗങ്ങൾ സംഘടിപ്പിച്ചു. മഥുരയിൽ ശ്രീകൃഷ്ണ ജൻമാഷ്ടമി ആശ്രമത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അതിനുശേഷം ഡൽഹിയിൽ നടത്തിയ പ്രാർഥനായോഗത്തിൽ കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇതെല്ലാം അവർ തമ്മിൽ നല്ല ബന്ധമല്ലെന്ന തരത്തിലുള്ള വാർത്തകൾക്ക് ആക്കം കൂട്ടി.
എന്നാൽ പുതിയൊരു സംഭവവികാസം ആളുകൾ കൗതുകത്തോടെയാണ് നോക്കുന്നത്. സണ്ണി ഡിയോൾ അഭിനയിക്കുന്ന 'ബോർഡർ 2' സിനിമയുടെ ടീസർ ലോഞ്ച് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നു. ധർമേന്ദ്രയുടെ മരണശേഷം ആദ്യമായാണ് സണ്ണി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ചടങ്ങിൽവെച്ച് പിതാവിനെ ഓർത്ത് അദ്ദേഹം വികാരാധീനനാവുകയും ചെയ്തു.
പിന്നാലെ സിനിമയുടെ ടീസർ സണ്ണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിന് ആദ്യം ലൈക്കുമായെത്തിയത് ഇഷ ഡിയോളാണ്. ഇത് ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. അതിനിടെ അച്ഛനെക്കുറിച്ചുള്ളൊരു വീഡിയോ ഇഷ ഈയിടെ പോസ്റ്റ് ചെയ്തിരുന്നു. അതിലും അർധസഹോദരങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മുമ്പും ആ ബന്ധത്തെക്കുറിച്ച് ഇഷ പറഞ്ഞതിങ്ങനെ, ''ഞാനും അർധസഹോദരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ലോകത്തോട് പറയണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞങ്ങൾക്കിടയിലെ ബന്ധത്തെ മറ്റൊരു തരത്തിലാണ് ലോകം കാണുന്നതെന്നും എനിക്കറിയാം''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Esha Deol shows support for Sunny Deol`s `Border 2` teaser launch. Despite family rumors, she`s publicly acknowledged his post, sparking fan interest
Published: 17 Dec 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented