സീരിയലിലും സിനിമയിലും ഒരുപോലെ കഴിവുതെളിയിച്ച താരമാണ് മോന സിങ്. 'ബോർഡർ 2'ൽ സണ്ണി ഡിയോൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് മോന അഭിനയിക്കുന്നത്. അതിനിടെ നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'കൊഹ്‌റ'യിൽ അവർ പോലീസ് വേഷത്തിലാണെത്തുന്നത്.
സിനിമാമേഖലയിലെ ഇരട്ടത്താപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോന.
താൻ 40-കളിലാണെങ്കിലും 50-കളിലും 60-കളിലുമുള്ള കഥാപാത്രങ്ങൾ സ്‌ക്രീനിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചും മോന സംസാരിച്ചു. ''എന്റെ ഓൺ-സ്‌ക്രീൻ പ്രായത്തെക്കുറിച്ച് ഞാൻ ശ്രദ്ധിച്ചിട്ടില്ല. എനിക്ക് വളരെ ആത്മവിശ്വാസമുള്ളതിനാലും ഞാൻ ആരാണെന്ന് എനിക്കറിയാവുന്നതിനാലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല. എനിക്ക് തെളിയിക്കാൻ ഒന്നുമില്ല, അതുകൊണ്ടാണ് ഞാൻ സാഹസികതകൾ ഏറ്റെടുക്കുന്നത്. ആളുകൾ പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്, 'എന്തുകൊണ്ടാണ് നിങ്ങൾക്ക് സ്‌ക്രീനിൽ ഇത്ര പ്രായമായത്?' അത് പ്രശ്‌നമല്ലെന്ന് ഞാൻ പറയും. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്, അതെന്നെ ശരിക്കും ആവേശഭരിതയാക്കുന്നു,'' മോന പറഞ്ഞു.
പ്രായമായ അഭിനേതാക്കൾക്ക് കൂടുതൽ കാമ്പുള്ള വേഷങ്ങൾ ലഭിക്കുന്നതിൽ സിനിമാമേഖലയിലുള്ളവർക്ക് ആശങ്കയുണ്ടെന്നും മോന തുറന്നുപറയുന്നു. ''ഈ ഇൻഡസ്ട്രിയിൽ മാത്രമാണ് സ്ത്രീകൾക്ക് എക്‌സ്പയറി ഡേറ്റ് വരുന്നത്. അത് വളരെ സങ്കടകരമാണ്. 60 വയസ്സുള്ള പുരുഷന്മാർക്ക് ഇപ്പോഴും റൊമാന്റിക് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുമെങ്കിലും സ്ത്രീകൾക്ക് അത് ചെയ്യാൻ കഴിയില്ല. പക്ഷേ ഞാൻ ഒരിക്കലും അതിനെക്കുറിച്ച് ശരിക്കും ശ്രദ്ധിച്ചിട്ടില്ല, കാരണം എനിക്ക് അങ്ങനെ ചെയ്യാൻ ആഗ്രഹമില്ലായിരുന്നു'', അവർ കൂട്ടിച്ചേർത്തു.
'ജെസ്സി ജൈസാ കോയി നഹീ' എന്ന സീരിയലിലൂടെയാണ് മോന ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷവും കുറേ സീരിയലുകളിൽ അവർ അഭിനയിച്ചു. രണ്ട് തവണ ഇന്ത്യൻ ടെലിവിഷൻ അക്കാദമി പുരസ്‌കാരം നേടിയിട്ടുമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mona Singh discusses ageism in the film industry, where women face an `expiry date` while older men still play romantic leads
Published: 29 Jan 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented