നിരവധി മുന്‍നിര നായികമാര്‍ക്ക് ശബ്ദം നല്‍കി പ്രശസ്തയായ ആളാണ് മലയാള സിനിമയിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ കരിയറിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് അവരിപ്പോള്‍. നടി ഭാവനയ്ക്ക് വേണ്ടി താന്‍ ഡബ്ബ് ചെയ്യരുതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്.
നിരവധി ഐക്കണിക് വേഷങ്ങളില്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയതും ഭാഗ്യലക്ഷ്മിയാണ്. എന്നാല്‍ ഡബ്ബ് ചെയ്യുന്നതില്‍ തനിക്ക് മടി വര്‍ധിച്ചുവരുന്നതായി അനുഭവപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. 'ഭാവനയുടെ കാര്യത്തില്‍, ഞാന്‍ അവര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യരുതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. എന്റെ ശബ്ദം ഒരിക്കലും ഭാവനയ്ക്ക് യോജിച്ചതല്ല. അടുത്തിടെ ഞാന്‍ ഭാവനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത ഒരു സിനിമ കണ്ടപ്പോള്‍ എന്തൊരു തെറ്റായിരുന്നു അത് എന്ന് ഞാന്‍ ചിന്തിച്ചു. ഭാവനയോട് പറഞ്ഞാല്‍ അവര്‍ ചിരിക്കും.' ഭാഗ്യലക്ഷ്മി പറയുന്നു.
'ഇപ്പോള്‍ ഡബ്ബ് ചെയ്യാന്‍ ശരിക്കും പേടിയാണ്' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാഗ്യലക്ഷ്മി, തന്റെ ശബ്ദം പ്രേക്ഷകര്‍ക്ക് വളരെ പരിചിതമായി മാറിയിരിക്കുന്നുവെന്നു വിശദീകരിച്ചു. ''പൊതു ചര്‍ച്ചകള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങി എല്ലാത്തിലും ഞാന്‍ ഇടപെടുന്നതിനാല്‍ ആളുകള്‍ക്ക് എന്റെ ശബ്ദം കേട്ട് മടുത്തു. ഇപ്പോള്‍ ഒരു കഥാപാത്രത്തിന് ഞാന്‍ ഡബ്ബ് ചെയ്താലും പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തെ കാണാന്‍ കഴിയില്ല; അവര്‍ എന്നെ മാത്രമേ കാണുന്നുള്ളൂ,''
'ഞാന്‍ ചെയ്തു വൃത്തികേടാക്കിയ സിനിമകള്‍ ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ എണ്ണിയെണ്ണി പറഞ്ഞു തരാം.' തന്റെ ഏറ്റവും വലിയ നിരൂപക താന്‍ തന്നെയാണെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
നിത്യ മേനോനു വേണ്ടി ഡബ്ബ് ചെയ്ത അനുഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ; ''ഒരു സിനിമയില്‍ ഞാന്‍ നിത്യ മേനോനു വേണ്ടിയും ഡബ്ബ് ചെയ്തിട്ടുണ്ട്. ഓ പ്രിയേ എന്ന ചിത്രത്തില്‍. എന്റെ ശബ്ദം അവര്‍ക്ക് ഒട്ടും യോജിക്കുന്നില്ല!'' ഇപ്പോള്‍ പലപ്പോഴും ഡബ്ബിങ് ഓഫറുകള്‍ നിരസിക്കാറുണ്ടെന്നും, മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ സംവിധായകരോട് ഉപദേശിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
'തുടരും' എന്ന ചിത്രത്തില്‍ ശോഭനയ്ക്ക് വേണ്ടി താന്‍ ശബ്ദം കൊടുത്തിരുന്നുവെന്ന് കഴിഞ്ഞദിവസങ്ങളില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയുണ്ടായി. അവസാന നിമിഷം ശോഭനയുടെ നിര്‍ദേശപ്രകാരം തന്റെ ശബ്ദം മാറ്റുകയും അവര്‍തന്നെ സ്വന്തമായി ശബ്ദം നല്‍കുകയും ചെയ്ത വിവരം അണിയറപ്രവർത്തകർ തന്നെ അറിയിച്ചില്ലെന്ന ആരോപണവും അതിന്‌റെ കൂടെ ഉന്നയിച്ചിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: renowned malayalam dubbing artist bhagyalakshmi opens up about her career, regretting dubbing for bhavana and nithya nnenen. She discusses her evolving perspective on voice acting.
Published: 26 Oct 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented