ല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായ 'ലോക: ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര' തിയേറ്ററില്‍ വിജയത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുമ്പോള്‍ അതീവ സന്തോഷത്തിലാണ് ഗായിക സയനോര ഫിലിപ്പും. ലോകയില്‍ കല്യാണി പ്രിയദര്‍ശന് ശബ്ദം നല്‍കിയിരിക്കുന്നത് സയനോരയാണ്. ലോക: ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന രണ്ട് ഓണചിത്രങ്ങളിലും സയനോരയാണ് കല്യാണിയുടെ ശബ്ദമായിരിക്കുന്നത്. ഈ രണ്ടുസിനിമകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സയനോര സോഷ്യല്‍മീഡിയയില്‍ കുറിച്ചു. പിന്നണി ഗായിക, അഭിനേത്രി, സംഗീത സംവിധായിക എന്നീ വിവിധ നിലകളില്‍ കഴിവുതെളിയിച്ച സയനോര ഇതാദ്യമായല്ല ഡബ്ബിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഹേയ് ജൂഡില്‍ തൃഷ കൃഷ്ണയ്ക്കും, സ്റ്റാന്‍ഡ് അപ്പില്‍ നിമിഷ സജയനും മുമ്പ് സയനോര ശബ്ദം നല്‍കിയിരുന്നു. വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി എന്നീ ചിത്രങ്ങളില്‍ പിന്നണി ഗായിക ആന്‍ ആമിയാണ് കല്യാണിക്ക് ശബ്ദം നല്‍കിയിരുന്നത്. ചന്ദ്ര എന്നാണ് ലോകയിൽ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

കുട്ടന്‍പിള്ളയുടെ ശിവരാത്രി, ആഹാ എന്നീ ചിത്രങ്ങള്‍ക്കാണ് സയനോര സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. വണ്ടര്‍ വുമണ്‍, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങളില്‍ അഭിനേതാവായി സയനോര തിളങ്ങിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi